HOME
DETAILS

മാങ്ങ പഴുക്കുമ്പോള്‍ പുഴു വരുന്നുണ്ടോ?.. എങ്കില്‍ ഇനി അതുണ്ടാവില്ല, ഇതൊന്നു മതി പുഴുവിനെ തുരത്താന്‍

  
March 23 2025 | 05:03 AM

How to protect mangoes from worms-there is trick-easy tips

മാമ്പഴക്കാലമായി. വീട്ടുമുറ്റത്തെ മാവില്‍ പാകമെത്തിയ മാങ്ങമുതല്‍ കണ്ണിമാങ്ങകള്‍ വരെ നിറഞ്ഞുനില്‍ക്കുന്നുണ്ടാവും. കേരളത്തിലെ ശുദ്ധമായ കാലാവസ്ഥയും സമൃദ്ധമായ മണ്ണും മാവ് പൂക്കാന്‍ അനുകൂലമാണ്.  പലതരം മാങ്ങകള്‍ നാട്ടിലുണ്ട്. കിളിച്ചുണ്ടന്‍, മൂവാണ്ടന്‍, കോമാങ്ങ, നാട്ടുമാങ്ങ തുടങ്ങിയ മാങ്ങയിനങ്ങളാണ് ഒട്ടുമിക്ക ആളുകളുടേയും വീട്ടിലുണ്ടാവുക. 

Capture.JPG

അച്ചാറിടാനും ഉപ്പിലിടാനും മാത്രമല്ല മാങ്ങ പഴുപ്പിച്ച് കഴിക്കാനും മലയാളികള്‍ക്ക് ഇഷ്ടമാണ്. പാകമെത്തിയ പച്ചമാങ്ങകള്‍ പറിച്ച് കറ കളഞ്ഞ് വൃത്തിയാക്കി പഴുപ്പിക്കാന്‍ വയ്ക്കുന്ന ശീലം പണ്ടുതൊട്ടേ നമ്മള്‍ക്കുണ്ട്. ചാക്കില്‍ കെട്ടി സൂക്ഷിക്കുന്നവരും വെളിച്ചം തട്ടാത്ത ഇരുട്ട് മുറിയില്‍ താഴെ സൂക്ഷിക്കുന്നവരുമുണ്ട്. പെട്ടെന്ന് പഴുത്ത് കിട്ടാന്‍ കൊന്നയുടെ ഇല മുകളിലായ് വയ്ക്കാറുണ്ട്. ഇത്ര നന്നായി സംരക്ഷിച്ച മാമ്പഴം പഴുത്ത ശേഷം കഴിക്കാന്‍ നോക്കുമ്പോള്‍ പുഴുവിനെ കണ്ടാലോ?.. അത്തരം സാഹചര്യം നിങ്ങള്‍ക്കുണ്ടായിട്ടുണ്ടോ?.. എന്നാലിനി കൊതിയോടെ ക്ഷമയോടെ കാത്തിരുന്ന് അവസാനം നിരാശപ്പെടേണ്ടി വരില്ല. മാമ്പഴത്തില്‍ പുഴുവരാതിരിക്കാന്‍ ഒരു മാര്‍ഗമുണ്ട്. 

11.jpg

പാകമെത്തിയ മാങ്ങ പറിച്ചുവച്ചതിന് ശേഷം കായീച്ചയുടെ മുട്ടകള്‍ നശിപ്പിച്ചശേഷം പഴുപ്പിക്കുകയാണ് ചെയ്യുന്നത്. മാങ്ങയുടെ തൊലിയിലെ കായീച്ചകളുടെ മുട്ടകള്‍ (ചിലപ്പോള്‍ പെട്ടെന്ന് കാണാന്‍ സാധിക്കില്ല) നശിപ്പിച്ചെങ്കില്‍ മാത്രമേ നല്ല പുഴുവില്ലാത്ത മാമ്പഴം കഴിക്കാന്‍ കഴിയൂ. 

ഇവയെ നശിപ്പിക്കാന്‍ ഇളം ചൂടു വെള്ളത്തില്‍ അല്‍പം ഉപ്പു ചേര്‍ത്ത് മാങ്ങ മുക്കിവയ്ക്കണം (അതായത് ഒരു ബക്കറ്റ് തിളച്ചവെള്ളത്തില്‍ മുക്കാല്‍ ബക്കറ്റ് പച്ചവെള്ളം ഒഴിച്ച് ലീറ്ററിന് ഒരു ഗ്രാം എന്ന തോതില്‍ കറിയുപ്പ് ചേര്‍ക്കണം). മിനിമം 15 മിനിറ്റെങ്കിലും ഈ വെള്ളത്തില്‍ മുക്കിവയ്ക്കണം. അതിനു ശേഷം സാധാരണവെള്ളത്തില്‍ കഴുകി നല്ല വൃത്തിയുള്ള കോട്ടണ്‍ തുണി ഉപയോഗിച്ച് തുടച്ച ശേഷം പഴുപ്പിക്കാന്‍ വച്ചാല്‍ പുഴുവില്ലാത്ത മാമ്പഴം ലഭിക്കും.

ffhfgf.JPG

മാങ്ങയെ അത്ര നിസാരക്കാരനായി കരുതേണ്ട, നിരവധി ആരോഗ്യഗുണങ്ങളുള്ള പഴമാണ് മാങ്ങ. വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ഫൈബര്‍ തുടങ്ങി ഇരുപതിലധികം വ്യത്യസ്ത വിറ്റാമിനുകളും ധാതുക്കളും മാങ്ങയിലുണ്ട്. ഒരു മുക്കാല്‍ കപ്പ് മാങ്ങ കഴിക്കുന്നതിലൂടെ ദിവസേനയുള്ള വിറ്റാമിന്‍ എയുടെ 8%, വിറ്റാമിന്‍ സിയുടെ 50%, വിറ്റാമിന്‍ ബി 6ന്റെ 8% എന്നിവ നിങ്ങള്‍ക്ക് ലഭിക്കും. കൂടാതെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ദഹന പ്രക്രിയ മികച്ചതാക്കാനും സഹായിക്കുന്നു. 

Learn how to remove fruit fly eggs, use simple preservation techniques, and enjoy the health benefits of mangoes, packed with vitamins and fiber.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

Kerala
  •  a day ago
No Image

ഹജ്ജ് 2025: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് മക്കയിൽ എങ്ങനെ എത്തിച്ചേരാം - സഊദിയിലെത്തുന്ന തീർഥാടകർക്ക് സൗകര്യപ്രദമായ ഗതാഗത മാ​ർ​ഗങ്ങളെക്കുറിച്ച് അറിയാം

Saudi-arabia
  •  a day ago
No Image

നെടുമ്പാശ്ശേരി ഹോട്ടല്‍ ജീവനക്കാരന്റെ അപകടമരണം: രണ്ട് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  a day ago
No Image

ഒമ്പത് ദിവസത്തെ പരിശോധന; കുവൈത്തില്‍ പിടിയിലായത് 400 ലധികം അനധികൃത താമസക്കാര്‍

Kuwait
  •  a day ago
No Image

പേൾ വ്യൂ റെസ്റ്റോറന്റ് ആൻഡ് കഫ്റ്റീരിയയിൽ തീപിടുത്തം തീ നിയന്ത്രണവിധേയമാക്കി ദുബൈ സിവിൽ ഡിഫൻസ് ; ആളപായമില്ല

uae
  •  a day ago
No Image

'തപാല്‍ വോട്ടുകളിലെ തിരിമറി'; സുധാകരനെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍

Kerala
  •  a day ago
No Image

യു.എസ്.എസ്, എല്‍എസ്എസ് പരീക്ഷാഫലം; യുഎസ്എസ് പരീക്ഷയില്‍ 38,782 പേരും എല്‍എസ്എസില്‍ 30,380 പേരും സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടി  

Kerala
  •  a day ago
No Image

ലേബര്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന് തീപിടിച്ച് 49 പേര്‍ മരിച്ച സംഭവം; 2 മലയാളികളടക്കം 9 പേര്‍ക്ക് കഠിനതടവ് വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  a day ago
No Image

'ഒരു മന്ത്രിക്ക് യോജിച്ച പ്രവൃത്തിയാണോ ഇത്' സോഫിയ ഖുറൈഷിക്കെതിരായ ബി.ജെ.പി മന്ത്രിയുടെ പരാമര്‍ശത്തില്‍ സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം

National
  •  a day ago
No Image

അമേരിക്കന്‍ ഭീമന്‍കമ്പനികളുമായി 90 ബില്യണ്‍ ഡോളറിന്റെ കരാറില്‍ ഒപ്പുവെച്ച് സഊദി അരാംകോ

Saudi-arabia
  •  a day ago