മുസ്‌ലിംകള്‍ 'വെര്‍ച്വല്‍ ഈദ്' ആഘോഷിക്കണമെന്ന് ബി.ജെ.പി മന്ത്രി; പ്രസ്താവന ബി.ജെ.പിയുടെ പ്രതിച്ഛായക്ക് കളങ്കം വരുത്തുന്നതെന്ന് മഹാരാഷ്ട്ര ന്യൂനപക്ഷ കമ്മീഷന്‍
മുംബൈ: മുസ്‌ലിംകള്‍ 'വിര്‍ച്വല്‍ ഈദ്' ആഘോഷിക്കണമെന്ന് മഹാരാഷ്ട്ര മന്ത്രിയും ബി.ജെ.പി നേതാവുമായ നിതേഷ് റാണെ. ഇന്ത്യ ശരീഅത്ത് നിയമത്തിന് കീഴിലല്ല പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഈദുല്‍ അദ്ഹയില്‍ ബലിയറുക്കുന്നതിനേയും റാണെ ചോദ്യം ചെയ്തു.
റാണെയുടെ പ്രസ്താവനക്കെതിരെ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ രംഗത്തെത്തി. റാണെയുടെ പ്രസ്താവനകള്‍ സമൂഹത്തിന് ദോഷകരമാണെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ പ്യാരെ സിയ ഖാന്‍ ചൂണ്ടിക്കാട്ടി. പ്രസ്താവന സ്വന്തം പാര്‍ട്ടിയെ പോലും പിന്നോട്ടടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന്റെ പേരില്‍ ഇന്ത്യന്‍ മുസ്‌ലിംകളെ ലക്ഷ്യം വെച്ചും ഭിന്നത സൃഷ്ടിക്കുന്നതുമാണ് റാണെയുടെ പ്രസ്താവനകളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'ഇങ്ങനെ സംസാരിക്കുന്നതിലൂടെ നിതേഷ് റാണെ ബി.ജെ.പിയുടെ പ്രതിച്ഛായക്ക് തന്നെ കോട്ടം വരുത്തുകയാണ്. വ്യക്തിപരമായ പ്രസ്താവനകളാണ് ഇവയെല്ലാം. എന്നാല്‍ അവ എല്ലാവരെയുമാണ് പ്രതിഫലിപ്പിക്കുന്നത്'- അദ്ദേഹം പറഞ്ഞു.
'റാണെ വീണ്ടും വീണ്ടും ഇത്തരം വിദ്വേഷപരാമര്‍ശങ്ങള്‍ നടത്തുകയാണ്. പാകിസ്ഥാനെ വലിച്ചിഴച്ച് അയാള്‍ ഇന്ത്യന്‍ മുസ്‌ലിംകളെ പരിഹസിക്കുന്നു. എന്തുകൊണ്ട്? സത്യം പറഞ്ഞാല്‍, പാകിസ്ഥാനിലേക്ക് പോകാന്‍ തീരുമാനിച്ചവര്‍ ഇന്ത്യയില്‍ വിശ്വസിച്ചിരുന്നില്ല. പക്ഷേ ഇവിടെ താമസിച്ചവര്‍ സത്യസന്ധരാണ്. അവര്‍ ഈ രാജ്യത്തെ വിശ്വസിക്കുന്നു. അക്കാര്യത്തില്‍ ആളുകള്‍ അവരെ അംഗീകരിക്കുന്നുമുണ്ട്. ഒരുപക്ഷേ അതായിരിക്കാം നിതേഷ് റാണെയെ ഏറ്റവും കൂടുതല്‍ അലട്ടുന്നത്' ഖാന്‍ കൂട്ടിച്ചേര്‍ത്തു.
'ഇത്തരം പരാമര്‍ശങ്ങള്‍ കാരണം വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടായാല്‍, ന്യൂനപക്ഷ കമ്മീഷന്‍ മന്ത്രിക്കെതിരെ നടപടിയെടുക്കുമെന്നും സെക്ഷന്‍ 10 പ്രകാരം നോട്ടിസ് നല്‍കാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്നും ഖാന്‍ മുന്നറിയിപ്പ് നല്‍കി. ദ്ദേഹത്തിന്റെ വാക്കുകള്‍ മൂലം ഒരു കലാപം ഉണ്ടായാല്‍ റാണെയെ ഉത്തരവാദിയാക്കാന്‍ തങ്ങള്‍ മടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Maharashtra BJP minister Nitesh Rane has courted controversy by urging Muslims to observe a 'virtual Eid' and questioning animal sacrifice during Eid al-Adha. The State Minority Commission condemned the remarks as divisive and warned of potential legal action under Section 10.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."