ബലിപെരുന്നാള്‍; വെള്ളിയാഴ്ച്ചയിലെ അവധി ശനിയാഴ്ച്ചയിലേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി
തിരുവനന്തപുരം: ബലിപെരുന്നാള്‍ പ്രമാണിച്ച് ശനിയാഴ്ച്ച സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. നേരത്തെ വെള്ളിയാഴ്ച്ച നിശ്ചയിച്ച അവധിയാണ് ശനിയാഴ്ച്ചയിലേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. മാസപ്പിറവിയുടെ അടിസ്ഥനത്തില്‍ കേരളത്തില്‍ ശനിയാഴ്ച്ചയാണ് ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. വെള്ളിയാഴ്ച്ച നിശ്ചയിച്ച വിദ്യാലയങ്ങളുടെ അവധിയും മാറ്റിയിട്ടുണ്ട്.
രണ്ട് ദിവസം അവധി വേണമെന്ന് ആവശ്യപ്പെട്ട് മുസ് ലിം സംഘടനകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഒരു ദിവസം മാത്രം അവധി മതിയെന്നാണ് സര്‍ക്കാര്‍ നിലപാട്. ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചു.
അതിനിടെ ബലിപെരുന്നാള്‍ ദിവസമായ ശനിയാഴ്ച്ച പ്രവൃത്തി ദിനമാക്കിയ പോസ്റ്റല്‍ വകുപ്പിന്റെ തീരുമാനത്തില്‍ പ്രതിഷേധം. വെള്ളിയാഴ്ച്ചത്തെ അവധി ശനിയാഴ്ച്ചയിലേക്ക് മാറ്റണമെന്ന ആവശ്യം പോസ്റ്റല്‍ വകുപ്പ് അംഗീകരിച്ചിട്ടില്ല. ഓപ്പറേറ്റിങ് വിഭാഗത്തിലെ തൊഴിലാളികള്‍ക്ക് ശനിയാഴ്ച്ചയും ജോലിയുണ്ട്. കേന്ദ്ര അവധി കലണ്ടര്‍ പ്രകാരമാണ് വെള്ളിയാഴ്ച്ച അവധി പ്രഖ്യാപിച്ചത്. ഇത് ശനിയാഴ്ച്ചയിലേക്ക് മാറ്റണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
The government has rescheduled the Bakrid (Eid al-Adha) holiday. Originally planned for Friday, the holiday has now been shifted to Saturday.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."