
സഹോദരന്മാർ തമ്മിലുള്ള തർക്കം; വീട്ടിൽ സിസിടിവി സ്ഥാപിക്കാൻ എല്ലാ താമസക്കാരുടെയും അനുമതി വേണമെന്ന് സുപ്രീംകോടതി
.png?w=200&q=75)
ന്യൂഡൽഹി: എല്ലാ താമസക്കാരുടെയും സമ്മതമില്ലാതെ വീട്ടിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ പാടില്ലെന്ന കൊൽക്കത്ത ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി ശരിവച്ചു. ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച ഹരജി ജസ്റ്റിസ് ദീപങ്കർ ദത്ത, ജസ്റ്റിസ് മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് തള്ളി.
പങ്കിട്ട കെട്ടിടത്തിൽ താമസിക്കുന്ന സഹോദരന്മാർ തമ്മിലുള്ള തർക്കമാണ് കേസിന് ആധാരം. ഇന്ദ്രനീൽ മുള്ളിക്ക് എന്ന ഹരജിക്കാരൻ, സഹോദരൻ ഷുവേന്ദ്ര മുള്ളിക്കിന്റെ സമ്മതമില്ലാതെ റെസിഡൻഷ്യൽ ഭാഗത്ത് സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. വിലപിടിപ്പുള്ള പുരാവസ്തുക്കളും കലാസൃഷ്ടികളും സംരക്ഷിക്കാനാണ് ഇത് സ്ഥാപിച്ചതെന്ന് ഇന്ദ്രനീൽ വാദിച്ചു. എന്നാൽ, തന്റെ സ്വകാര്യത ലംഘിക്കപ്പെടുന്നുവെന്ന് ആരോപിച്ച് ഷുവേന്ദ്ര ഇതിനെ എതിർത്തു.
സഹ താമസക്കാരുടെ സമ്മതമില്ലാതെ സിസിടിവി സ്ഥാപിക്കുന്നത് സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് കൊൽക്കത്ത ഹൈക്കോടതി വ്യക്തമാക്കി. വീടിന്റെ ഉൾഭാഗത്ത് സ്ഥാപിച്ച അഞ്ച് ക്യാമറകൾ ഷുവേന്ദ്രയുടെ സ്വകാര്യതയെ ബാധിക്കുന്നതിനാൽ അവ നീക്കം ചെയ്യാൻ കോടതി ഉത്തരവിട്ടു. ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം സ്വകാര്യത മൗലികാവകാശമാണെന്നും, ഇത് ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
സുപ്രീം കോടതി ഹരജി പരിഗണിക്കവെ, 15 ക്യാമറകൾക്ക് പകരം 10 ക്യാമറകൾ മതിയെന്ന് നിരീക്ഷിച്ചു. വീടിന്റെ ഉൾഭാഗത്തേക്ക് വിരൽ ചൂണ്ടാത്ത ക്യാമറകൾ ഉപയോഗിച്ച് പുരാവസ്തുക്കൾ സംരക്ഷിക്കാമെന്ന് കോടതി വ്യക്തമാക്കി. എന്നാൽ, ഷുവേന്ദ്രയുടെ സ്വകാര്യത ലംഘിക്കുന്ന അഞ്ച് ക്യാമറകൾ സ്ഥാപിച്ചത് അനുവദനീയമല്ലെന്ന് കോടതി ഉറപ്പിച്ചു. കൂടുതൽ ആശ്വാസം വേണമെങ്കിൽ ഹൈക്കോടതിയെ സമീപിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.
ഹരജിക്കാർക്ക് വേണ്ടി സീനിയർ അഡ്വ. എസ്. നിരഞ്ജൻ റെഡ്ഡി, അഡ്വ. വിഷ്ണു ശങ്കർ, രാഹുൽ ജോജോ, സിദ്ധാർത്ഥ ബസു, ആദിത്യ സന്തോഷ്, നാലുകെട്ടിൽ ആനന്ദു എസ്. നായർ, പ്രതിഭാഗത്തിനു വേണ്ടി വേണ്ടി സീനിയർ അഡ്വ. റാണ മുഖർജി, സിദ്ധാർത്ഥ്, പ്രതീക് ഗോയൽ, ഹർഷിത് മൻവാനി എന്നിവർ പ്രതിഭാഗത്തിനു വേണ്ടിയും ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അവാമി ലീഗിന്റെ രജിസ്ട്രേഷൻ നിർത്തിവച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ; ഷെയ്ഖ് ഹസീനയ്ക്ക് കനത്ത തിരിച്ചടി , രാഷ്ട്രീയ ഭാവി പ്രതിസന്ധിയിൽ ?
International
• 41 minutes ago
ലോകം കീഴടക്കാൻ കങ്കാരുപ്പട; വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള സ്‌ക്വാഡ് പുറത്തുവിട്ടു
Cricket
• an hour ago
നിപ ബാധിത ഗുരുതരാവസ്ഥയില്‍ തുടരുന്നു
Kerala
• an hour ago
സഊദിയിൽ ഗോൾ മഴ; റൊണാൾഡോയില്ലാതെ ഇറങ്ങിയ അൽ നസർ പുതിയ ചരിത്രമെഴുതി
Football
• 2 hours ago
സുരക്ഷയാണ് പ്രധാനം; അതിര്‍ത്തിമേഖലകളിലേക്കുള്ള സര്‍വിസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും
National
• 2 hours ago
അവൻ ഒരുപാട് യുവ ക്രിക്കറ്റർമാരെ പ്രചോദിപ്പിച്ചു: സച്ചിൻ ടെണ്ടുൽക്കർ
Cricket
• 2 hours ago
ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും
National
• 2 hours ago
'എനിക്കെന്റെ സിന്ദൂരം തിരിച്ചുതരൂ' 19 ദിവസമായി പാകിസ്താന്റെ കസ്റ്റഡിയിലുള്ള ജവാന്റെ ഭാര്യയുടെ വൈകാരികമായ അഭ്യര്‍ത്ഥന
National
• 3 hours ago
യുവാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവരും; താഴേത്തട്ട് മുതൽ അഴിച്ചുപണിക്കൊരുങ്ങി കോൺഗ്രസ്
Kerala
• 3 hours ago
നിശ്ചയിച്ച ക്വാട്ട നഷ്ടമായി; സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾക്ക് കോടികളുടെ നഷ്ടം
Kerala
• 3 hours ago
നഴ്സുമാര്‍ക്ക് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശി; ആര്‍ക്കെല്ലാം അപേക്ഷിക്കാം ?
uae
• 4 hours ago
ട്രംപ് ഇന്ന് സഊദിയില്‍, സ്വീകരിക്കാനൊരുങ്ങി റിയാദ് കൊട്ടാരം; ഗസ്സ വിഷയത്തില്‍ വന്‍ പ്രഖ്യാപനങ്ങളുണ്ടാകും
latest
• 4 hours ago
നന്തൻകോട് കൂട്ടക്കൊലയിൽ പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ; ശിക്ഷ വിധി ഇന്ന്
Kerala
• 4 hours ago
വെടിനിർത്തൽ വീണ്ടും ലംഘിച്ച് പാകിസ്ഥാൻ; പാക് ഡ്രോണുകൾ തകർത്ത് ഇന്ത്യ , അമൃത്സറിലേക്കുള്ള വിമാനം തിരിച്ചുവിട്ടു
National
• 12 hours ago
വംശനാശ ഭീഷണിയിൽ 'മിസ് കേരള'; ബ്രിട്ടീഷുകാരൻ പേരിട്ട മലയാളി മീൻ അപ്രത്യക്ഷമാകുന്നു
Kerala
• 13 hours ago
നിപ സമ്പര്‍ക്ക പട്ടികയിൽ ഉൾപ്പെട്ട രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; മൊത്തം നെഗറ്റീവ് കേസുകൾ 49 ആയി
Kerala
• 14 hours ago
ഖത്തർ ഐ.സി.ബി.എഫ് തൊഴിലാളി ദിനാഘോഷം സാധാരണ തൊഴിലാളികൾക്കുള്ള ആദരം പ്രശംസനീയം: ഇന്ത്യൻ അംബാസിഡർ
qatar
• 14 hours ago
സംസ്ഥാന സർക്കാരിന്റെ എന്റെ കേരളം പ്രദർശനവിപണനമേള മികച്ച കവറേജിനുള്ള പുരസ്കാരം സുപ്രഭാതത്തിന്
Kerala
• 14 hours ago.png?w=200&q=75)
യുദ്ധക്കൊതിയിലെ നിരാശ; വിക്രം മിസ്രിയെ ഉന്നംവെക്കുന്ന സോഷ്യൽ മീഡിയ കൊലവിളികൾ?
National
• 12 hours ago
കോഹ്ലിയുടെ റെക്കോർഡ് തകർക്കാൻ അദ്ദേഹത്തിന് മാത്രമേ സാധിക്കൂ: മുൻ ഇന്ത്യൻ താരം
Cricket
• 12 hours ago
13കാരനിൽ നിന്ന് ഗർഭം; വിദ്യാർത്ഥിയുമായി ശാരീരിക ബന്ധം; പോക്സോ കേസിൽ അധ്യാപിക അറസ്റ്റിൽ
National
• 13 hours ago