
താരാധിപത്യം അവസാനിപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റിൽ പുതിയ അധ്യായം എഴുതാൻ ഗൗതം ഗംഭീർ

ഇന്ത്യൻ ക്രിക്കറ്റിൽ പ്രമുഖ താരങ്ങളുടെ ആധിപത്യം അവസാനിപ്പിച്ച് പരിശീലകൻ ഗൗതം ഗംഭീർ ശക്തമായ നേതൃത്വത്തിലേക്ക് കടക്കുകയാണ്. രോഹിത് ശർമ്മയെയും വിരാട് കോലിയെയും ടീമിൽ നിന്ന് ഒഴിവാക്കാനുള്ള തീരുമാനത്തിൽ നിന്നും അദ്ദേഹത്തിന്റെ ദൃഢനിലപാട് വ്യക്തമാകുന്നു. ടീം വിജയമാണ് പ്രധാനമെന്നും വ്യക്തികളുടെ താരമാനങ്ങൾക്കല്ല മുൻഗണനയെന്നും ഗംഭീറിന്റെ സമീപനം തെളിയിക്കുന്നു.
2011 ലോകകപ്പ് വിജയത്തിനു ശേഷം എം.എസ്. ധോണിയുടെ സിക്സറിനെക്കാൾ, യുവരാജ് സിംഗ്, സഹീർ ഖാൻ എന്നിവരുടെ സംഭാവനയെ കുറിച്ച് അദ്ദേഹം തുറന്നു സംസാരിച്ചിരുന്നു. 'സ്റ്റാർഡം' നിലനിൽക്കുന്ന ഇടങ്ങളിൽ തനിക്കുള്ള ഇടം ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ചാപ്പലിന്റെയും കുംബ്ലെയുടെയും മാതൃക വ്യത്യസ്തമായിരുന്നു. ഗ്രെഗ് ചാപ്പലിന്റെ കാലത്ത് ഇന്ത്യൻ ടീമിൽ വലിയ അസ്വസ്ഥതകൾ ഉണ്ടായിരുന്നുവെങ്കിലും, ഗംഭീറിന്റെ നിലപാടുകൾ അതിൽ പാഠം ഉൾകൊണ്ട് അതിനെ തന്റേ രീതിയിലേക്ക് പരുവപ്പെടുത്തിയെടുത്തിരിക്കുന്നതാണ്. കോലി, രോഹിത്, അശ്വിൻ, ജഡേജ തുടങ്ങിയ പ്രധാന താരങ്ങളുടെ ഫോമിനെ കുറിച്ച് വിലയിരുത്തുകയും, അവർക്ക് തങ്ങളുടെ സ്ഥാനം പുനഃസ്ഥാപിക്കാൻ സമയവും നൽകി എന്നാൽ ടെസ്റ്റിൽ അത് പരാജയപ്പെട്ടതോടെ അവർ പഠിയിറങ്ങേണ്ടി വരുകയും ചെയ്തു.
ഇംഗ്ലണ്ട് പര്യടനത്തിൽ യുവതാരങ്ങൾക്ക് അവസരം നൽകണമെന്ന് ഗംഭീർ ഉറച്ചു നിൽക്കുന്നു. രോഹിതിനും കോലിക്കും വിടവാങ്ങൽ മത്സരമില്ലാതെ പുറത്താക്കിയതിൽ വിമർശനങ്ങളുണ്ടെങ്കിലും, ബിസിസിഐയുടെ പിന്തുണ അദ്ദേഹത്തിനുണ്ട്. പക്ഷേ, ഗംഭീറിന്റെ തീരുമാനങ്ങൾ വിജയകരമായില്ലെങ്കിൽ പ്രതിസന്ധിയിലാകാനുള്ള സാധ്യതയും കൂടൂതലാണ്.
ഇനി മുതിർന്ന താരങ്ങളിൽ ജഡേജ, ഷമി, ബുംറ എന്നിവരാണ് ശേഷിക്കുന്നത്. എന്നാൽ ഇവരുടെ ഫിറ്റ്നസ് നിലയും കരിയറിന്റെ ദൈർഘ്യവും ചോദ്യചിഹ്നങ്ങളാണ്. ഗില്ലിനാണ് ഭാവിയിലെ നായക സ്ഥാനത്തിനായി പരിഗണന. എന്നാൽ അവനിലും വലിയ ആശയക്കുഴപ്പം നിലനിൽക്കുന്നു.
ഗംഭീറിന്റെ കീഴിൽ ഇന്ത്യ ന്യൂസിലൻഡ്, ഓസ്ട്രേലിയ പര്യടനങ്ങളിൽ പരാജയപ്പെട്ടതോടെ, ഇംഗ്ലണ്ട് പര്യടനത്തിൽ വിജയിച്ചില്ലെങ്കിൽ വിമർശനം ശക്തമാകും. രോഹിതും കോലിയും ഇല്ലാതെ ടീം തകർന്നാൽ, വീണ്ടും ആ മുതിർന്ന താരങ്ങളിലേക്ക് തിരിഞ്ഞുനോക്കേണ്ടി വരും. ഈ സാഹചര്യത്തിൽ ഗംഭീറിന്റെ തീരുമാനം തിരിച്ചടിയാകുമോ എന്ന് കാലമാണ് തീരുമാനം എടുക്കേണ്ടത്.
ഇന്ത്യൻ ക്രിക്കറ്റിൽ ഒരു പുതിയ അധ്യായമാണ് തുറക്കാൻ പോകുന്നത്. താരധിപത്യം നീക്കി, ടീമിന്റെ വിജയം മാത്രം പ്രധാനമാക്കുന്ന ഈ ദിശയിലേക്ക് മുന്നേറുന്നത് ഗംഭീറാണ്. ട്വി20 ക്രിക്കറ്റിൽ ഈ രീതി വിജയിച്ചെങ്കിലും, ടെസ്റ്റിലും ആവർത്തിക്കുമോ എന്നത് കാത്തിരിക്കേണ്ടതാണ്.
Gautam Gambhir is emerging as the most powerful figure in Indian cricket, signaling the end of the era of individual stardom. With the reported exit of veterans like Rohit Sharma and Virat Kohli from upcoming tours, Gambhir is prioritizing team performance over big names. His tough calls reflect a shift toward a results-driven culture, setting the stage for a new chapter in Indian cricket.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പേൾ വ്യൂ റെസ്റ്റോറന്റ് ആൻഡ് കഫ്റ്റീരിയയിൽ തീപിടുത്തം തീ നിയന്ത്രണവിധേയമാക്കി ദുബൈ സിവിൽ ഡിഫൻസ് ; ആളപായമില്ല
uae
• 18 hours ago
'തപാല്‍ വോട്ടുകളിലെ തിരിമറി'; സുധാകരനെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍
Kerala
• 18 hours ago
യു.എസ്.എസ്, എല്‍എസ്എസ് പരീക്ഷാഫലം; യുഎസ്എസ് പരീക്ഷയില്‍ 38,782 പേരും എല്‍എസ്എസില്‍ 30,380 പേരും സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടി
Kerala
• 19 hours ago
ലേബര്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന് തീപിടിച്ച് 49 പേര്‍ മരിച്ച സംഭവം; 2 മലയാളികളടക്കം 9 പേര്‍ക്ക് കഠിനതടവ് വിധിച്ച് കുവൈത്ത് കോടതി
Kuwait
• 19 hours ago
'ഒരു മന്ത്രിക്ക് യോജിച്ച പ്രവൃത്തിയാണോ ഇത്' സോഫിയ ഖുറൈഷിക്കെതിരായ ബി.ജെ.പി മന്ത്രിയുടെ പരാമര്‍ശത്തില്‍ സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം
National
• 19 hours ago
അമേരിക്കന്‍ ഭീമന്‍കമ്പനികളുമായി 90 ബില്യണ്‍ ഡോളറിന്റെ കരാറില്‍ ഒപ്പുവെച്ച് സഊദി അരാംകോ
Saudi-arabia
• 20 hours ago
ജനീഷ് കുമാര്‍ എംഎല്‍എക്കെതിരെ പൊലിസില്‍ പരാതി നല്‍കി വനം വകുപ്പ് ഉദ്യോഗസ്ഥര്‍
Kerala
• 20 hours ago
വഖ്ഫ് നിയമ ഭേദഗതി: കേസ് അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി, ഇരുവിഭാഗത്തിനും രണ്ട് മണിക്കൂര്‍ വീതം വാദിക്കാന്‍ സമയം
National
• 20 hours ago
യുഎഇയുടെ 10 വർഷത്തെ ബ്ലൂ റെസിഡൻസി വിസ; എങ്ങനെ അപേക്ഷിക്കാം; കൂടുതലറിയാം
uae
• 20 hours ago
ഇനി ചരിത്രത്തിന്റെ താളുകളില്‍; ദുബൈ അന്താരാഷ്ട്ര വിമാനത്താവളം അടച്ചുപൂട്ടുന്നു
uae
• 21 hours ago
'ഭരണഘടനയിലില്ലാത്ത സമയപരിധി ബില്ലുകളില്‍ സുപ്രിം കോടതിക്ക് നിശ്ചയിക്കാനാവുമോ?' ചോദ്യങ്ങളുമായി രാഷ്ട്രപതി
National
• 21 hours ago
'ലോക്സഭാ തെരഞ്ഞെടുപ്പിനിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി തപാല്‍ വോട്ടുകള്‍ തിരുത്തിയിട്ടുണ്ട്'; വിവാദ വെളിപ്പെടുത്തലുമായി ജി സുധാകരന്
Kerala
• 21 hours ago
ഒരു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി ദുബൈയിലെ സ്വര്‍ണവില; പ്രതീക്ഷയില്‍ ജ്വല്ലറി ഉടമകള്‍
Business
• 21 hours ago
കുറ്റ്യാടി - കോഴിക്കോട് സംസ്ഥാന പാതയില്‍ സ്വകാര്യ ബസും- ലോറിയും കൂട്ടിയിടിച്ച് അപകടം; ഇരുപതോളം പേർക്ക് പരുക്ക്
Kerala
• 21 hours ago
തലബാത് പ്രോ ഉപയോക്താക്കൾക്ക് ബോൾട്ട് വാഹന യാത്രകളിൽ പ്രത്യേക നിരക്കിളവ്
uae
• a day ago
ഡോക്ടറാകണോ? ഒപ്പമുണ്ട് ഡോക്ടർമാർ; എജു എക്സ്പോയുടെ ആകര്‍ഷണമായി 'ഡോക് ടു ടാക്'
Kerala
• a day ago
സുപ്രഭാതം എജു എക്സ്പോയില്‍ വിദ്യാർഥികളെ ആകർഷിച്ച് എജ്യുപോർട്ട്
Kerala
• a day ago
വയനാട്ടില്‍ ടെന്റ് തകര്‍ന്നുവീണ് വിനോദസഞ്ചാരിയായ യുവതിക്ക് ദാരുണാന്ത്യം
Kerala
• a day ago
ഡൊണാള്‍ഡ് ട്രംപിന്റെ യുഎഇ സന്ദര്‍ശനത്തിന് മുന്നോടിയായി വീണ്ടും ആഗോളശ്രദ്ധ നേടി ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്ക്
International
• a day ago
മലപ്പുറത്ത് കടുവ ആക്രമണം, യുവാവിന് ദാരുണാന്ത്യം; മരിച്ചത് ടാപ്പിങ് തൊഴിലാളി; പ്രതിഷേധവുമായി നാട്ടുകാര്‍
Kerala
• a day ago
മുസ്ലിം യുവാവിനെ ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ച് ആള്‍ക്കൂട്ടം, വിസമ്മതിച്ചപ്പോള്‍ അസഭ്യവര്‍ഷം
National
• a day ago