HOME
DETAILS

സ്വര്‍ണം വാങ്ങാന്‍ വൈകിക്കണ്ട; ഇന്ന് വര്‍ധന, ഇത് തുടര്‍ന്നാല്‍...

  
Web Desk
May 16 2025 | 10:05 AM

kerala gold price hike news123

കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണ വില ഇന്ന് വര്‍ധിച്ചിരിക്കുന്നു.  സ്വര്‍ണവിലയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഇടിവ് സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കിയിരുന്നത്. വിവാഹ പാര്‍ട്ടിക്കാര്‍ക്ക് പ്രത്യേകിച്ചും. സ്വര്‍ണ വില 10 ഗ്രാമിന് ഏകദേശം 9000 രൂപയുടെ കുറവാണ് ഉണ്ടായിരുന്നത്. മൂന്നാഴ്ച മുമ്പ് വരെ, പത്ത് ഗ്രാമിന് ഏകദേശം 1,00,000 രൂപയായിരുന്നു വില.

സമീപ കാലത്ത് ഇത്ര വലിയ ഇടിവ് ഉണ്ടായിട്ടില്ലെന്നാണ് വ്യാപാരികള്‍ പറയുഞ്ഞത്. വരും ദിവസങ്ങളിലും വില കുറയാനാണ് സാധ്യതയെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

മെയ് മാസത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയിലായിരുന്നു ഇന്നലത്തെ സ്വര്‍ണ വില്‍പ്പന. ഏറെ നാളുകള്‍ക്ക് ശേഷമാണ് കഴിഞ്ഞ ദിവസം പവന്‍ വില 70000ത്തിന് താഴേക്ക് എത്തിയത്. 

ഇന്നത്തെ വില അറിയാം
69,760 രൂപയാണ് കേരളത്തില്‍ 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്ന് 880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് കൂടിയത്. ഗ്രാമിന് 110 രൂപ കൂടി 8,720 ആയി. 

വിലവിവരം നോക്കാം

22കാരറ്റ്
ഒരു ഗ്രാം കുറഞ്ഞത് 195 രൂപ, ഗ്രാം വില 8,610
പവന്‍ കുറഞ്ഞത് 1,560 രൂപ, പവന്‍ വില 68,880

24 കാരറ്റ്
ഒരു ഗ്രാം കൂടിയത് 120 രൂപ, ഗ്രാം വില 9,513
പവന്‍ കൂടിയത് 960 രൂപ, പവന്‍ വില 76,104 രൂപ

18 കാരറ്റ്
ഒരു ഗ്രാം കൂടിയത് 90 രൂപ, ഗ്രാം വില 7,135
പവന്‍ വര്‍ധന 720 രൂപ, പവന്‍ വില 57,080


65000 രൂപയിലേക്ക് എത്തുമോ?
അതേസമയം, വില ഇനിയും കുറയുമെന്ന് തന്നെയാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. 73040 രൂപയായിരുന്നു ഈ മാസം കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ സ്വര്‍ണവില. 4160 രൂപയുടെ കുറവാണ് കഴിഞ്ഞ ദിവസത്തേതനുസരിച്ച് ഉണ്ടായത്. അതായത്, വില കുറഞ്ഞ സമയത്ത് സ്വര്‍ണം വാങ്ങുകയോ ബുക്ക് ചെയ്യുകയോ ചെയ്യുന്നവര്‍ക്ക് ചുരുങ്ങിയത് അത്രയും രൂപയുടെ ലാഭമുണ്ടാകും. കഴിഞ്ഞ ദിവസത്തെ വിപണി സാഹചര്യമാണ് നിലനില്‍ക്കുന്നതെങ്കില്‍ ആഗോള സ്വര്‍ണവില 2950 ഡോളറിലേക്ക് എത്തുമെന്നും സൂചനയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ കേരളത്തില്‍ പവന്‍ വില 65000ത്തിലേക്ക് എത്തുമെന്നും വിദഗ്ധര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പണം എഴുതാത്ത ചെക്കില്‍ ഒപ്പിട്ടത് അവരെ വിശ്വസിച്ചത് കൊണ്ട്, കൂടെ നിന്ന് വിശ്വാസവഞ്ചന കാണിക്കുമെന്ന് കരുതിയില്ല'; കൊടുങ്ങല്ലൂരിലെ വഖ്ഫ് തട്ടിപ്പില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവങ്ങള്‍

Kerala
  •  3 hours ago
No Image

ഭീകരതക്കെതിരായ ഇന്ത്യയുടെ പോരാട്ടം; വിവിധ രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രതിനിധി സംഘത്തിലെ അംഗങ്ങളുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം; ഏഴ് സംഘങ്ങളിലായി 59 പ്രതിനിധികള്‍

latest
  •  3 hours ago
No Image

തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട് ആറ്റിങ്ങൽ മോഡൽ; ഇരട്ടവോട്ടുകൾ കണ്ടെത്തി നിയമപോരാട്ടത്തിന് യു.ഡി.എഫ്

Kerala
  •  3 hours ago
No Image

മാവോയിസ്റ്റ് 'ഭീഷണി'; സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, കൂടുതൽ തോക്കുകൾ വാങ്ങാൻ 1.66 കോടി അനുവദിച്ച്‌ കേരളം

Kerala
  •  3 hours ago
No Image

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക 18 ശതമാനത്തിലെത്തി. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം അനുവദിച്ചത് മൂന്നുഗഡു ക്ഷാമബത്ത മാത്രം; ജീവനക്കാര്‍ക്ക് നഷ്ടം മുക്കാല്‍ ലക്ഷം മുതല്‍ അഞ്ചര ലക്ഷം വരെ

Kerala
  •  3 hours ago
No Image

ഇ.ഡി അസി.ഡയരക്ടര്‍ പ്രതിയായ വിജിലന്‍സ് കേസ്; കൈക്കൂലിപ്പണം കടത്തിയിരുന്നത് ഹവാലയായി; പണം കടത്തിയത് മൂന്നാം പ്രതി മുകേഷ്

Kerala
  •  3 hours ago
No Image

വിദ്യാര്‍ഥികള്‍ക്ക് വഴികാട്ടിയാകാന്‍ സുപ്രഭാതം എജ്യു എക്സ്പോ 28ന് കോട്ടക്കലിൽ

Kerala
  •  3 hours ago
No Image

ഗസ്സയില്‍ കരയാക്രമണം തുടങ്ങി ഇസ്‌റാഈല്‍, ആശുപത്രികള്‍ പ്രവര്‍ത്തനരഹിതം, മരണസംഖ്യ കുതിക്കുന്നു, വലിയൊരു ഖബര്‍സ്ഥാനായി ഗസ്സ | Gaza invasion Live Updates

latest
  •  4 hours ago
No Image

പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷവും ജ്യോതി മല്‍ഹോത്ര പാകിസ്ഥാനുമായി ബന്ധപ്പെട്ടു, ജ്യോതിക്ക് വരുമാനത്തിലും കവിഞ്ഞ ചെലവ്, ഒഡീഷയിലെ യൂടൂബറിലേക്കും അന്വേഷണം | Pak Spy Jyoti Malhotra 

Trending
  •  4 hours ago
No Image

കോഴിക്കോട് നഗരത്തെ വിഴുങ്ങിയ തീ;  ഒടുവിൽ നിയന്ത്രണവിധേയം, അഗ്നിശമന സേനയുടെ രക്ഷാപ്രവർത്തനം തുടരുന്നു  

Kerala
  •  11 hours ago