HOME
DETAILS

2026 ലോകകപ്പിൽ അർജന്റീനക്കായി കളിക്കുമോ? മറുപടിയുമായി മെസി

  
April 18, 2025 | 2:08 PM

Lionel Messi has answered the question of whether he will play for Argentina in the 2026 FIFA World Cup

2026 ഫിഫ ലോകകപ്പിൽ അർജന്റീനക്കായി ഇതിഹാസ താരം ലയണൽ മെസി കളിക്കുമോയെന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്. ഇപ്പോൾ ഈ ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് മെസി. അടുത്ത ലോകകപ്പ് കളിക്കുന്നതിനെക്കുറിച്ച് താൻ ചിന്തിക്കുന്നുണ്ടെന്നും എന്നാൽ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നുമാണ്  മെസി പറഞ്ഞത്. 

''2026 ലോകകപ്പിൽ കളിക്കുന്നതിനെക്കുറിച്ച് ഞാൻ എന്താണ് തീരുമാനിക്കുന്നതെന്ന് ഈ വർഷം കാണാം. ഞാൻ ലോകകപ്പ് കളിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ട്. എന്നാൽ അന്തിമ തീരുമാനം ആയിട്ടില്ല'' മെസി അർജന്റീനിയൻ പത്രപ്രവർത്തകനായ ക്വിക്ക് വുൾഫിനോട് പറഞ്ഞു. 

നിലവിൽ മേജർ ലീഗ് സോക്കർ ക്ലബായ ഇന്റർ മയാമിക്കായി മിന്നും ഫോമിലാണ് മെസി കളിച്ചുകൊണ്ടിരിക്കുന്നത്. കോൺകാഫ് ചാമ്പ്യൻസ് കപ്പിന്റെ സെമി ഫൈനലിലേക്ക് ഇന്റർ മയാമി മുന്നേറിയിരുന്നു. ക്വാർട്ടർ ഫൈനലിലെ രണ്ടാം പാദ മത്സരത്തിൽ ലോസ് എയ്ഞ്ചൽസ് എഫ്സിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വീഴ്ത്തിയാണ് ഇന്റർ മയാമി സെമിഫൈനൽ യോഗ്യത നേടിയത്.മത്സരത്തിൽ ഇരട്ട ഗോൾ നെടിയായിരുന്നു മെസി തിളങ്ങിയിരുന്നത്. ഈ സീസണിൽ ഇന്റർ മയമിക്കായി ഒമ്പത് മത്സരങ്ങളിൽ നിന്നും എട്ട് ഗോളുകളും മൂന്ന് അസിസ്റ്റുകളും ആണ് മെസി സ്വന്തമാക്കിയിട്ടുള്ളത്. 

അതേസമയം അടുത്തിടെ നടന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ഉറുഗ്വായ്, ബ്രസീൽ എന്നീ ടീമുകളെ അർജന്റീന പരാജയപ്പെടുത്തിരുന്നു. മെസിയില്ലാതെ ആയിരുന്നു അർജന്റീന ഈ രണ്ട് മത്സരങ്ങളിലും കളിച്ചത്. പരുക്കിന്‌ പിന്നാലെയാണ് മെസിക്ക് ലോകകപ്പ് യോഗ്യത മത്സരങ്ങൾ നഷ്ടമായത്. ഉറുഗ്വായെ എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന പരാജയപ്പെടുത്തിയത്. ബ്രസീലിനിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അർജന്റീന വിജയിച്ചത്.

എന്നാൽ ഈ മത്സരം തുടങ്ങുന്നതിനു മുമ്പ് തന്നെ അർജന്റീന അടുത്ത വർഷം നടക്കുന്ന ലോകകപ്പിന് യോഗ്യത ഉറപ്പിച്ചിരുന്നു. ഉറുഗ്വായ്-ബൊളീവിയ മത്സരം സമനിലയിൽ പിരിഞ്ഞതിന് പിന്നാലെയാണ് അർജന്റീന ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്. നിലവിൽ ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് അർജന്റീന. 14 മത്സരങ്ങളിൽ നിന്നും 10 വിജയവും ഒരു സമനിലയും മൂന്ന് തോൽവിയും അടക്കം 31 പോയിന്റ് ആണ് ലയണൽ സ്കലോണിയുടെയും സംഘത്തിന്റെയും കൈവശമുള്ളത്.

Lionel Messi has answered the question of whether he will play for Argentina in the 2026 FIFA World Cup



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കാര്യത്തില്‍  കേന്ദ്ര തീരുമാനം ഇന്ന്: പ്രതികൂലമെങ്കില്‍ സമരം ശക്തമാക്കുമെന്ന് സിജെപി

National
  •  2 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

പ്ലസ്ടു സേ പരീക്ഷാ ഫലം ഇന്ന്

latest
  •  2 days ago
No Image

ഓപറേഷൻ തൂഫാൻ; മദ്‌റസകളിലെ സ്‌പെഷൽ അസംബ്ലി മാറ്റി

latest
  •  2 days ago
No Image

'ആലിക്കുട്ടി ഉസ്താദിന്റെ ഉസ്മാൻ'

latest
  •  2 days ago
No Image

ഒരുമിച്ചുറങ്ങിയ രാത്രികൾ, തഹജ്ജുദിൽ തുടങ്ങിയ പ്രഭാതങ്ങൾ..

latest
  •  2 days ago
No Image

ശാന്തവചസുകള്‍ പെയ്തിറങ്ങിയ കാലം ഇനി ഓര്‍മയില്‍

latest
  •  2 days ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഇന്നും തുറക്കും; അഡ്മിഷൻ സമയപരിധി കണക്കിലെടുത്ത് എൻആർഐ സർട്ടിഫിക്കറ്റിന് പ്രത്യേക സേവനം

uae
  •  2 days ago
No Image

വാക്കുകളിൽ പ്രകാശം, വചനങ്ങളിൽ ആഴം; ആ ബുഖാരി ക്ലാസ് ഇനി തുടിക്കുന്ന ഓർമ

latest
  •  2 days ago
No Image

ഖത്തറിലെ അടുത്ത ഇന്ത്യൻ അംബാസഡറായി ഡോ. കെ. ശ്രീകർ റെഡ്ഡി; തെലങ്കാന സ്വദേശിയായ പരിചയസമ്പന്നൻ

qatar
  •  2 days ago