HOME
DETAILS

അരിപ്പയിലെ കറുത്ത ചായക്കറ എളുപ്പത്തില്‍ നീക്കം ചെയ്യാം

  
May 19 2025 | 09:05 AM

Tea Strainers and Stains How to Keep Your Chaya Ariyppa Clean and Safe

ഇന്ത്യക്കാര്‍ക്ക് ചായ കുടിയില്ലാത്ത ദിവസം സങ്കല്‍പിക്കാന്‍ പോലും പറ്റില്ല. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ ഒരു ചായയോ കോഫിയോ കുടിച്ചാണ് നമ്മള്‍ ഒരുദിവസം ആരംഭിക്കുന്നത്. ചായ എന്നു പറഞ്ഞാല്‍ നല്ല ചായ ഇഷ്ടപ്പെടുന്നവരും ധാരാളമുണ്ട്. ചായപ്പൊടി ഗ്ലാസിലേക്കിട്ട് അതിലേക്ക് ചായ ഒഴിച്ചു കൊടുക്കുന്ന രീതി പലര്‍ക്കും ഇഷ്ടമല്ല. അരിപ്പവച്ച് ചായയുടെ ചണ്ടി അരിച്ചെടുത്ത് കുടിക്കാനാണ് എല്ലാവര്‍ക്കും ഇഷ്ടം.

ഇങ്ങനെ അരിപ്പയിലുണ്ടാവുന്ന ചായപ്പിണ്ടിയുടെ കറ പറ്റിപ്പിടിച്ചു അരിപ്പ കറുത്തകളറായിരിക്കുന്നത് മിക്കവീടുകളിലും ചായക്കടകളിലും കാണാം. കൂടുതല്‍ നാളു കഴിയുന്തോറും ഈ കറ നീക്കം ചെയ്യാനും പാടാണ്. കറ അരിപ്പയില്‍ നിന്നു നീക്കാന്‍ വല്ലാതെ ബുദ്ദിമുട്ടേണ്ടി വരും. മാത്രമല്ല ഇവ ചായയുടെ രുചിയേയും ആരോഗ്യത്തെയും ബാധിക്കും.
ഈ അരിപ്പയില്‍ ബാക്ടീരിയയും മറ്റു അണുക്കളും വളരാനുള്ള സാധ്യതയും കൂടും. ഇതും ചായയെ ബാധിക്കും. 

 

dgrt.jpg

പ്ലാസ്റ്റിക് അരിപ്പകളേക്കാള്‍ മികച്ചത് സ്റ്റീല്‍ അരിപ്പകളാണ്. സ്റ്റെയിന്‍ലെസ് സ്റ്റീലിന്റെ അരിപ്പകളും സില്‍വറും പിച്ചളയുമൊക്കെ ചേര്‍ന്ന അരിപ്പകളും ഇപ്പോള്‍ വിപണിയിലുണ്ട്. പ്ലാസ്റ്റിക് അരിപ്പകള്‍ക്ക് വില കുറവായതിനാല്‍ കൂടുതല്‍ പേരും അവയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ സ്റ്റീല്‍ കൊണ്ടുള്ള അരിപ്പയാണ് കൂടുതല്‍ സുരക്ഷിതം.  

സാധാരണയായി ഡിഷ് വാഷിങ് ലിക്വിഡ് ഉപയോഗിച്ച് അരിപ്പ വൃത്തിയാക്കുകയാണ് പതിവ്. എന്നിട്ട് നന്നായി കഴുകുകയും ശേഷം 10 മിനിറ്റ് ചൂടുള്ള വെള്ളത്തില്‍ മുക്കിവയ്ക്കുകയും ചെയ്യാം. എന്നിട്ട് ഒന്നുകൂടെ പച്ചവെള്ളത്തില്‍ കഴുകിയെടുത്താല്‍ കറനീങ്ങുന്നതാണ്. മാത്രമല്ല എപ്പോഴും ചായ ഉണ്ടാക്കിക്കഴിഞ്ഞ ഉടനെ അരിപ്പ കഴുകിവച്ചാലും കറ പിടിക്കാനുള്ള സാധ്യത കുറയുന്നതാണ്. 

 

sta3.jpg

ബേക്കിങ് സോഡ ഉപയോഗിച്ചും വൃത്തിയാക്കാം. ഒരു പാത്രത്തില്‍ ചൂടുള്ള വെള്ളത്തിലേക്ക് ഒരു സ്പൂണ്‍ ബേക്കിങ് സോഡയിട്ട് നന്നായി മിക്‌സ് ചെയ്യുക. നാലഞ്ചു മണിക്കൂര്‍ അരിപ്പ ഇതിലിട്ടുവയ്ക്കണം. ശേഷം ടൂത്ത് ബ്രഷ് ഉപയോഗിച്ച് നന്നായി ഉരച്ചു കഴുകിയാല്‍ മതിയാവും. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

UAE Weather Updates: യുഎഇയില്‍ ഇന്ന് മേഘാവൃതമായ അന്തരീക്ഷം, അല്‍ ഐനിലെ ചില ഭാഗങ്ങളില്‍ ഇന്നലെ കനത്ത മഴ

latest
  •  2 hours ago
No Image

ന്യൂനമര്‍ദ്ദം തീരം തൊടുന്നു; വടക്കന്‍ കേരളത്തില്‍ ജാഗ്രത വേണം; രണ്ട് ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ട്; 

Kerala
  •  2 hours ago
No Image

ഡബ്ല്യു.എം.ഒ മുട്ടിൽ 17ാമത് സ്ത്രീധനരഹിത വിവാഹസംഗമം ഇന്ന് 

Kerala
  •  2 hours ago
No Image

പാകിസ്ഥാനിൽ ഒരു കോടിയിലേറെ പേർ പട്ടിണിയിൽ; 21 ലക്ഷം കുട്ടികൾ പോഷകാഹാരക്കുറവ് നേരിടുന്നുവെന്നും യു.എൻ റിപ്പോർട്ട്

International
  •  3 hours ago
No Image

ജ്യോതി മൽഹോത്ര; ഇന്ത്യൻ ഏജന്റുമാരെ തിരിച്ചറിയാനുള്ള ഐ.എസ്.ഐയുടെ 'ടൂൾ'

National
  •  3 hours ago
No Image

'ഷോക്കടി' @ നൈറ്റ്; ഇവികൾ രാത്രി ചാർജ് ചെയ്താൽ ചാ‍ർജ് കൂടും; നിരക്ക് കൂട്ടി കെഎസ്ഇബി

Kerala
  •  3 hours ago
No Image

ഡി.എ ജീവനക്കാരുടെ അവകാശമെന്ന സുപ്രിംകോടതി വിധി; സർക്കാരിന് തിരിച്ചടി

Kerala
  •  3 hours ago
No Image

കരിപ്പൂർ ഹജ്ജ് ക്യാംപ് ഇന്ന് സമാപിക്കും; അവസാന സർവിസ് നാളെ പുലർച്ചെ 1.10 ന്

Kerala
  •  3 hours ago
No Image

കറന്റ് അഫയേഴ്സ്20-05-2025

PSC/UPSC
  •  10 hours ago
No Image

റെയിൽ നിർമാണ പ്രവൃത്തി; തിരുവനന്തപുരത്ത് ട്രെയിൻ സർവീസുകൾക്ക് താൽക്കാലിക നിയന്ത്രണം

Kerala
  •  11 hours ago