പഹല്‍ഗാമില്‍ ആക്രമണം നടത്തിയവരെ കണ്ടെത്തി?, വനമേഖലയിലെന്ന് സൂചന; അതിര്‍ത്തിയില്‍ പാക് വെടിവെപ്പ് , തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം
ശ്രീനഗര്‍: പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയവരെ സുരക്ഷാസേന കണ്ടെത്തിയതായി സൂചന. വനമേഖലയിലാണ് ഇവര്‍ ഉള്ളതെന്നാണ് സൂചന. ഇവര്‍ സുരക്ഷാസേനക്ക് നേരെ വെടിവെച്ചതായും റിപ്പോര്‍ട്ടുണ്ട്. ത്രാല്‍, കൊക്കെര്‍നാഗ് മേഖലകളിലാണ് ഭീകരരുടെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.മേഖലകളില്‍ സൈന്യം തെരച്ചില്‍ നടത്തുകയാണ്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അതിനിടെ അതിര്‍ത്തിയില്‍ പാകിസ്താന്‍ പ്രകോപനം തുടരുകയാണ്. ഈ സാഹചര്യത്തില്‍ ഏതുവിധേനയും ചെറുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. അതിര്‍ത്തിയില്‍ പാക് സൈന്യം വെടിവെപ്പ് നടത്തിയതായും ഇന്ത്യ തിരിച്ചടിച്ചതായും റിപ്പോര്‍ട്ടുണ്ട്.
അതിനിടെ, സംയുക്ത സേന മേധാവിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് പ്രധാനമന്ത്രിയെ കണ്ടു സ്ഥിതി ധരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം പാകിസ്താന്‍ കസ്റ്റഡിയിലെടുത്ത ബി.എസ്.എഫ് ജവാന്റെ മോചനത്തിന് ആയുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണ്.
Indian Army responds effectively to ceasefire violations by Pakistan army
— ANI Digital (@ani_digital) April 28, 2025
Read @ANI Story | https://t.co/NJmd9Akuli#IndianArmy #Pakistan #PakistanArmy pic.twitter.com/m87wQVVPsO
അതേസമയം, പാകിസ്താന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ചൈന യുകെ തുടങ്ങിയ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായി ഫോണില്‍ സംസാരിച്ചതായി റിപ്പോര്‍ട്ടുണ്ട്. സിന്ധു നദീജല കരാര്‍ ഇന്ത്യ മരവിപ്പിച്ചതിനെതിരെ സൈനിക നടപടികളിലേക്ക് കടക്കും എന്നാണ് പാകിസ്താന്‍ മന്ത്രിമാര്‍ പറയുന്നത്.
Militants behind the Pahalgam attack are believed to be hiding in forest areas, reports say. Security forces intensify search operations across Tral and Kokernag.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."