
യുദ്ധസമാനം; നഗരങ്ങളെ ലക്ഷ്യമിട്ടെത്തിയ പാക് ഡ്രോണുകള്‍ നിലം തൊടാതെ തകര്‍ത്ത് ഇന്ത്യ, ജമ്മുവില്‍ വീണ്ടും ബ്ലാക്ക്ഔട്ട്; ഉറിയില്‍ ഷെല്ലാക്രമണം, വെടിവയ്പ്

ന്യൂഡല്‍ഹി: ജമ്മുവും അഖ്നോറുമുള്‍പെടെ രാജ്യത്തെ ആറ് നഗരങ്ങള്‍ ലക്ഷ്യമിട്ടെത്തിയ ഡ്രോണുകള്‍ നിലംതൊടാതെ തകര്‍ത്ത് ഇന്ത്യ. 40 ഡ്രോണുകള്‍ ഇന്ത്യന്‍ സേന തകര്‍ത്തെന്നാണ് റിപ്പോര്‍ട്ട്. ജമ്മു കശ്മീരില്‍ ഇപ്പോള്‍ യുദ്ധസമാനമായ അവസ്ഥയാണ് നിലനില്‍ക്കുന്നത്. ജമ്മുവില്‍ വീണ്ടും ബ്ലാക്ക്ഔട്ട്. അതിനിടെ ഉറിയിലും ഷെല്ലാക്രമണമുണ്ടായി. ജനവാസ മേഖലകള്‍ ലക്ഷ്യമിട്ട് ഉറിയിലും കുപ്വാരയിലും ശക്തമായ വെടിവയ്പുമുണ്ടായി. ജമ്മുവില്‍ ഇന്ന് പുലര്‍ച്ചെ ഒരു ഡ്രോണ്‍ വീഴ്ത്തി.
2025 മെയ് 08, 09 തീയതികളിലെ രാത്രിയില്‍ പാകിസ്ഥാന് സായുധ സേന പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ ഡ്രോണുകളും മറ്റ് യുദ്ധോപകരണങ്ങളും ഉപയോഗിച്ച് ഒന്നിലധികം ആക്രമണങ്ങള്‍ നടത്തിയെന്ന് സൈന്യം എക്സില്‍ അറിയിക്കുന്നു. ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാക് സൈന്യം നിരവധി വെടിനിര്‍ത്തല്‍ ലംഘനങ്ങളുമുണ്ടായെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഇന്ത്യന്‍ ആര്‍മി രാജ്യത്തിന്റെ പരമാധികാരവും പ്രദേശിക സമഗ്രതയും സംരക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമാണ്. എല്ലാ ദുഷ്ട പദ്ധതികള്‍ക്കും ശക്തമായി മറുപടി നല്‍കുമെന്നും സൈന്യം കുറിപ്പില്‍ ഉറപ്പ് നല്കുന്നു.
രാജ്യത്തെ 15 ഇടങ്ങള്‍ ലക്ഷ്യമിട്ട് ഇന്നലെ പുലര്‍ച്ചെ പാകിസ്ഥാന് നടത്തിയ ആക്രമണങ്ങളും സൈന്യം തകര്‍ത്തിരുന്നു. ഡ്രോണും മിസൈലും ഉപയോഗിച്ചുള്ള ആക്രമണം വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചു തകര്‍ത്തതായും ലാഹോര്‍ അടക്കമുള്ള വിവിധ പാക് നഗരങ്ങളിലെ വ്യോമപ്രതിരോധ സംവിധാനം ആക്രമിച്ച് നിര്‍വീര്യമാക്കിയതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
അവന്തിപുര, ശ്രീനഗര്‍, ജമ്മു, പത്താന്‍കോട്ട്, അമൃത്സര്‍, കപൂര്‍ത്തല, ജലന്ധര്‍, ലുധിയാന, ആദംപൂര്‍, ഭട്ടിന്‍ഡ, ചണ്ഡീഗഢ്, നല്, ഫലോഡി, ഉത്തരലൈ, ഭുജ് എന്നിവയുള്‍പ്പെടെ വടക്കന്‍, പടിഞ്ഞാറന്‍ ഇന്ത്യയിലെ നിരവധി സൈനിക ലക്ഷ്യങ്ങളെയാണ് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമിക്കാന്‍ പാകിസ്ഥാന് ശ്രമിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
പാക്കിസ്ഥാന് അതേ തീവ്രതയില്‍ ഇന്ത്യ തിരിച്ചടി നല്കി. ലഹോറിലെ വ്യോമ പ്രതിരോധ സംവിധാനം ആക്രമണത്തില്‍ നിഷ്ക്രിയമായതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ടെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പാകിസ്ഥാന് ആക്രമണങ്ങള്‍ക്കു തെളിവായി നിരവധി സ്ഥലങ്ങളില്‍നിന്ന് അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. മോര്‍ട്ടാറുകളും വലിയ പ്രഹരശേഷിയുള്ള ആയുധങ്ങളും ഉപയോഗിച്ച് ജമ്മു കശ്മിരിലെ കുപ്്വാര, ഉറി, ബാരാമുല്ല, പൂഞ്ച്, രജൗറി തുടങ്ങിയിടങ്ങളില്‍ പ്രകോപനമില്ലാത്ത പാകിസ്ഥാന് ആക്രമണം നടത്തുകയാണെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു. 16 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ഇതില്‍ 3 സ്ത്രീകളും 5 കുട്ടികളും ഉള്‍പ്പെടുന്നു. ഇതിനും ഇന്ത്യ തിരിച്ചടി നല്‍കുന്നുണ്ട്. പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ' ദ് റെസിസ്റ്റന്‍സ് ഫ്രണ്ട് ' എന്ന സംഘടന ലഷ്കറെ ത്വയ്യിബയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവരാണ്.
ഈ സംഘടനയെക്കുറിച്ച് യു.എന്നിന്റെ ഉപരോധ നിരീക്ഷണ സമിതിക്ക് ഇന്ത്യ വിവരങ്ങള്‍ കൈമാറിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് യു.എന്‍ സമിതിയെ ഉടന്‍ തന്നെ കാണും. പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് യു.എന്‍ രക്ഷാസമിതിയില്‍ പ്രമേയം അവതരിപ്പിക്കുമ്പോള്‍ അതില്‍ റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെ പേരു പരാമര്‍ശിക്കുന്നതിനെ എതിര്‍ത്തത് പാകിസ്ഥാനായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം രണ്ടുതവണ റെസിസ്റ്റന്‍സ് ഫ്രണ്ട് ഏറ്റെടുത്തതിനു ശേഷമായിരുന്നു ഇത്. പ്രശ്നങ്ങള്‍ വഷളാക്കുന്നതിനല്ല, പാകിസ്ഥാന്റെ പ്രകോപനങ്ങള്‍ക്ക് അതേ തീവ്രതയില്‍ തിരിച്ചടി നല്‍കുക മാത്രമാണ് ഇന്ത്യ ചെയ്യുന്നത്. വളരെ നിയന്ത്രിതമായി മാത്രമാണ് ഇന്ത്യയുടെ പ്രത്യാക്രമണമെന്നും അദ്ദേഹം വ്യക്തമാക്കി.
പാകിസ്താന് നല്കിയ തിരിച്ചടിയുടെ വിശദാംശങ്ങള്‍ വിവരിക്കാന്‍ വിദേശ, പ്രതിരോധ മന്ത്രാലയങ്ങളുടെ സംയുക്ത വാര്‍ത്താ സമ്മേളനം ഇന്ന് നടക്കും. രാവിലെ 10 മണിക്കാണ് മാധ്യമങ്ങളെ കാണുന്നത്. പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. സൈനിക മേധാവിമാരുള്‍പ്പെടെ പങ്കെടുക്കും.സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്താന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല ജമ്മുവിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
India intercepted and destroyed over 40 drones targeting major northern cities including Jammu, Amritsar, and Srinagar.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ കേരള സന്ദർശനം റദ്ദാക്കി
Kerala
• 4 hours ago
സഊദിയിലെ പെട്രോൾ പമ്പുകളിൽ നാലാഴ്ച നീണ്ടു നിൽക്കുന്ന പരിശോധന; പരിശോധനക്കെത്തുക 11 വകുപ്പുകളിൽ നിന്നും സ്ത്രീകളുൾപ്പെടെ 300-ലധികം ഉദ്യോഗസ്ഥർ
Saudi-arabia
• 5 hours ago
പഴുതടച്ച് പ്രതിരോധം; അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു, ഏഴ് ഭീകരരെ വധിച്ചു, നിയന്ത്രണ രേഖക്ക് സമീപത്തെ പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തു
National
• 6 hours ago
കടല്‍മാര്‍ഗം ഒമാനിലേക്ക് ലഹരിക്കടത്ത്; നാല് പ്രവാസികള്‍ അറസ്റ്റില്‍
oman
• 7 hours ago
ഇന്ത്യ-പാക് സംഘർഷം: ഇന്ത്യൻ സർക്കാരിന്റെ അഭ്യർത്ഥനയെ തുടർന്ന് 6.7 ലക്ഷം ഫോളോവേഴ്സുള്ള മുസ്ലിം വാർത്ത പേജ് മെറ്റ ഇന്ത്യയിൽ നിരോധിച്ചു
National
• 7 hours ago
നിപ ബാധിച്ച രോഗി ഗുരുതരാവസ്ഥയില്‍; സമ്പര്‍ക്കപ്പട്ടികയില്‍ 49 പേര്, അഞ്ച് പേര്‍ക്ക് രോഗലക്ഷണങ്ങള്‍
Kerala
• 8 hours ago
സഊദി അറേബ്യ പുതിയ ഉംറ സീസൺ പ്രഖ്യാപിച്ചു
Saudi-arabia
• 8 hours ago
രാജ്യത്തെ നിയമങ്ങളുടെ ലംഘനം; ഒറ്റ ദിവസം കുവൈത്ത് നാടുകടത്തിയത് 329 പ്രവാസികളെ
Kuwait
• 8 hours ago
കേരളത്തിലും കണ്ട്രോള് റൂം തുറന്നു
National
• 8 hours ago
ഹജ്ജിനായി പോകുമ്പോൾ തീർഥാടകർ ലഗേജുകൾ പരിമിതപ്പെടുത്തണം; സൗദി അധികൃതർ
Saudi-arabia
• 8 hours ago
ജമ്മു സര്‍വ്വകലാശാലക്ക് നേരെ ഡ്രോണ്‍ ആക്രമണം
National
• 9 hours ago
ഇന്ത്യ-പാക് സംഘർഷം; കാര്യങ്ങൾ കൈവിട്ട് പോകുന്ന അവസ്ഥയിലേക്ക് നീങ്ങരുത് ആവശ്യമെങ്കിൽ മധ്യസ്ഥത വഹിക്കാൻ ഞാൻ തയാറാണ്- ഡൊണാൾഡ് ട്രംപ്
International
• 9 hours ago
തൊഴിൽ അഭിമുഖങ്ങളിൽ വ്യക്തിസ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചോദ്യങ്ങൾ നിരോധിച്ച് സഊദി അറേബ്യ
Saudi-arabia
• 9 hours ago
ഛണ്ഡിഗഡില്‍ അപായ സൈറണ്‍; ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശം
National
• 9 hours ago
സംവരണ നിയമം പാലിക്കുന്നില്ല: പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഭിന്നശേഷിക്കാർക്ക് അവഗണന; ഉദ്യോഗാർഥികൾ ആശങ്കയിൽ
Kerala
• 11 hours ago.png?w=200&q=75)
ഹജ്ജ് തീർഥാടന ക്യാംപ്: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്; ലഗേജ് ഭാരം കുറച്ചത് തീർഥാടകരെ വലയ്ക്കുന്നു
Kerala
• 11 hours ago
പാക് പ്രകോപനങ്ങൾക്ക് നാവികസേനയുടെ തിരിച്ചടി; അറബിക്കടലിൽനിന്നു ഒന്നിലധികം മിസൈൽ വർഷം, സജ്ജരായി അതിർത്തി സംസ്ഥാനങ്ങൾ | Operation Sindoor LIVE Updates
latest
• 12 hours ago.png?w=200&q=75)
എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും: ഓൺലൈനിൽ പരിശോധിക്കാം
Kerala
• 12 hours ago.png?w=200&q=75)
ചട്ടം ലംഘിച്ച് ആന്റിബയോട്ടിക് വിൽപ്പന: 450 ഫാർമസികൾക്ക് സസ്പെൻഷൻ, 5 ലൈസൻസ് റദ്ദ്; പാൽ, മീൻ, ഇറച്ചിയിൽ പരിശോധന ശക്തം
Kerala
• 9 hours ago
അടുത്ത ഉംറ സീസൺ ജൂൺ 11 മുതൽ, പുതിയ കലണ്ടർ പ്രസിദ്ധീകരിച്ചു
Saudi-arabia
• 10 hours ago
വൈദ്യുതി മോഷണം പെരുകുന്നു, 4,252 ക്രമക്കേടുകള്‍ കണ്ടെത്തി: കെ.എസ്.ഇ.ബിക്ക് നഷ്ടം 48 കോടി
Kerala
• 10 hours ago