HOME
DETAILS

താന്‍ മുസ്‌ലിം വിരോധിയല്ല, മലപ്പുറത്ത് സാമൂഹ്യ നീതി ഇല്ലെന്നാണ് പറഞ്ഞത്; മുസ്‌ലിം ലീഗ് ഈഴവരെ ചതിച്ചു-വിദ്വേഷ പരാമര്‍ശത്തില്‍ ന്യായീകരണവുമായി വെള്ളാപ്പള്ളി  

  
Web Desk
April 06 2025 | 07:04 AM

Vellappally Natesan Defends Malappuram Speech

ആലപ്പുഴ: മലപ്പുറത്ത് നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ ന്യായീകരണവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. താന്‍ മുസ്‌ലിം വിരോധിയല്ലെന്നും മലപ്പുറത്ത് സാമൂഹ്യ നീതി ഇല്ലെന്നാണ് പറഞ്ഞതെന്നുമാണ് വെള്ളാപ്പള്ളിയുടെ വിശദീകരണം. തന്റെ പ്രസംഗം അടര്‍ത്തിയെടുത്തത് താന്‍ മുസ്‌ലിം വര്‍ഗീയവാദിയാണെന്ന് ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിക്കുന്നു. തന്നെയൊരു മുസ്‌ലിം തീവ്രവാദി ആക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുസ്‌ലിം വിരോധം പറഞ്ഞിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. 

'എന്റെ പ്രസംഗത്തിലെ സത്യാവസ്ഥ ജനങ്ങള്‍ മനസ്സിലാക്കണം. മലപ്പുറം മുസ്‌ലിംകളുടെ രാജ്യം എന്ന് പറയാന്‍ കഴിയില്ല. മുസ്‌ലിംകള്‍ പോലും തങ്ങള്‍ 56% ഉണ്ടെന്നു പറയുന്നില്ല. മുസ്‌ലിംകളുടെ രാജ്യം എന്ന് അവര്‍ പോലും പറയില്ല. മലപ്പുറത്ത് സാമൂഹ്യ നീതി ഇല്ലെന്നാണ് പറഞ്ഞത്. മതവിദ്വേഷം എസ്.എന്‍.ഡി.പി യോഗത്തിന്റെ ലക്ഷ്യമില്ല. ഏതു ജില്ലയില്‍ ആണെങ്കിലും എല്ലാവര്‍ക്കും പ്രാതിനിധ്യം കൊടുക്കണം.ബാബരി മസ്ജിദ് പൊളിച്ചപ്പോള്‍ ഏറ്റവും ശക്തമായ പ്രതികരിച്ചത് എസ്.എന്‍.ഡി.പി യോഗമാണ്. എന്നുമുതലാണ് തന്നെ മുസ്‌ലിം വിരോധിയായി മുദ്രകുത്തിയത്'? വെള്ളാപ്പള്ളി ചോദിച്ചു.

ALSO READ: 'മലപ്പുറം പ്രത്യേക രാജ്യം, പ്രത്യേക ആളുകളുടെ സംസ്ഥാനം' വിദ്വേഷ പ്രസംഗവുമായി വെള്ളാപ്പള്ളി

മലപ്പുറത്തെ ഈഴവ വിവേചനത്തിന്റെ പഴി പിന്നീട് മുസ്‌ലിം ലീഗില്‍ വെച്ചുകെട്ടുകയാണ് വെള്ളാപ്പള്ളി. 44ശതമാനം ഹിന്ദുക്കളില്‍ ലീഗ് ഇന്നുവരെ ഒരു ഹിന്ദുവിനെ സ്ഥാനാര്‍ത്ഥിയാക്കിയിട്ടുണ്ടോ എന്ന് പറഞ്ഞ വെള്ളാപ്പള്ളി ന്യൂനപക്ഷങ്ങള്‍ക്ക് അംഗീകാരം ലഭിക്കുമ്പോള്‍ ലീഗ് തന്നെ അതിനെ എതിര്‍ത്ത് രംഗത്ത് വരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. മുസ്‌ലിം ലീഗ് ഈഴവ സമുദായത്തെ വഞ്ചച്ചു. മലപ്പുറത്ത് പലയിടങ്ങളിലും ഈഴവ സമുദായത്തിന് ശ്മശാനങ്ങള്‍ പോലുമില്ലെന്നും വെള്ളാപ്പള്ളി ആരോപിക്കുന്നു.  സാമൂഹ്യനീതിയുടെ യാഥാര്‍ത്ഥ്യം തുറന്നുപറയുമ്പോള്‍ തന്നെ വര്‍ഗീയവാദിയാക്കുന്നു. അഭിപ്രായങ്ങള്‍ പറയുമ്പോള്‍ തന്നെ ആണി അടിക്കുന്നുവെന്നും വെള്ളാപ്പള്ളി ആരോപിച്ചു. 

അതേസമയം, ക്രിസ്ത്യന്‍ സമുദായത്തെ തഴുകാനും വെള്ളാപ്പള്ളി മറന്നില്ല. ക്രിസ്ത്യന്‍ സമുദായത്തെ വിമര്‍ശിക്കുമ്പോള്‍ തന്നെ ചാടിക്കടിക്കാന്‍ വരുന്നില്ലെന്നാണ് പരാമര്‍ശം. താന്‍ ക്രിസ്ത്യന്‍ സമുദായത്തെപ്പറ്റി പറഞ്ഞിട്ടുണ്ടല്ലോ?അവര്‍ ആരും തന്നെ കൊല്ലാന്‍ വന്നിട്ടില്ല. ഒരു ക്രിസ്ത്യാനിയും എന്നെ ചാടിക്കടിക്കാന്‍ എത്തിയിട്ടില്ല. വെള്ളാപ്പള്ളി പറഞ്ഞു. തനിക്കെതിരായ വിവാദം ഗോകുലം ഗോപാലനെ രക്ഷിക്കാനെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

 

SNDP General Secretary Vellappally Natesan defends his controversial Malappuram speech, denying any anti-Muslim sentiment. He claims his remarks were misinterpreted and insists he only highlighted social injustice in the district. Natesan also accuses the Muslim League of discriminating against Ezhava communities in Malappuram.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ട സ്വദേശി ഷാര്‍ജയില്‍ അന്തരിച്ചു

uae
  •  5 days ago
No Image

ബംഗാളിൽ മെഡിക്കൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ദേശീയ വനിതാ കമ്മീഷൻ

National
  •  6 days ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; കൊല്ലം സ്വദേശിനി മരിച്ചു

Kerala
  •  6 days ago
No Image

മെഡിക്കൽ കോളേജിലെ കുടിവെള്ള ടാങ്കിൽ കണ്ടെത്തിയ മൃതദേഹം 61-കാരന്റേത്: ആശുപത്രിയുടെ ഭാ​ഗത്ത് നിന്നുണ്ടായത് ​ഗുരുതര വീഴ്ച; കൊലപാതകമെന്ന സംശയത്തിൽ പൊലിസ്

National
  •  6 days ago
No Image

കോഴിക്കോട് ഇടിമിന്നലേറ്റ് വീടിന് തീപിടിച്ചു

Kerala
  •  6 days ago
No Image

ഉത്തർപ്രദേശിൽ ഇമാമിന്റെ ഭാര്യയെയും പെൺമക്കളെയും പള്ളി വളപ്പിൽ വെട്ടിക്കൊലപ്പെടുത്തി നിലയിൽ കണ്ടെത്തി

National
  •  6 days ago
No Image

ഒമാനിൽ കനത്ത മഴ: വെള്ളപ്പൊക്ക സാധ്യത, ജാഗ്രതാ നിർദേശവുമായി പൊലിസ്

oman
  •  6 days ago
No Image

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച അട്ടിമറി; സൗത്ത് ആഫ്രിക്കക്കെതിരെ നമീബിയക്ക് ചരിത്ര വിജയം

Cricket
  •  6 days ago
No Image

ഷാര്‍ജയിലെ താമസക്കാരെല്ലാം സെന്‍സസില്‍ പങ്കെടുക്കണം; രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യത

uae
  •  6 days ago
No Image

ഫീസടക്കാത്തതിന്റെ പേരിൽ പത്താം ക്ലാസുകാരനെ നിലത്തിരുത്തി പരീക്ഷ എഴുതിച്ചു; അധ്യാപകർക്കെതിരെ കേസ്

National
  •  6 days ago