HOME
DETAILS

എന്റെ കേരളം: കനകക്കുന്നിൽ വന്നാൽ  ഇടുക്കി ഡാം കാണാം

  
Web Desk
May 19 2025 | 16:05 PM

ente keralam expo 2025 thiruvananthapuram

എന്റെ കേരളം പ്രദർശന വിപണനമേളയിൽ ഇടുക്കി ഡാം പ്രവർത്തനങ്ങളും വൈദ്യുത ഉത്പാദനവും ഒക്കെയായി  കെ.എസ്.ഇ.ബിയുടെ തീം പവലിയനിൽ ഒരുക്കിയ പ്രത്യേക വി.ആർ ഷോ ശ്രദ്ധേയമാകുന്നു.

ദൃശ്യവും ശബ്ദവും  വി.ആർ ഹെഡ്സെറ്റുകൾ ധരിച്ച് കസേരയിൽ ഇരുന്നാണ് ആസ്വദിക്കുന്നതെങ്കിലും, ഇടുക്കിയിൽ നേരിട്ടെത്തി കാഴ്ചകൾ കാണുന്ന അനുഭവമാണ് കാണികൾക്ക്  ലഭിക്കുന്നത്. വി.ആർ ഷോ കാണാൻ വലിയ തിരക്കും അനുഭവപ്പെടുന്നുണ്ട്.

വൈദ്യുതിയുടെ പുതിയ ഉത്പാദന രീതി, പുതിയ ഉപഭോഗ രീതികൾ എന്നിവയും പവലിയനിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

കേരളത്തിലുടനീളം കെ.എസ്.ഇ.ബി സ്ഥാപിച്ചിരിക്കുന്ന വൈദ്യുത വാഹന ചാർജിംഗ് സ്റ്റേഷനുകൾക്ക് ഇനി പുതിയമുഖം എന്നതാണ് ആദ്യത്തെ പ്രദർശനം. ഫാസ്റ്റ് ചാർജിംഗ് അടക്കമുള്ള പുതിയ ഇ.വി ചാർജിംഗ് സംവിധാനങ്ങളുടെ മിനിയേച്ചറും ഇവിടെ ഉണ്ട്.

സോളാറിൽ നിന്നും പകൽസമയത്ത് വൈദ്യുതി ഉത്പാദിപ്പിച്ച് അത് ബാറ്ററിയിൽ ശേഖരിച്ച് രാത്രി വൈദ്യുത ഉപഭോഗം കൂടുതലുള്ള സമയത്ത് ഉപയോഗിക്കുന്ന രീതിയെ പറ്റിയുള്ള മിനിയേച്ചറാണ് രണ്ടാമത്തേത്.

പകൽ സമയത്ത് കുറഞ്ഞ നിരക്കിൽ സുലഭമായ വൈദ്യുതി ഉപയോഗിച്ച് ജലം റിസർവ്വോയറിലേക്ക് പമ്പ് ചെയ്‌ത് വൈദ്യുതി ആവശ്യകത കൂടുതലുള്ള വൈകുന്നേരത്തെ പീക്ക് മണിക്കൂറുകളിലെ ഉത്‌പാദനത്തിനായി പ്രയോജനപ്പെടുത്തുന്ന പദ്ധതിയായ പമ്പ്ഡ് സ്റ്റോറേജ് പദ്ധതിയുടെ മിനിയേച്ചറും വിവരണവും പവലിയനിൽ ഉണ്ട്.

ലൈവ് ആയി കാണികൾക്ക് പങ്കെടുത്ത് സമ്മാനങ്ങൾ നേടാൻ സാധിക്കുന്ന ഓൺലൈൻ ക്വിസ് മത്സരമാണ് മറ്റൊരു പ്രത്യേകത. പവലിയനിൽ  സജീകരിച്ചിട്ടുള്ള ടച്ച്‌പാഡിൽ ആർക്കും പങ്കെടുക്കാവുന്ന രീതിയിലാണ് ക്വിസ് ഒരുക്കിയിരിക്കുന്നത്. അഞ്ച് ചോദ്യങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നയാളുകൾക്ക് ലഭിക്കുക. അഞ്ചിനും ശരിയുത്തരം നൽകുന്നയാൾക്ക്  സമ്മാനങ്ങളും നൽകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് തീപിടിത്തം: കോർപ്പറേഷന് വീഴ്ച സംഭവിച്ചതായി മേയർ; ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ സമിതിക്ക് നിർദേശം 

Kerala
  •  a day ago
No Image

കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയ കേസ്:  ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ കൊടുവള്ളി പൊലിസിനെ അറിയിക്കൂ

Kerala
  •  a day ago
No Image

കൊല്ലം ചിതറയില്‍ ലഹരിസംഘം യുവാവിനെ കുത്തിക്കൊന്നു; ഒരാള്‍ പരിക്കേറ്റ് ആശുപത്രിയില്‍

Kerala
  •  a day ago
No Image

അന്താരാഷ്ട്ര ബുക്കർ പുരസ്കാരം: ബാനു മുഷ്താഖിന്റെ 'ഹാർട്ട് ലാംപ്' എന്ന കന്നഡ സാഹിത്യത്തിന്

International
  •  a day ago
No Image

UAE Weather Updates: യുഎഇയില്‍ ഇന്ന് മേഘാവൃതമായ അന്തരീക്ഷം, അല്‍ ഐനിലെ ചില ഭാഗങ്ങളില്‍ ഇന്നലെ കനത്ത മഴ

latest
  •  a day ago
No Image

ന്യൂനമര്‍ദ്ദം തീരം തൊടുന്നു; വടക്കന്‍ കേരളത്തില്‍ ജാഗ്രത വേണം; രണ്ട് ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ട്; 

Kerala
  •  a day ago
No Image

ഡബ്ല്യു.എം.ഒ മുട്ടിൽ 17ാമത് സ്ത്രീധനരഹിത വിവാഹസംഗമം ഇന്ന് 

Kerala
  •  a day ago
No Image

പാകിസ്ഥാനിൽ ഒരു കോടിയിലേറെ പേർ പട്ടിണിയിൽ; 21 ലക്ഷം കുട്ടികൾ പോഷകാഹാരക്കുറവ് നേരിടുന്നുവെന്നും യു.എൻ റിപ്പോർട്ട്

International
  •  a day ago
No Image

ജ്യോതി മൽഹോത്ര; ഇന്ത്യൻ ഏജന്റുമാരെ തിരിച്ചറിയാനുള്ള ഐ.എസ്.ഐയുടെ 'ടൂൾ'

National
  •  a day ago
No Image

'ഷോക്കടി' @ നൈറ്റ്; ഇവികൾ രാത്രി ചാർജ് ചെയ്താൽ ചാ‍ർജ് കൂടും; നിരക്ക് കൂട്ടി കെഎസ്ഇബി

Kerala
  •  a day ago