HOME
DETAILS

'ഗുഡ്‌ബൈ' ഗാനത്തിന്റെ പശ്ചാത്തലത്തില്‍ കുടിയേറ്റക്കാരെ നാടുകടത്തുന്ന വീഡിയോ പങ്കുവെച്ച് വൈറ്റ്ഹൗസ്; സേഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തം

  
Web Desk
April 06, 2025 | 12:59 PM

White House Faces Backlash After Sharing Deportation Video with Goodbye Song

വാഷിംഗ്ടണ്‍: അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്ന വീഡിയോയില്‍ 'ഗുഡ്‌ബൈ' ഗാനം ചേര്‍ത്തതിന്റെ പേരില്‍ വൈറ്റ് ഹൗസിനു നേരെ വിമര്‍ശനം ശക്തമാകുന്നു. വൈറ്റ് ഹൗസിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് വഴി പങ്കുവെച്ച വിഡിയോയിലെ സംഗീതവുമായി ബന്ധപ്പെട്ടാണ് വിവാദം പുകയുന്നത്. നാടുകടത്തുന്ന മനുഷ്യരുടെ വികാരങ്ങളെ മനസ്സിലാക്കാതെ ഇത്തരമൊരു നടപടിയിലും ആനന്ദം കണ്ടെത്തുന്ന അധികൃതരുടെ ക്രൂരതക്കെതിരെയാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. 

പ്രശസ്ത യുകെ പോപ് ഗ്രൂപ്പായ ബനാനറാമയുടെ ഹിറ്റ് ഗാനമായ കിസ്സ് ഹിം ഗുഡ്‌ബൈ എന്ന പാട്ടും കൂട്ടിചേര്‍ത്താണ് വൈറ്റ്ഹൗസ് വീഡിയോ പങ്കുവെച്ചത്. കൈ പിന്നിലേക്ക് കെട്ടി, വരിവരിയായി നടത്തികൊണ്ടുപോകുന്ന അനധികൃത കുടിയേറ്റക്കാരെ വീഡിയോയില്‍ കാണാം. അങ്ങേയറ്റത്തെ വിവരക്കേടാണ് അധികൃതരുടെ ഭാഗത്തുണ്ടായതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രധാന വിമര്‍ശനം. 

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം ദുര്‍ബലരായ ആളുകളെ മനുഷ്യത്വരഹിതമായി ചിത്രീകരിക്കുന്നുവെന്ന് പലരും ആരോപിച്ചു.

'ഇത് ക്രൂരമായ പെരുമാറ്റമാണ്. സാമൂഹിക വിരുദ്ധമാണ്. നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു,' എന്ന് ഒരു ഉപയോക്താവ് പോസ്റ്റിനടിയില്‍ കുറിച്ചു. നിങ്ങള്‍ മനുഷ്യത്വരഹിതമായ പോസ്റ്റുകള്‍ നിര്‍ത്തിയാല്‍ നന്നായിരിക്കും! ഇത് വെറുപ്പുളവാക്കുന്നതാണെന്ന് മറ്റൊരു ഉപയോക്താവും കുറിച്ചു.

ആര്‍ക്കും തടയാന്‍ കഴിയില്ലെന്ന് കരുതുന്ന ഫാസിസം ഇങ്ങനെയാണ് സംസാരിക്കുന്നത്. ഞങ്ങള്‍ നിങ്ങളെ കാണുന്നു. ഞങ്ങള്‍ നിങ്ങളെ തടയുമെന്ന് മറ്റൊരാളും കുറിച്ചു. 

ഇത്തരം വിവാദഗാനങ്ങളുടെ അകമ്പടിയോടെ വൈറ്റ് ഹൗസ് വീഡിയോ പുറത്തിറക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ മാസം, വൈറ്റ് ഹൗസ് പങ്കുവെച്ച സെമിസോണിക് ബാന്‍ഡിന്റെ 'ക്ലോസിംഗ് ടൈം' ഗാനത്തിന്റെ പശ്ചാത്തലത്തില്‍ സമാനമായൊരു നാടുകടത്തല്‍ വീഡിയോ വിവാദത്തിന് തിരികൊളുത്തിയിരുന്നു.

The White House is facing strong criticism after releasing a video showing immigrants being deported, set to the song 'Goodbye.' Social media users called it insensitive and offensive, sparking a widespread backlash across various platforms.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹി ജെൻ സി പ്രതിഷേധം; അറസ്റ്റിലായവരിൽ മലയാളികളും

National
  •  a few seconds ago
No Image

'കൂടുതലൊന്നും പുറത്തുവന്ന സന്ദേശത്തിലില്ല,അന്വേഷണം നടക്കട്ടെ'; ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  35 minutes ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  an hour ago
No Image

'ആദര്‍ശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ' സമസ്ത നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സുപ്രഭാതം വെബ്‌സൈറ്റില്‍ പ്രത്യേക പേജ്

organization
  •  2 hours ago
No Image

ബോളിവുഡ് നടന്‍  ധര്‍മേന്ദ്ര അന്തരിച്ചു

National
  •  3 hours ago
No Image

തെങ്കാശിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 6 മരണം, 28 പേര്‍ക്ക് പരുക്ക്

National
  •  4 hours ago
No Image

പാകിസ്താനിലെ പെഷവാറിൽ സുരക്ഷാ സമുച്ചയത്തിന് നേരെയുണ്ടായ ചാവേർ ആക്രമണം; ആറ് പേർ കൊല്ലപ്പെട്ടു

International
  •  4 hours ago
No Image

റൊണാൾഡോയും മെസിയുമല്ല, ഫുട്ബോളിലെ ഗോട്ട് അവനാണ്: മൗറീഞ്ഞോ

Football
  •  4 hours ago
No Image

വിളവെടുപ്പ് സമയത്തെ അപ്രതീക്ഷിത മഴ: ആധിയില്‍ കാപ്പി കര്‍ഷകര്‍

Kerala
  •  5 hours ago
No Image

ഇത് കോഴിക്കോട്ടെ വോട്ട് വീട്; നാല് തലമുറയായി പേരിന്റെ അറ്റത്ത് വോട്ടുള്ളവര്‍

Kerala
  •  5 hours ago