HOME
DETAILS

ഇന്‍ഡിഗോയ്‌ക്കെതിരെ നടപടി; പത്ത് ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം

  
December 09, 2025 | 5:00 PM

government has decided to reduce 10 of Indigo services across india

ന്യൂഡല്‍ഹി: പ്രതിസന്ധിക്ക് പിന്നാലെ ഇന്‍ഡിഗോക്കെതിരെ നടപടിയെടുത്ത് വ്യോമയാന മന്ത്രാലയം. എയര്‍ലൈനിന്റെ പത്ത് ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. അമിത നിരക്ക് വര്‍ധന തടയണമെന്ന ആവശ്യത്തില്‍ ഇന്‍ഡിഗോക്ക് ഇളവ് നല്‍കില്ലെന്നും വ്യോമയാന മന്ത്രി വ്യക്തമാക്കി. 

മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഇന്‍ഡിഗോക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്‌സണുമായി കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയാണ് നടപടി. പൈലറ്റുമാരുടെ വിശ്രമ സമയത്തിനുള്ള ചട്ടങ്ങളില്‍ ഉള്‍പ്പെടെ ഇളവ് വാങ്ങിയെടുത്ത ഇന്‍ഡിഗോയ്‌ക്കെതിരെ കര്‍ശന നടപടിയുമായി വ്യോമയാന മന്ത്രാലയം മുന്നോട്ട് പോകുമെന്നാണ് റിപ്പോര്‍ട്ട്. 

അതേസമയം ഇന്‍ഡിഗോയുടെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലേക്കെത്തുകയാണെന്ന് സിഇഒ പീറ്റര്‍ എല്‍ബേഴ്‌സ് പറഞ്ഞു. ടിക്കറ്റ് റദ്ദായ ഉപയോക്താക്കള്‍ക്ക് മുഴുവന്‍ തുകയും റീഫണ്ട് ചെയ്യുന്നത് തുടരുകയാണെന്നും എല്‍ബേഴ്‌സ് കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച്ച വരെ 138 കേന്ദ്രങ്ങളിലേക്ക് സര്‍വീസുകള്‍ സാധാരണ നിലയിലായി. പ്രതിസന്ധി വിശദമായി പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. 

മുന്നറിയിപ്പില്ലാതെ സര്‍വീസുകള്‍ മുടങ്ങിയത് രാജ്യത്തെ വ്യോമയാന മേഖലയില്‍ സമാനതകളിലാത്ത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ആഭ്യന്തര വ്യോമയാന രംഗത്തെ ഇന്‍ഡിഗോയുടെ കുത്തകയാണ് വലിയ പ്രതിസന്ധിയിലേക്ക് രാജ്യത്തെ തള്ളിവിട്ടത്. ഇന്ത്യയിലെ അറുപത് ശതമാനം സര്‍വീസുകളും ഇന്‍ഡിഗോയുടെ പക്കലാണ്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം വ്യോമയാന മേഖല സ്വകാര്യ കമ്പനികള്‍ക്ക് തീറെഴുതി കൊടുക്കുന്ന സാഹചര്യമാണുള്ളത്. സര്‍വീസുകള്‍ മുടങ്ങുകയും, രാജ്യവ്യാപക പ്രതിസന്ധി ഉടലെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇന്‍ഡിഗോയുടെ പത്ത് ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.

The government has decided to reduce 10% of IndiGo’s services as part of action taken against the airline.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എറണാകുളം മലയാറ്റൂരിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി; ആൺ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു

Kerala
  •  4 hours ago
No Image

സ്ത്രീപള്ളിപ്രവേശ വിവാദം മത യുക്തിവാദികളുടെ സൃഷ്ടി: സുന്നി നേതാക്കൾ

Kerala
  •  5 hours ago
No Image

കള്ളവോട്ട് ആരോപണത്തിന് പിന്നാലെ സംഘര്‍ഷം; ഇടുക്കി വട്ടവടയില്‍ നാളെ ബിജെപി ഹര്‍ത്താല്‍ 

Kerala
  •  5 hours ago
No Image

ചെങ്കോട്ട സ്‌ഫോടനം; ഒരാള്‍ കൂടി പിടിയില്‍ 

National
  •  6 hours ago
No Image

In Depth Story : ഗാന്ധിയുടെ ഗ്രാമ സ്വരാജിലൂടെ പൂർണ്ണ സ്വരാജ് എന്ന ആശയം; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഇന്നത്തെ നിലയിൽ എത്തിച്ചതിനു പിന്നിലെ ബുദ്ധി

Kerala
  •  6 hours ago
No Image

അബൂദബി അല്‍ റീമില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

uae
  •  7 hours ago
No Image

എറണാകുളത്ത് കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം പ്രവര്‍ത്തകന്‍ പൊലിസ് പിടിയില്‍ 

Kerala
  •  7 hours ago
No Image

ആര്‍എസ്എസ് സമത്വത്തെ പിന്തുണക്കുന്നില്ല; സംഘപരിവാറിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി 

National
  •  7 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ വിധിയെഴുതി ഏഴ് ജില്ലകൾ; പോളിങ് 70 ശതമാനം

Kerala
  •  7 hours ago
No Image

ഇൻഡിഗോ പ്രതിസന്ധി; എത്ര വലിയ വിമാന കമ്പനിയായാലും നടപടിയെടുക്കും; കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

National
  •  8 hours ago