HOME
DETAILS

ടിക്കറ്റെടുക്കാന്‍ ചില്ലറയും നോട്ടും തിരയണ്ട; കെ.എസ്.ആര്‍.ടി.സിയില്‍ വരുന്നൂ...ഡിജിറ്റല്‍ പെയ്മെന്റും, ഗൂഗ്ള്‍ പേ മുതല്‍ ഡെബിറ്റ് കാര്‍ഡ് വരെ

  
Web Desk
May 23 2025 | 04:05 AM

Kerala KSRTC Buses Introduce Digital Payment System Statewide

കയ്യില്‍ ലിക്വിഡ് മണി ഇല്ല എന്ന് കരുതി ഇനി ബസ് യാത്രക്ക് ടെന്‍ഷന്‍ വേണ്ട. കണ്ടക്ടറുമായുള്ള വഴക്കൊഴിവാക്കാന്‍ ചില്ലറ തപ്പ് കഷ്ടപ്പെടുകയും വേണ്ട. സംസ്ഥാനത്തെ എല്ലാ കെ.എസ്.ആര്‍.ടി.സി ബസുകളിലും വരുന്നൂ ഡിജിറ്റല്‍ പെയ്മെന്റ്. ജി പേയും പേ ടിഎമ്മും ഡെബിറ്റ് കാര്‍ഡുകളും ഉള്‍പ്പെടെ രാജ്യത്ത് ഉപയോഗത്തിലുള്ള എല്ലാ ഓണ്‍ലൈന്‍ പണമിടപാട് സംവിധാനങ്ങളിലൂടെയും ബസില്‍ ടിക്കറ്റ് എടുക്കാനാകുമെന്നാണ് പറയുന്നത്. 'ചലോ' ആപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പില്‍ വരുത്താനുദ്ദേശിക്കുന്നത്. മെയ് 22 മുതല്‍ സംവിധാനം നടപ്പിലാവുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച പണികള്‍ പൂര്‍ത്തിയായി വരുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. 

ക്രെഡിറ്റ് കാര്‍ഡ് സ്വീകരിക്കില്ല. തിരുവനന്തപുരം ജില്ലയില്‍ ചില ബസുകളില്‍ നടപ്പാക്കിയ ഈ സംവിധാനം വിജയം കണ്ടതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്താകെ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പറഞ്ഞു.

കെ.എസ്.ആര്‍.ടി.സിയുടെ നേരത്തെയുണ്ടായിരുന്ന ട്രാവല്‍കാര്‍ഡും പുതുക്കി ഇതില്‍ ഉപയോഗിക്കാനാകും. ബസുകളുടെ വിവരങ്ങള്‍ ചലോ ആപ്പില്‍ അപ്പ്ലോഡ് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് സ്വകാര്യ ബസുകളില്‍ പലതിലും ഡിജിറ്റല്‍ പേമെന്റ് സംവിധാനമുണ്ട്. കെ.എസ്.ആര്‍.ടി.സി ബസുകളിലും ഡിജിറ്റല്‍ പേമെന്റ് വരുന്നത് യാത്രക്കാര്‍ക്ക് ഏറെ സൗകര്യപ്രദമാകും. സ്വിഫ്റ്റ് ബസുകളിലും കാര്‍ഡ് ഉപയോഗിക്കാം.

അതേസമയം, നിലവിലുള്ള രീതിയില്‍ പണം നല്‍കി നേരിട്ട് ടിക്കറ്റെടുക്കുന്ന സംവിധാനം ഇനിയും തുടരും. ഏതുരീതി വേണമെന്നത് യാത്രക്കാര്‍ക്ക് തിരഞ്ഞെടുക്കാം. ട്രാവല്‍കാര്‍ഡ് എന്റെ കേരളം പ്രദര്‍ശനത്തില്‍ വില്‍ക്കുന്നുണ്ട്. കാര്‍ഡിന് 100 രൂപയാണ് വില. പിന്നീട് റീചാര്‍ജ് ചെയ്യാം. ഡിപ്പോകളില്‍ ട്രാവല്‍കാര്‍ഡ് ലഭിക്കും.

യാത്രക്കാര്‍ക്കുള്ള പ്രയോജനങ്ങള്‍ : ചില്ലറപ്രശ്നവും അതേച്ചൊല്ലിയുള്ള തര്‍ക്കങ്ങളും ഒഴിവാക്കാം. ടിക്കറ്റ് ചാര്‍ജിനുള്ള പണം കൈയില്‍ കരുതണമെന്നില്ല. ബാക്കി വാങ്ങാന്‍ മറന്നുപോകുമെന്ന പ്രശ്നമില്ല. യാത്രയ്ക്കിടെ ടിക്കറ്റ് നഷ്ടപ്പെട്ടാലും തുക ട്രാന്‍സ്ഫര്‍ചെയ്തു എന്നതിന് തെളിവുണ്ടാകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വരുന്നു പെരുമഴക്കാലം: രണ്ട് ദിവസത്തിനുള്ളില്‍ കേരളത്തില്‍ കാലവര്‍ഷം എത്തും

Kerala
  •  11 hours ago
No Image

രാഹുല്‍ ഗാന്ധി പൂഞ്ചിലേക്ക്; പാക് ഷെല്ലാക്രമണത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ കാണും    

National
  •  12 hours ago
No Image

സംസ്ഥാനത്ത് മഴ കനക്കും; രണ്ട് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട്, ആറിടത്ത് ഇന്ന് ഓറഞ്ച് അലര്‍ട്ട്

Kerala
  •  12 hours ago
No Image

കോഴിക്കോട് തിരുവങ്ങൂരിലും ദേശീയ പാതയില്‍ വിള്ളല്‍; വിണ്ടുകീറി, ടാര്‍ ഒഴിച്ച് അടച്ചു

Kerala
  •  13 hours ago
No Image

'കപടദേശവാദി...വാളെടുത്തവന്റെ കയ്യിലാണ് നാട് പാതി' വേടന്‍ പാട്ടിലൂടെ പ്രധാനമന്ത്രിയെ അപമാനിച്ചെന്ന്; എന്‍.ഐ.എക്ക് പരാതി നല്‍കി ബി.ജെപി

Kerala
  •  14 hours ago
No Image

ഗസ്സക്കായി ഒരിക്കല്‍ കൂടി മൈക്രോസോഫ്റ്റിനെതിരെ പ്രതിഷേധത്തീക്കാറ്റായി ഇന്ത്യന്‍ എഞ്ചിനീയര്‍ വാനിയ അഗര്‍വാള്‍

International
  •  14 hours ago
No Image

നീതിന്യായ വ്യവസ്ഥ പ്രവർത്തിക്കുന്നത് ശരിയായല്ല എന്ന് പ്രതി; വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളെ മാരകമായ മരുന്ന് കുത്തിവെച്ച് ശിക്ഷ നടപ്പാക്കി

International
  •  14 hours ago
No Image

ലഹരിക്കടത്ത്; രണ്ട് പൊലിസ് ഉദ്യോഗസ്ഥർക്ക് 10 വർഷം തടവ് ശിക്ഷ വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  15 hours ago
No Image

ഭാഷാ തർക്കം രൂക്ഷം; ബെംഗളൂരുവിലെ ഓഫീസ് അടച്ചുപൂട്ടി പൂനെയിലേക്ക് മാറ്റാൻ തീരുമാനിച്ച് ടെക് സ്ഥാപകൻ  

National
  •  15 hours ago
No Image

മുന്നിലെത്തിയ 'ആരെന്നറിയാത്ത' മൃതദേഹം പൊന്നുമോന്റേത്; ബോധമറ്റ് വീണ് അത്യാഹിത വിഭാഗത്തില്‍ നഴ്‌സായ ഉമ്മ

Kerala
  •  15 hours ago