
കുറഞ്ഞ സമയം മതി അടിപൊളി മൈസൂര്‍ പാക്ക്... സോറി, മൈസൂര്‍ ശ്രീ ഉണ്ടാക്കാം | Mysore pak

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരായ നിലപാട് ഇന്ത്യ കടുപ്പിച്ചുവരുന്നതിനിടെ രാജ്യത്തെ ജനപ്രിയ മധുരപലഹാരമായ മൈസൂര്‍ പാക്കിന്റെ പേര് രാജസ്ഥാനിലെ വ്യാപാരികള്‍ മാറ്റി. ഇതോടെ, ഒരിക്കല്‍ കൂടെ മൈസൂര്‍ പാക്ക് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്.
മൈസൂര്‍ പാക്കില്‍നിന്ന് 'പാക്ക്' എന്ന വാക്ക് ഒഴിവാക്കി പകരം മൈസൂര്‍ ശ്രീ എന്നാണ് പേരിട്ടിരിക്കുന്നത്. മൈസൂര്‍ പാക്കിലെ പാക്കിന് പാകിസ്ഥാനുമായി ബന്ധമില്ലെങ്കിലും മോട്ടി പാക്ക്, ഗോണ്ട് പാക്ക് എന്നിവയുടെ പേരില്‍നിന്നും പാക്ക് മാറ്റി മോട്ടി ശ്രീ, ഗോണ്ട് ശ്രീ എന്നിങ്ങനെയാക്കിയിട്ടുണ്ട്. കര്‍ണാടകയിലെ മൈസൂരുവിന്റെ പേരിലാണ് മധുരപലഹാരമായ മൈസൂര്‍ പാക്ക് അറിയപ്പെട്ടിരുന്നത്. കന്നഡയില്‍ മധുരത്തിന് പാക്ക് എന്നാണ് അര്‍ഥമാക്കുന്നത്.
ഇന്ത്യയിലെ മധുരപലഹാരങ്ങളിലെ രുചി പോലെ തന്നെ പഴക്കമുണ്ട് അതിന്റെ പാരമ്പര്യത്തിനും സംസ്കാരത്തിനും. മൈസൂര്‍പാക് എന്ന പേര് ചരിത്രപരമായും ഭാഷാപരമായും പൂര്‍ണമായും ശരിതന്നെയാണ്. ഇതോടെ ഈയടുത്ത് ഏറ്റവും സെര്‍ച്ച് ചെയ്യപ്പെട്ട പലഹാരങ്ങളിലൊന്നും മൈസൂര്‍ പാക്ക് ആയി മാറി. മധുരം ഇഷ്ടമുള്ളവരുടെ ഏറ്റവും ഫേവറിറ്റ് സ്വീറ്റ്സുകളിലൊന്നായ മൈസൂര്‍ പാക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.
മൈസൂര്‍ പാക്ക് ഉണ്ടാക്കുന്ന വിധം
കടലമാവ്- ഒന്നര കപ്പ്
നെയ്യ് - രണ്ടര കപ്പ്
പഞ്ചസാര- രണ്ടു കപ്പ്
വെള്ളം ഒന്നര കപ്പ്
നെയ്യ് ഉരുക്കി മാറ്റിവയ്ക്കുക. ഒരു പാന്‍ അടുപ്പില്‍ വച്ച് അതിലേക്ക് കടലമാവ് ചേര്‍ത്തു കൊടുക്കുക. ചെറിയ തീയില്‍ ഇത് മെല്ലെ വറുത്തെടുക്കുക. മൂത്തു വരുമ്പോള്‍ മറ്റൊരു പാത്രത്തിലേക്കു മാറ്റി വയ്ക്കുക. ഇനി ഇതൊന്നു അരിച്ചെടുക്കണം. ഇതിലേക്ക് നെയ്യ് ഒഴിച്ച് നന്നായി മിക്സ് ചെയ്തു വയ്ക്കുക.
ഇനി മൈസൂര്‍പാക്ക് ഉണ്ടാക്കാനുള്ള പാത്രം അടുപ്പത്ത് വച്ച് അതിലേക്ക് പഞ്ചസാര ഇട്ടു കൊടുക്കുക. ഇതിലേക്ക് വെള്ളം കൂടെ ഒഴിച്ച് അലിയിച്ചെടുക്കുക. ഇത് നൂല്പരുവം ആവുന്നതു വരെ തിളപ്പിക്കുക. ശേഷം മിക്സ് ചെയ്തു വച്ച കടലമാവും നെയ്യും കൂടെയുള്ള മിശ്രിതം ഇതിലേക്ക് ചേര്‍ത്തു കൊടുക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് കുറേശ്ശെ നെയ് ചേര്‍ത്തു വേണം ഇളക്കിക്കൊടുക്കാന്‍. മുഴുവന്‍ നെയ്യും ഇങ്ങനെ ഇടയ്ക്ക് ചേര്‍ത്ത് ഇളക്കുക.
പാത്രത്തില്‍ നിന്നു വിട്ടു വരുന്ന പാകമാകുമ്പോള്‍ തീ ഓഫ് ചെയ്യുക. ശേഷം നെയ്യ് തടവിയ വേറൊരു പാത്രത്തിലേക്ക് ഒഴിച്ചു വയ്ക്കുക. രണ്ടോ മൂന്നോ മണിക്കൂര്‍ കഴിഞ്ഞു തണുക്കുമ്പോള്‍ ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുക്കാവുന്നതാണ്. അടിപൊളി മൈസൂര്‍ പാക്/ ശ്രീ റെഡി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

90-കളുടെ ഹീറോ തിരികെ; നീണ്ട മൂക്കുള്ള ട്രക്കുകൾ ഇന്ത്യൻ റോഡുകളിലേക്ക് തിരിച്ചെത്തുന്നു
National
• 17 hours ago
അഹമ്മദാബാദില്‍ വിമാനം തകര്‍ന്നു വീണു; തകര്‍ന്നത് എയര്‍ ഇന്ത്യ വിമാനം
National
• 17 hours ago.png?w=200&q=75)
വധുവിന് വിവാഹ സമ്മാനമായി മാതാപിതാക്കൾ നൽകിയത് 60 ലക്ഷം രൂപ വിലമതിക്കുന്ന 100 സിവെറ്റ് പൂച്ചകൾ
International
• 18 hours ago
പ്രൈവറ്റ് ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 85 പേർക്ക് പരുക്ക്; 61 പേരെ ആശുപത്രിയിലേക്ക് മാറ്റി
Kerala
• 18 hours ago
'തുരുമ്പെടുത്ത ഇരുമ്പുദണ്ഡുകള്‍ കൊണ്ട് അവരെ ബലാത്സംഗം ചെയ്യുക,അവരില്‍ നിന്ന് രക്തമൊഴുകുവോളം...' ഇസ്റാഈലി സൈനികര്‍ക്ക് കോഫീബാഗില്‍ സന്ദേശം
International
• 18 hours ago
വനിതാ പൊലിസുകാർ വസ്ത്രം മാറുന്നിടത്ത് ഒളിക്യാമറ വെച്ച് പൊലിസുകാരൻ; ദൃശ്യങ്ങൾ പകർത്തി അയച്ചുനൽകിയ സി.പി.ഒ പിടിയിൽ
crime
• 19 hours ago
കെനിയയില്‍ ബസ് അപകടത്തില്‍ മരിച്ച ജസ്നയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും
qatar
• 19 hours ago
UPSC പ്രിലിമിനറി ഫലം പ്രഖ്യാപിച്ചു; 14,161 പേർക്ക് യോഗ്യത, ഫലം പരിശോധിക്കാം
Domestic-Education
• 20 hours ago
സഹായം തേടിയെത്തിയവര്‍ക്ക് നേരെ വീണ്ടും നിറയൊഴിച്ച് ഇസ്റാഈല്‍; അഭയാര്‍ഥി ക്യാംപുകള്‍ക്ക് മേല്‍ ബോംബ് വര്‍ഷവും
International
• 20 hours ago
മലയാളികള്‍ അടക്കമുള്ള പ്രവാസി ഇന്ത്യക്കാര്‍ക്ക് വന്‍ തിരിച്ചടി; ഈ മേഖലയിലെ സ്വദേശിവല്‍ക്കരണം വര്‍ധിപ്പിക്കാനൊരുങ്ങി യുഎഇ
uae
• 20 hours ago
വേടനെ വിടാതെ ബി.ജെ.പി; പാട്ട് കാലിക്കറ്റ് യൂനിവേഴിസിറ്റി പാഠ്യപദ്ധതിയില്‍ ഉള്‍പെടുത്തുന്നതിനെതിരെ പരാതിയുമായി പാര്‍ട്ടി
Kerala
• 21 hours ago
ഫീസ് വര്‍ധിപ്പിച്ച് ദുബൈയിലെ സ്കൂളുകള്‍; ചില വിദ്യാലയങ്ങളില്‍ 5,000 ദിര്‍ഹം വരെ വര്‍ധനവ്
uae
• 21 hours ago
കൊച്ചി കപ്പലപകടം: അവശിഷ്ടങ്ങൾ മാറ്റുന്നതിൽ വീഴ്ച വരുത്തി, കപ്പൽ കമ്പനിക്ക് കേന്ദ്രത്തിന്റെ അന്ത്യശാസനം
Kerala
• a day ago
വിദ്യാർഥിനിയെ സ്റ്റോപ്പിൽ ഇറക്കിയില്ല; സ്വകാര്യ ബസിന് പിഴ
Kerala
• a day ago
വിത്തില്ല, വിലയും കൂടി; വലഞ്ഞ് സംസ്ഥാനത്തെ നെൽകർഷകർ
Kerala
• a day ago
10 കോടിയിലേക്ക് പരന്നൊഴുകി; ചരിത്രമായി 'ജാരിയ'
Kerala
• a day ago
തീ നിയന്ത്രണ വിധേയം; കപ്പല്‍ ഇന്നു പുറംകടലിലേക്കു മാറ്റിയേക്കും
Kerala
• a day ago
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്
Weather
• a day ago
പ്രവാസി പെൻഷൻ അപേക്ഷകൾ കെട്ടിക്കിടക്കുന്നു; കോഴിക്കോട് മാത്രം കെട്ടിക്കിടക്കുന്നത് 2000ല്‍പരം അപേക്ഷകള്‍
Kerala
• a day ago
ഇടുക്കി കാഞ്ചിയാറില്‍ 16 വയസുള്ള പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി
Kerala
• a day ago
വാടകക്കെട്ടിടത്തിൽ വീർപ്പുമുട്ടി സംസ്ഥാനത്തെ 7,072 അങ്കണവാടികൾ
Kerala
• a day ago