HOME
DETAILS

ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി സപ്ലൈകോ; അറിഞ്ഞില്ലേ നാളെ സപ്ലൈകോ അവധിയില്ല

  
Web Desk
April 12, 2025 | 3:39 PM

Supplyco Launches Special Vishu-Easter Fair with Discounts in Kerala

തിരുവനന്തപുരം: വിഷു-ഈസ്റ്റര്‍ ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 10നാണ് സപ്ലൈകോ വിഷു-ഈസ്റ്റര്‍ ഫെയര്‍ ആരംഭിച്ചത്. സാധാരണക്കാര്‍ക്ക് ഈ വിഷു-ഈസ്റ്റര്‍ ഫെയര്‍ വലിയ ഒരു ആശ്വാസമാണ്. വിഷു-ഈസ്റ്റര്‍ ഫെയറുകളില്‍ സബ്‌സിഡി ഉല്‍പന്നങ്ങള്‍ക്ക് പുറമേ തിരഞ്ഞെടുത്ത ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ക്കും സപ്ലൈകോയുടെ ശബരി ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ക്കും ഓഫറുകള്‍ ലഭ്യമാണ്. ഇതിനകം തന്നെ അഞ്ച് സബ്‌സിഡി ഇനങ്ങളുടെ വില കുറച്ചിട്ടുണ്ട്. തുവരപ്പരിപ്പ്, മുളക്, കടല, ഉഴുന്ന്, വന്‍പയര്‍ എന്നിവയുടെ വില കിലോഗ്രാമിന് 4 മുതല്‍ 10 രൂപ വരെ കുറച്ചിട്ടുണ്ട്.

അതേസമയം, വിഷുവിന് തലേദിവസമായ (13/04/2025) ഞായറാഴ്ച സപ്ലൈകോയുടെ എല്ലാ വിഷു- ഈസ്റ്റര്‍ ഫെയറുകളും സൂപ്പര്‍മാര്‍ക്കറ്റുകളും, മാവേലി സൂപ്പര്‍ സ്റ്റോറകളും തുറന്ന് പ്രവര്‍ത്തിക്കും. അതേസമയം, മാവേലി സ്റ്റോറുകള്‍ ഞായറാഴ്ച അവധിയായിരിക്കും. വിഷുദിനത്തില്‍ ഫെയറുകള്‍ക്കും സപ്ലൈകോ വില്‍പനശാലകള്‍ക്കും അവധി പ്രഖ്യാപച്ചിട്ടുണ്ട്. 

സംസ്ഥാനത്തെ എല്ലാ താലൂക്കിലെയും പ്രധാന വില്‍പനശാലകളില്‍ ഏപ്രില്‍ 10 മുതല്‍ 19 വരെയാണ് സപ്ലൈകോ വിഷു-ഈസ്റ്റര്‍ ഫെയര്‍ നടക്കുന്നത്. ഏപ്രില്‍ 18 ദുഃഖവെള്ളിയാഴ്ച ഫെയറുകള്‍ക്ക് അവധിയായിരിക്കും.

Supplyco has commenced its special Vishu-Easter fair from April 10th in Thiruvananthapuram, offering relief to consumers with discounted prices. The fair features subsidized products along with special offers on selected branded items and Supplyco's own Sabari brand products. This festive sale aims to provide affordable shopping options during the Vishu-Easter celebration period across Kerala.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  6 days ago
No Image

മൂന്ന് പേരെ കൊന്നിട്ടും കലിയടങ്ങാതെ ചെന്താമര; സമാനതയില്ലാത്ത ക്രൂരതയ്ക്ക് ഒടുവില്‍ തൂക്കുകയർ

latest
  •  6 days ago
No Image

നിതിൻ രാജ് മരണക്കേസ്: പ്രത്യേക അന്വേഷണ സംഘത്തിന് ഉത്തരവ്, തുടരന്വേഷണം അജിതാ ബീഗത്തിന്റെ നേതൃത്വത്തിൽ

Kerala
  •  6 days ago
No Image

കണ്ണീര്‍ വാതകം ,ലാത്തിച്ചാര്‍ജ്ജ്...സി.ജെ.പി മാര്‍ച്ച് അടിച്ചമര്‍ത്താന്‍ പൊലിസ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും രംഗത്ത്, സമരക്കാര്‍ വീണ്ടും പാര്‍ലമെന്റിലേക്ക്, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

National
  •  6 days ago
No Image

35 വര്‍ഷമായി നിശ്ചലമായ കഴുമരങ്ങള്‍; ജയിലുകളില്‍ വധശിക്ഷ കാത്ത് 40 പേര്‍- കോടതികള്‍ വിധി കടുപ്പിക്കുമ്പോഴും ശിക്ഷ വൈകുന്നതെന്ത്?

Kerala
  •  6 days ago
No Image

മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം തീക്കളിയായി; ബാറില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി, ആറുപേര്‍ക്ക് പൊള്ളലേറ്റു

Kerala
  •  6 days ago
No Image

'ഇനിയും ഞാന്‍ വരും, നിങ്ങളെയും കൊല്ലും!' കോടതിയില്‍ കൊലവിളി നടത്തിയ ക്രൂരന്‍; ഒരു നാടിനെ മുഴുവന്‍ ഭയപ്പെടുത്തിയ നെന്മാറയിലെ ചെന്താമരയ്ക്ക് ഒടുവില്‍ മരണശിക്ഷ

Kerala
  •  6 days ago
No Image

മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  6 days ago
No Image

നെന്മാറ ഇരട്ടക്കൊല; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി

Kerala
  •  6 days ago
No Image

'ഞങ്ങളുടെ ഗോളി മിടുക്കനായിരുന്നതിനാല്‍ 1-0ത്തിന് തോറ്റു'  സ്‌പെയിനിന് അഭിവാദ്യങ്ങളര്‍പ്പിച്ച് എം.എം മണി

Kerala
  •  6 days ago