ഇന്റര്‍നെറ്റ് ഉപയോക്താക്കളെ ഞെട്ടിച്ച് യുവാവിന്റെ എയര്‍വാക്കിങ്; പ്രചരിക്കുന്ന വീഡിയോക്ക് പിന്നിലെ സത്യമെന്ത്?
ന്യൂഡല്‍ഹി: ഗുരുത്വാകര്‍ഷണം എല്ലാവരെയും ബാധിക്കുമെന്നാണ് നമ്മള്‍ പഠിച്ചിട്ടുള്ളത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോ ഭൗതികശാസ്ത്ര അധ്യാപകന്റെ പാഠങ്ങള്‍ ചോദ്യം ചെയ്യാന്‍ നിങ്ങളെ പ്രേരിപ്പിച്ചേക്കാം.
ഒരു പൊതുപാര്‍ക്കില്‍ വെച്ച് ചിത്രീകരിച്ച ഈ വീഡിയോയില്‍, കറുത്ത ടീഷര്‍ട്ടും ചാരനിറത്തിലുള്ള പാന്റും ധരിച്ച ഒരു യുവാവ് വായുവില്‍ നടക്കുന്നതാണ് കാണിക്കുന്നത്. വയറുകളോ ട്രാംപോളിനോ ഇല്ലാതെ, നിലത്തു നിന്ന് ഏതാനും ഇഞ്ച് ഉയരത്തില്‍, മിനുസമാര്‍ന്ന, പ്രേതസമാനമായ ചുവടുകളോടെ യുവാവ് നീങ്ങുന്നു. സ്തബ്ധരായ കാഴ്ചക്കാര്‍ നിശബ്ദരായി നോക്കിനില്‍ക്കുന്നു.
യുവാവ് നടക്കുമ്പോള്‍ ജനക്കൂട്ടം വഴിമാറുന്നു. ഓരോ ചുവടും അദൃശ്യമായ പടവുകളില്‍ ഇറങ്ങുന്നതുപോലെ തോന്നുന്നു. കാഴ്ചക്കാരുടെ തലകള്‍ ഒന്നൊന്നായി തിരിയുന്നു, ഫോണുകള്‍ പുറത്തെടുക്കുന്നു. ഗുരുത്വാകര്‍ഷണം മറ്റൊരാളുടെ പ്രശ്‌നമാണെന്ന മട്ടില്‍ യുവാവ് പതറാതെ മുന്നോട്ട് പൊങ്ങിനീങ്ങുന്നു.
ശാന്തമായി വായുവില്‍ നടക്കുകയാണോ?
വായുവില്‍ തെന്നിനീങ്ങുന്ന രീതിയില്‍, ഇത് ഒരു സ്റ്റണ്ടിനപ്പുറം, സൂപ്പര്‍ഹീറോ സിനിമയിലെ രംഗം പോലെയാണ്. യുവാവിന്റെ വിഡീയോ മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലായി. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇതേക്കുറിച്ചുള്ള പ്രതികരണങ്ങളും വന്നു. 'മുന്‍ജന്മത്തില്‍ ഇവന്‍ കുതിരയായിരുന്നോ?' ഒരു ഉപയോക്താവ് തമാശയില്‍ കമന്റ് ചെയ്തു. 'ഹോളിവുഡ് ഇവനെ കണ്ടെത്തും മുമ്പ് നാട്ടില്‍ പൂട്ടണം!' മറ്റൊരാള്‍ കുറിച്ചു.
വീഡിയോയുടെ ആധികാരിതയില്‍ സംശയം പ്രകടിപ്പിക്കുന്നവരും ഉണ്ട്. ചിലര്‍ വീഡിയോ എഡിറ്റ് ചെയ്തതാണെന്ന് ആരോപിച്ചു, മറ്റുചിലര്‍ CGIയോ AI ഫില്‍ട്ടറുകളോ ആണെന്ന് സൂചിപ്പിച്ചു. എന്നാല്‍, ചിലര്‍ വീഡിയോ യഥാര്‍ഥമാണെന്നും, 'എയര്‍വാക്കിങ്' എന്നറിയപ്പെടുന്ന കലയില്‍ യുവാവ് പ്രാവീണ്യം നേടിയതാണെന്നും വാദിച്ചു.
എന്താണ് എയര്‍വാക്കിങ്?
നിലം തൊടാതെ നടക്കുന്ന ഭ്രമം സൃഷ്ടിക്കുന്ന പ്രകടന വൈദഗ്ധ്യമാണ് എയര്‍വാക്കിങ്. പേശിനിയന്ത്രണം, ശരീരസന്തുലനം, കൃത്യമായ ചലനങ്ങള്‍ എന്നിവ ഇതിന്റെ അടിസ്ഥാനം. വീഡിയോ യഥാര്‍ഥമോ എഡിറ്റ് ചെയ്തതാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയില്ലെങ്കിലും, ഇത് രസകരമാണെന്നാണ് മിക്കവരും പറയുന്നത്. യുവാവ് അസാധാരണ ബാലന്‍സുള്ള തെരുവ് കലാകാരനോ, മികച്ച എഡിറ്ററുള്ള മാസ്റ്ററോ ആണോ എന്ന് ഇന്റര്‍നെറ്റ് തീരുമാനിക്കട്ടെ.
വീഡിയോയില്‍ കറുത്ത വസ്ത്രത്തിലുള്ള യുവാവ് വായുവില്‍ ഉയര്‍ന്ന് നടക്കുന്നു. ഇത് മാജിക്കോ, മെക്കാനിക്‌സോ, എഡിറ്റിങോ? എന്നത് കാഴ്ചക്കാരുടെ ഭാവനയ്ക്ക് വിടാം.
A video of a young man seemingly walking on air has gone viral, leaving internet users amazed. Here's the truth behind the shocking illusion that's taken social media by storm.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."