HOME
DETAILS

ആർആർബി അസിസ്റ്റന്റ് ലോക്കോ പെെലറ്റ്; അപേക്ഷ തീയതി നീട്ടി; 9900 + ഒഴിവുകൾ 

  
Web Desk
May 11 2025 | 12:05 PM

RRB Assistant Loco Pilot Recruitment  Last Date Extended

അസിസ്റ്റന്റ് ലോക്കോ പൈലറ്റ് റിക്രൂട്ട്‌മെന്റിനുള്ള അപേക്ഷ തീയതി നീട്ടി റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ്. നേരത്തെ മെയ് 11 ആയിരുന്നു അവസാന തീയതി. ഇത് മെയ് 19 വരെയാണ് നീട്ടിയത്.  ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി മെയ് 19 വരെ അപേക്ഷകൾ നൽകാം.പത്താം ക്ലാസും അനുബന്ധ യോ​ഗ്യതയുമുള്ളവർക്കായി നടത്തുന്ന റിക്രൂട്ട്മെന്റാണിത്. താൽപര്യമുള്ളവരെല്ലാം തന്നെ അപേക്ഷ നൽകാൻ ശ്രമിക്കുക.

ഒഴിവുള്ള സോണുകൾ

സെൻട്രൽ റെയിൽവേ : 376
ഈസ്റ്റ് സെൻട്രൽ റെയിൽവേ : 700
ഈസ്റ്റ് കോസ്റ്റ് റെയിൽവേ : 1461
ഈസ്‌റ്റേൺ റെയിൽവേ : 768
നോർത്ത് സെൻട്രൽ റെയിൽവേ : 508
നോർത്ത് ഈസ്‌റ്റേൺ റെയിൽവേ : 100
നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ : 125
നോർത്തേൺ റെയിൽവേ : 521
നോർത്ത് വെസ്‌റ്റേൺ റെയിൽവേ : 679
സൗത്ത് സെൻട്രൽ റെയിൽവേ : 989
സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ : 568
സൗത്ത് ഈസ്‌റ്റേൺ റെയിൽവേ : 796
സതേൺ റെയിൽവേ : 510
വെസ്റ്റ് സെൻട്രൽ റെയിൽവേ : 759
വെസ്‌റ്റേൺ റെയിൽവേ: 885
മെട്രോ റെയിൽവേ കൊൽക്കത്ത : 225

പ്രായപരിധി

18 വയസിനും 30 വയസിനും ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാനാവുക.

വിജ്ഞാപനം

മാർച്ച് 24നാണ് ലോക്കോ പൈലറ്റ് റിക്രൂട്ട്‌മെന്റിനുള്ള ആദ്യ ഘട്ട വിജ്ഞാപനം ആർആർബി പുറത്തിറക്കിയത്. ഇത് പ്രകാരം 9900 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആർആർബിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് നിങ്ങൾക്ക് വിശദാംശങ്ങളറിയാം. 

അപേക്ഷ ആരംഭിക്കുന്ന തീയതി: ഏപ്രിൽ 10, 2025

അപേക്ഷ അവസാനിക്കുന്ന തീയതി : മെയ് 19, 2025


യോഗ്യത

പത്താം ക്ലാസ് വിജയിച്ചിരിക്കണം. കൂടെ ഐടിഐ യോഗ്യതയും വേണം. അല്ലെങ്കിൽ എഞ്ചിനീയറിങ് ഡിപ്ലോമയോ/ ഡിഗ്രിയോ ഉള്ളവർക്കും അപേക്ഷിക്കാം. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 20,000 നടുത്ത് തുടക്ക  ശമ്പളം ലഭിക്കും.

അപേക്ഷ

താൽപര്യമുള്ളവർ ആർആർബിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് https://www.rrbcdg.gov.in/ സന്ദർശിക്കുക. ശേഷം അസിസ്റ്റന്റ് ലോക്കോ പെെലറ്റ് റിക്രൂട്ട്മെന്റ് ലിങ്ക് തിരഞ്ഞെടുത്ത് വിജ്ഞാപനം വായിച്ച് മനസിലാക്കുക. ശേഷം അപേക്ഷ നൽകുക. മെയ് 19 വരെയാണ് അപേക്ഷിക്കാനാവുക. അവസാന ദിവസങ്ങളിൽ വെബ്സെെറ്റിൽ തിരക്ക് കൂടാൻ സാധ്യതയുള്ളതിനാൽ ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്തവർ ഉടൻ അപേക്ഷ നൽകാൻ ശ്രമിക്കുക. 

സംശയങ്ങൾക്ക് ചുവടെ നൽകിയ വിജ്ഞാപനം വായിച്ച് മനസിലാക്കുക. 

വിജ്ഞാപനം: Click

Railway Recruitment Board (RRB) has extended the last date to apply for the Assistant Loco Pilot posts. Earlier, the deadline was May 11. Now, candidates can apply till May 19 through the official website.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവാമി ലീഗിന്റെ രജിസ്ട്രേഷൻ നിർത്തിവച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ; ഷെയ്ഖ് ഹസീനയ്ക്ക് കനത്ത തിരിച്ചടി , രാഷ്ട്രീയ ഭാവി പ്രതിസന്ധിയിൽ ?

International
  •  an hour ago
No Image

ലോകം കീഴടക്കാൻ കങ്കാരുപ്പട; വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള സ്‌ക്വാഡ് പുറത്തുവിട്ടു

Cricket
  •  2 hours ago
No Image

നിപ ബാധിത ഗുരുതരാവസ്ഥയില്‍ തുടരുന്നു

Kerala
  •  2 hours ago
No Image

സഊദിയിൽ ഗോൾ മഴ; റൊണാൾഡോയില്ലാതെ ഇറങ്ങിയ അൽ നസർ പുതിയ ചരിത്രമെഴുതി

Football
  •  2 hours ago
No Image

സുരക്ഷയാണ് പ്രധാനം; അതിര്‍ത്തിമേഖലകളിലേക്കുള്ള സര്‍വിസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും

National
  •  2 hours ago
No Image

അവൻ ഒരുപാട് യുവ ക്രിക്കറ്റർമാരെ പ്രചോദിപ്പിച്ചു: സച്ചിൻ ടെണ്ടുൽക്കർ

Cricket
  •  3 hours ago
No Image

ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും

National
  •  3 hours ago
No Image

'എനിക്കെന്റെ സിന്ദൂരം തിരിച്ചുതരൂ' 19 ദിവസമായി പാകിസ്താന്റെ കസ്റ്റഡിയിലുള്ള ജവാന്റെ ഭാര്യയുടെ വൈകാരികമായ അഭ്യര്‍ത്ഥന

National
  •  4 hours ago
No Image

യുവാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവരും; താഴേത്തട്ട് മുതൽ അഴിച്ചുപണിക്കൊരുങ്ങി കോൺഗ്രസ്

Kerala
  •  4 hours ago
No Image

നിശ്ചയിച്ച ക്വാട്ട നഷ്ടമായി; സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾക്ക് കോടികളുടെ നഷ്ടം

Kerala
  •  4 hours ago