HOME
DETAILS

വിശുദ്ധ കഅ്ബയുടെ കിസ്‌വ ഉയർത്തിക്കെട്ടി

  
May 14 2025 | 16:05 PM

The Kiswa of the Holy Kaaba was raised

മക്ക: വിശുദ്ധ കഅ്ബാലയത്തെ അണിയിച്ച കിസ്‌വ ഹജിനു മുന്നോടിയായി ഹറംകാര്യ വകുപ്പ് ഉയർത്തിക്കെട്ടി. ചൊവ്വാഴ്ച രാത്രി ഇശാ നമസ്‌കാരത്തിനു ശേഷമാണ് കിസ്‌വ ഉയർത്തിക്കെട്ടൽ തുടങ്ങിയത്. തറനിരപ്പിൽ നിന്ന് മൂന്ന് മീറ്റർ ഉയരത്തിലാണ് കിസ്‌വ ഉയർത്തിയത്. ഉയർത്തിക്കെട്ടിയ കിസ്‌വയുടെ ഭാഗം രണ്ടു മീറ്റർ ഉയരത്തിൽ തൂവെള്ള പട്ടുതുണി കൊണ്ട് മൂടിയിട്ടുണ്ട്. 

ഹറംകാര്യ വകുപ്പിനു കീഴിലെ കിംഗ് അബ്ദുൽ അസീസ് കിസ്‌വ നിർമാണ കോംപ്ലക്‌സിലെ വിദഗ്ധ ജീവനക്കാർ കിസ്‌വ ഉയർത്തിക്കെട്ടൽ ജോലികളിൽ പങ്കെടുത്തു. 

കടുത്ത തിരക്കിനിടെ ഹജ് തീർത്ഥാടകർ പിടിച്ചുവലിക്കുന്നതു മൂലം കേടാകാനുള്ള സാധ്യത കണക്കിലെടുത്ത് എല്ലാ വർഷവും ഹജ് കാലത്ത് കിസ്‌വ ഉയർത്തിക്കെട്ടാറുണ്ട്. തിരക്ക് കൂടുമ്പോൾ വൃത്തിയായി സൂക്ഷിക്കാനും കേടാകാതെ നോക്കാനുമാണ് കിസ്‌വ ഉയർത്തിക്കെട്ടുന്നത്. 

ഹജ് തീർത്ഥാടകർ അറഫയിൽ സമ്മേളിക്കുന്ന ദുൽഹജ് ഒമ്പതിന് പഴയ കിസ്‌വ മാറ്റി വിശുദ്ധ കഅ്ബാലയത്തെ പുതിയ കിസ്‌വ അണിയിക്കും. പുതിയ കിസ്‌വ അണിയിച്ചാലും കിസ്‌വയുടെ അടിഭാഗം ഉയർത്തിക്കെട്ടും. ഹജ് സീസൺ അവസാനിക്കുന്നതോടെ കിസ്‌വ പഴയപടി താഴ്ത്തിക്കെട്ടുകയാണ് പതിവ്. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആദ്യ കിരീട സ്വപ്നം കാണുന്ന ഡൽഹിക്ക് ഇരട്ട തിരിച്ചടി; വമ്പന്മാർ ടീമിൽ നിന്നും പുറത്ത്

Cricket
  •  10 minutes ago
No Image

തുര്‍ക്കിക്കെതിരായ നിലപാട് കടുപ്പിച്ച് ഇന്ത്യ; താലിബാനുമായി കൈക്കോർക്കുന്നു; രാഷ്ട്രപതി ഭവനിൽ അപ്രതീക്ഷിത നീക്കം, എര്‍ദോഗന്‍ മൗനം തുടരുന്നു

International
  •  24 minutes ago
No Image

സിവിൽ സർവീസ് കോച്ചിംഗ്‌ പ്രവേശന പരീക്ഷ ജൂൺ 1ന്; മെയ്‌ 27 വരെ അപേക്ഷിക്കാം

latest
  •  37 minutes ago
No Image

മുംബൈ ഡബിൾ സ്ട്രോങ്ങ്, പ്ലേ ഓഫിൽ ടീമിന്റെ രക്ഷകനാവാൻ സൂപ്പർതാരമെത്തും; റിപ്പോർട്ട്

Cricket
  •  an hour ago
No Image

'കപ്പലണ്ടി വില്‍പ്പന മുതല്‍ ബിരിയാണി ചലഞ്ച് വരെ'വയനാടിനായി എന്‍.എസ്.എസ് കുട്ടികളുടെ ഒന്നര കോടി

Kerala
  •  2 hours ago
No Image

തിരുവനന്തപുരത്ത് തലച്ചോറിൽ അണുബാധയെ തുടർന്ന് ചികിത്സയിലിരുന്ന വിദ്യാർഥിനി മരിച്ചു

Kerala
  •  2 hours ago
No Image

ആയുധങ്ങൾ വാങ്ങാനും ഗവേഷണത്തിനുമായി ഇന്ത്യൻ സൈന്യത്തിന് 50,000 കോടി നൽകുമെന്ന് റിപ്പോർട്ട്

National
  •  2 hours ago
No Image

അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: ബെയ്‌ലിന്‍ ദാസ് റിമാന്‍ഡില്‍; ജാമ്യാപേക്ഷയില്‍ വിധി നാളെ 

Kerala
  •  3 hours ago
No Image

2026 ൽ പാസഞ്ചർ സർവിസ് ആരംഭിക്കാനൊരുങ്ങി ഇത്തിഹാദ് റെയിൽ

uae
  •  3 hours ago
No Image

'ശരീരം മുഴുവന്‍ ചങ്ങലകളാല്‍ ബന്ധിച്ചു, എന്റെ നിഴലുകള്‍ പോലും എനിക്ക് നഷ്ടമായി' ഫലസ്തീനെ പിന്തുണച്ചതിന് യു.എസ് തടവിലിട്ട ഇന്ത്യന്‍ ഗവേഷകന്‍ ജയില്‍ ജീവിതം പറയുന്നു

International
  •  3 hours ago