HOME
DETAILS

ഒരു രൂപ പോലും ചെലവാക്കാതെ, പച്ചക്കറികള്‍ തഴച്ചുവളരാന്‍ വീട്ടില്‍ തന്നെയുള്ള ഈ സാധനം മാത്രം മതി

  
May 11 2025 | 07:05 AM

Grow your vegetables without spending a single rupee

 

എന്തെങ്കിലും ചെറിയ പച്ചക്കറികള്‍ എങ്കിലും വീട്ടില്‍ നട്ടുപിടിപ്പിക്കാത്തവര്‍ കുറവായിരിക്കും. വീട്ടമ്മമാര്‍ അധികവും എന്തെങ്കിലുമൊക്കെ വീട്ടില്‍ നട്ടുപിടിപ്പിക്കാറുണ്ട്. നമ്മുടെ ആവശ്യത്തിനുളള പച്ചക്കറികള്‍ വീട്ടില്‍ തന്നെ ഉണ്ടാവുന്നതാണെങ്കില്‍ അത് തരുന്ന സന്തോഷവും വലുതാണ്. മാത്രമല്ല വിഷാംശമില്ലാത്ത ആഹാരം കഴിക്കുക എന്നതാണ് വലിയ കാര്യം. എന്നാല്‍ വീട്ടിലെ പച്ചക്കറികളെയും ചെടികളെയും തഴച്ചു വളര്‍ത്താന്‍ നല്ലൊരു വിദ്യയുണ്ട്.

ഒരു രൂപ പോലും ചിലവാക്കേണ്ടി വരാത്ത ഒരു ടെക്‌നിക്കാണ് ഇത്. കാരണം എന്നും നമ്മുടെ വീട്ടിലുള്ള ഒരു സാധനം തന്നെയാണിത്. എല്ലാവരുടെയും വീട്ടില്‍ കഞ്ഞിവെള്ളം ഉണ്ടായിരിക്കും. ചോറു വച്ചു കഴിഞ്ഞാല്‍ കഞ്ഞി വെള്ളം പിന്നെ കുടിക്കുകയോ ബാക്കിവരുന്നത് കളയുകയോ ചെയ്യുന്നവരാണ് മിക്കവരും. എന്നാലിനി കളയാതെ എടുത്തു വയ്ക്കുക.

 

athea.jpg

ഒരു ദിവസം പുളിപ്പിച്ചെടുത്ത കഞ്ഞി വെള്ളമാണ് ഇതിനാവശ്യം. ഒരു പഴയബക്കറ്റില്‍ ഒരു ദിവസം പുളിച്ച  കഞ്ഞിവെള്ളം ഒഴിച്ചുവയ്ക്കുക. അതിനോടൊപ്പം തന്നെ അടുക്കളയിലെ ആവശ്യമില്ലാത്ത വേസ്റ്റ് എല്ലാം ആ വെള്ളത്തിലേക്ക് ഇട്ടു കൊടുക്കുകയും ചെയ്യാം. ഉള്ളിയുടെയും ഉരുളക്കിഴങ്ങിന്റെയും വെളുത്തുള്ളിയുടെയും പഴത്തിന്റെയും മുട്ടത്തോടും ഒക്കെ അതിലേക്കിട്ടു കൊടുക്കുക. 

അതുപോലെ പച്ചക്കറികളുടെയും പഴങ്ങളുടെയുമൊക്കെ വേസ്റ്റും ചീഞ്ഞുപോയ പച്ചക്കറിയുണ്ടെങ്കില്‍ അതും ഇട്ടു കൊടുക്കാവുന്നതാണ്. ഒരാഴ്ച ഇങ്ങെനെ കഞ്ഞിവെള്ളം വച്ച് അതിലേക്ക് ഓരോദിവസവും പുളിച്ച കഞ്ഞിവെള്ളവും വേസ്റ്റും ഇട്ടുകൊടുക്കുക. ദിവസവും ഇത് സൂക്ഷിച്ചു വയ്ക്കണം. അടച്ചൊന്നും വയ്ക്കണമെന്നില്ല. തുറന്നിരിക്കുന്നത് തന്നെയാണ് നല്ലത്. ഇങ്ങനെ കഞ്ഞിവെള്ളം ഏഴുദിവസമാണ് വയ്‌ക്കേണ്ടത്.

 

sinr.jpg

ഇതിലേക്ക് മൂന്നിരട്ടി വെള്ളം കൂടെ ഒഴിച്ച് അരിച്ചെടുക്കുക. ഇനി ചെടികള്‍ക്ക് ഒഴിച്ചു കൊടുത്തുനോക്കൂ... അരിച്ചെടുത്ത വേസ്റ്റും ചെടികളുടെ ചുവട്ടിലിട്ടു കൊടുക്കാവുന്നതാണ്.  എന്നിട്ട് മണ്ണിട്ട് മൂടിയാല്‍ മതിയാവും. ഇതു നല്ലൊരു വളമാണ്. അതുകൊണ്ട് പച്ചക്കറികള്‍ നന്നായി വളരാനും വീട്ടില്‍ വേസ്റ്റ് ഇല്ലാതിരിക്കാനും ഇതു കാരണമാവുന്നു. ഏറ്റവും നല്ല വളമായ ഈ വളം എല്ലാവരും പരീക്ഷിക്കേണ്ടതു തന്നെയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവാമി ലീഗിന്റെ രജിസ്ട്രേഷൻ നിർത്തിവച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ; ഷെയ്ഖ് ഹസീനയ്ക്ക് കനത്ത തിരിച്ചടി , രാഷ്ട്രീയ ഭാവി പ്രതിസന്ധിയിൽ ?

International
  •  an hour ago
No Image

ലോകം കീഴടക്കാൻ കങ്കാരുപ്പട; വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള സ്‌ക്വാഡ് പുറത്തുവിട്ടു

Cricket
  •  an hour ago
No Image

നിപ ബാധിത ഗുരുതരാവസ്ഥയില്‍ തുടരുന്നു

Kerala
  •  2 hours ago
No Image

സഊദിയിൽ ഗോൾ മഴ; റൊണാൾഡോയില്ലാതെ ഇറങ്ങിയ അൽ നസർ പുതിയ ചരിത്രമെഴുതി

Football
  •  2 hours ago
No Image

സുരക്ഷയാണ് പ്രധാനം; അതിര്‍ത്തിമേഖലകളിലേക്കുള്ള സര്‍വിസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും

National
  •  2 hours ago
No Image

അവൻ ഒരുപാട് യുവ ക്രിക്കറ്റർമാരെ പ്രചോദിപ്പിച്ചു: സച്ചിൻ ടെണ്ടുൽക്കർ

Cricket
  •  3 hours ago
No Image

ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും

National
  •  3 hours ago
No Image

'എനിക്കെന്റെ സിന്ദൂരം തിരിച്ചുതരൂ' 19 ദിവസമായി പാകിസ്താന്റെ കസ്റ്റഡിയിലുള്ള ജവാന്റെ ഭാര്യയുടെ വൈകാരികമായ അഭ്യര്‍ത്ഥന

National
  •  3 hours ago
No Image

യുവാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവരും; താഴേത്തട്ട് മുതൽ അഴിച്ചുപണിക്കൊരുങ്ങി കോൺഗ്രസ്

Kerala
  •  4 hours ago
No Image

നിശ്ചയിച്ച ക്വാട്ട നഷ്ടമായി; സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾക്ക് കോടികളുടെ നഷ്ടം

Kerala
  •  4 hours ago