HOME
DETAILS

വീണ്ടും ഗോരക്ഷാ തീവ്രവാദികളുടെ അഴിഞ്ഞാട്ടം; മുസ്‌ലിം യുവാക്കളെ തല്ലിച്ചതച്ചു, ഒരാൾക്ക് ദാരുണാന്ത്യം, മറ്റൊരാൾക്ക് ഗുരുതരം | Mob Lynching

  
Web Desk
June 18 2025 | 14:06 PM

24-yr-old Muslim youth lost life after attack by cow vigilantes in Madhya Pradesh

ഭോപ്പാൽ: രാജ്യത്തെ ഞെട്ടിച്ചു ബിജെപി ഭരിക്കുന്ന മധ്യപ്രദേശിൽ വീണ്ടും ഗോരക്ഷാ തീവ്രവാദികളുടെ അഴിഞ്ഞാട്ടം. ഭോപ്പാലിലെ മെഹ്ഗാവ് ഗ്രാമത്തിൽ ആണ് സംഭവം. പശുക്കളെ കൊണ്ടുപോകുന്നതിനിടെ തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്‌റംഗ് ദൾ അക്രമിക്കൂട്ടം രണ്ട് മുസ്ലിം യുവാക്കളെ ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. കന്നുകാലി വ്യാപാരിയായ ജുനൈദ് (24) മരിച്ചു. ബന്ധുവും സഹായിയുമായ അർമാൻ്റെ (21) നില ഗുരുതരമാണ്. 

 

 ജൂൺ 5 ന് അർദ്ധരാത്രി നടന്ന സംഭവത്തിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആണ് ഗോ രക്ഷാ ഗുണ്ടകളുടെ ആക്രമണം ചർച്ചയായത്. ജുനൈദും അർമാനും വിദിഷയിൽ നിന്ന് ഭോപ്പാലിലേക്ക് കന്നുകാലികളെ കൊണ്ടുപോകുകയായിരുന്നു.

അക്രമികൾ തന്നെ റെക്കോർഡ് ചെയ്ത വീഡിയോ ആണ് പ്രചരിക്കുന്നത്. അടിയേറ്റ് വീണ ഇരകളിൽ ഒരാൾ എഴുന്നേൽക്കാൻ കഴിയാതെ, "ഭഗവാൻ കെ ലിയേ ഹുമൈൻ ചോഡ് ദോ (ദൈവത്തെ ഓർത്തു ഞങ്ങളെ രക്ഷിക്കണമേ)" എന്ന് അപേക്ഷിക്കുന്നത് കേൾക്കാം. 20-025 പേർ വരുന്ന സംഘം ആണ് ആക്രമിച്ചത്. അവർ ഇരകളിൽ നിന്ന് 2രണ്ട് ലക്ഷം രൂപ കൊള്ളയടിക്കുകയും ചെയ്തു. 

ആക്രമണത്തിന് ശേഷം പ്രാദേശിക ബജ്റംഗ്ദൾ നേതാവായ ധ്രുവ് ചതുർവേദി ആക്രമണത്തെ ന്യായീകരിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഞങ്ങൾ വാഹനത്തെ പിന്തുടരുമ്പോൾ അവർ ഞങ്ങളെ ആക്രമിച്ചെന്നും പക്ഷെ ജീവൻ പണയപ്പെടുത്തി ഞങ്ങൾ പശുക്കളെ രക്ഷിച്ചു എന്നുമാണ് നേതാവിൻ്റെ അവകാശവാദം.

അതേസമയം ജുനൈദ് പശുക്കടത്ത് കാരൻ അല്ലെന്നു പിതാവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്റെ മകൻ നിരപരാധിയായിരുന്നു. അവൻ ഒരു തൊഴിലാളിയായി ജോലി ചെയ്തിരുന്നു. ആൾക്കൂട്ടത്തിന് അവനെ കൊല്ലാൻ ആരാണ് അവകാശം നൽകിയത്? പിതാവ് ചോദിച്ചു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 103 (2) (കൊലപാതകം) പ്രകാരം എഫ്‌ഐആർ ഫയൽ ചെയ്യുന്നതിൽ പോലീസ് പരാജയപ്പെട്ടുവെന്ന് കുടുംബങ്ങൾ ആരോപിച്ചു.

സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റുചെയ്തു. കേസിൽ ആകെ 12 പ്രതികൾ ആണുള്ളത്. എല്ലാവരും ആക്രമണം, വിദ്വേഷ കുറ്റകൃത്യം, പിടിച്ചുപറി തുടങ്ങിയ കേസുകളിൽ മുമ്പും പ്രതി ചേർക്കപ്പെട്ടവരാണ്. 

Two Muslim youth were brutally assaulted by cow vigilantes, affiliated with the right-wing Bajrang Dal, while transporting cows in Madhya Pradesh’s Mehgaon village. One succumbed to his injuries while undergoing treatment on June 17 in Bhopal, while the other is still in a critical condition.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രോഹിത്തിന്റെയും കോഹ്‌ലിയുടെയും അഭാവത്തിൽ ആ മൂന്ന് താരങ്ങൾ കൂടുതൽ ഉത്തരവാദിത്വം കാണിക്കണം: ഇർഫാൻ പത്താൻ 

Cricket
  •  18 hours ago
No Image

പൊലിസ് കസ്റ്റഡിയില്‍ ആദിവാസി യുവാവ് മരിച്ച സംഭവം; കേസന്വേഷണം സിബിഐ ഏറ്റെടുത്തു

Kerala
  •  18 hours ago
No Image

ഖാംനഇയെ വധിക്കുക തന്നെ ചെയ്യുമെന്ന് ഇസ്‌റാഈല്‍,  അതാണ് യുദ്ധത്തിന്റെ പരമലക്ഷ്യമെന്ന് ഇസ്‌റാഈല്‍ പ്രതിരോധമന്ത്രി; വധഭീഷണി വെറും വിഢിത്തമെന്ന് ഹിസ്ബുല്ല

International
  •  18 hours ago
No Image

മെസിയുടെ മൂന്ന് ഗോളിൽ റൊണാൾഡോ വീഴും; വമ്പൻ നേട്ടത്തിനരികെ ഇന്റർ മയാമി നായകൻ

Football
  •  18 hours ago
No Image

ഹിജ്‌റ പുതുവര്‍ഷം: കുവൈത്തില്‍ പൊതുമേഖലയ്ക്ക് ജൂണ്‍ 27ന് അവധി

Kuwait
  •  19 hours ago
No Image

വിവാഹമോചനം നേടിയ ഭാര്യ മനസ്സ് മാറി തിരിച്ചുവരാന്‍ മന്ത്രവാദം; യുവാവിന് ആറ് മാസം തടവുശിക്ഷ വിധിച്ച് ഫുജൈറ കോടതി

uae
  •  19 hours ago
No Image

അന്നം കാണിച്ച് കൊന്നൊടുക്കുന്നു; ഗസ്സയില്‍ കൊടുംക്രൂരത തുടര്‍ന്ന് ഇസ്‌റാഈല്‍, ഇന്ന് കൊലപ്പെടുത്തിയത് 18 ഫലസ്തീനികളെ 

International
  •  19 hours ago
No Image

ഇസ്‌റാഈലിന്റെ പ്രതിരോധ സംവിധാനം ഉപയോഗശൂന്യം, തങ്ങളുടെ കൃത്യത ലോകത്തിന് ബോധ്യപ്പെട്ടുവെന്നും ഇറാന്‍ 

International
  •  20 hours ago
No Image

അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നാലെ യുഎഇയില്‍ നിന്നുള്ള യാത്രക്കാര്‍ ഈ സീറ്റിന് പിന്നാലെ; കാരണമിത്

uae
  •  21 hours ago
No Image

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ; തിരുവനന്തപുരത്തും കൊല്ലത്തും ഇടത്തരം മഴ, ശക്തമായ കാറ്റ്

Kerala
  •  21 hours ago