HOME
DETAILS

വഖ്ഫ് നിയമ ഭേദഗതി ജനാധിപത്യത്തിനെതിരായ പരീക്ഷണം: സാദിഖലി തങ്ങള്‍

  
Web Desk
April 16, 2025 | 3:43 PM

Waqf Law Amendment is an Experiment Against Democracy Sadiq Ali Thangal

 

കോഴിക്കോട്: കാവല്‍ക്കാരന്‍ തന്നെ കൈയേറുന്ന സ്ഥിതിവിശേഷമാണ് വഖ്ഫ് നിയമഭേദഗതിയിലൂടെ രാജ്യത്തുള്ളതെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. എല്ലാ മതവിഭാഗങ്ങള്‍ക്കും അവരുടെ സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ ഭരണഘടന അവകാശം നല്‍കുന്നുണ്ട്. എന്നാല്‍ വഖ്ഫ് നിയമ ഭേദഗതിയിലൂടെ അത് ഇല്ലാതായിരിക്കുകയാണ്. പൗരന്റെ വിശ്വാസത്തെ സംരക്ഷിക്കുകയെന്നത് ഭരണകൂടത്തിന്റെ കടമയാണ്. കാവല്‍ക്കാര്‍ ആകേണ്ട ഭരണകൂടം ഇവിടെ കൈയേറ്റക്കാരാവുകയാണ്. വഖ്ഫ് നിയമഭേദഗതിക്കെതിരെ മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച മഹാറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

വഖ്ഫ് ഭേദഗതി നിയമം വര്‍ഗീയതയും മതങ്ങള്‍ തമ്മിലുള്ള അകല്‍ച്ചയും കൂട്ടി. ഇത്രയധികം എതിര്‍പ്പുണ്ടായ മറ്റ് ബില്ലുകളുണ്ടായിട്ടില്ല. നിയമ നിര്‍മാണ സഭയെ അധഃപതിപ്പിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനാധിപത്യത്തിനെതിരായ പരീക്ഷണ നിയമമാണ് മൂന്നാം മോദി സര്‍ക്കാരിന്റെ വഖ്ഫ് ഭേദഗതി നിയമം.

രാജ്യത്തിന്റെ ഭരണഘടനയെ ചെറുതാക്കുന്ന നിയമമാണിത്. ഇത് മുസ്‌ലിംകളെ മാത്രം ബാധിക്കുന്നതല്ല. നമ്മുടെ പാരമ്പര്യത്തിന് എതിരാണിത്. ബഹുസ്വരതയുടെ കാവല്‍ കേന്ദ്രമായ പാര്‍ലമെന്റിനെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ബി.ജെ.പി ആയുധമാക്കുകയാണ്. ഫാസിസം അവര്‍ക്ക് ഇഷ്ടമില്ലാത്തവരെയെല്ലാം ശത്രുകളായി കാണുകയാണ്. ഇപ്പോള്‍ അവര്‍ മുസ്‌ലിംകള്‍ക്ക് എതിരെയാണ്. ഇനിയും അവര്‍ ഇഷ്ടമില്ലാത്ത മറ്റുള്ളവര്‍ക്കെതിരെ തിരിയും എന്നത് എല്ലാവരും തിരിച്ചറിയണം. ഇതിനെയെല്ലാം നമ്മള്‍ ഒറ്റക്കെട്ടായി നിന്ന് എതിര്‍ക്കണം. ജനവിരുദ്ധ നിയമങ്ങള്‍ക്കെതിരേ ജനാധിപത്യ രീതിയില്‍ പ്രതിഷേധം തുടരും.  സുപ്രിംകോടതിയില്‍ നിന്നും തികച്ചും നീതി നമുക്ക് പ്രതീക്ഷിക്കാം. പോരാട്ടം തുടരുന്നതിനുള്ള ആവേശവും പണയും നല്‍കുന്നതാണ് ഈ റാലിയെന്നും തങ്ങള്‍ പറഞ്ഞു.

 

Sadiq Ali Thangal has criticized the Waqf law amendment, calling it an undemocratic move and a threat to the rights of the Muslim community. He emphasized the need to protect democratic values and religious institutions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൃഷിവകുപ്പിന്റെ 6 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ;നികത്താൻ ഗോഡൗണുകളും സ്ഥലവും വാടകയ്ക്ക്

latest
  •  a day ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കാര്യത്തില്‍  കേന്ദ്ര തീരുമാനം ഇന്ന്: പ്രതികൂലമെങ്കില്‍ സമരം ശക്തമാക്കുമെന്ന് സിജെപി

National
  •  a day ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

പ്ലസ്ടു സേ പരീക്ഷാ ഫലം ഇന്ന്

latest
  •  a day ago
No Image

ഓപറേഷൻ തൂഫാൻ; മദ്‌റസകളിലെ സ്‌പെഷൽ അസംബ്ലി മാറ്റി

latest
  •  a day ago
No Image

'ആലിക്കുട്ടി ഉസ്താദിന്റെ ഉസ്മാൻ'

latest
  •  a day ago
No Image

ഒരുമിച്ചുറങ്ങിയ രാത്രികൾ, തഹജ്ജുദിൽ തുടങ്ങിയ പ്രഭാതങ്ങൾ..

latest
  •  a day ago
No Image

ശാന്തവചസുകള്‍ പെയ്തിറങ്ങിയ കാലം ഇനി ഓര്‍മയില്‍

latest
  •  a day ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഇന്നും തുറക്കും; അഡ്മിഷൻ സമയപരിധി കണക്കിലെടുത്ത് എൻആർഐ സർട്ടിഫിക്കറ്റിന് പ്രത്യേക സേവനം

uae
  •  a day ago
No Image

വാക്കുകളിൽ പ്രകാശം, വചനങ്ങളിൽ ആഴം; ആ ബുഖാരി ക്ലാസ് ഇനി തുടിക്കുന്ന ഓർമ

latest
  •  a day ago