
വീണ്ടും ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് മഴ കനക്കും, ശക്തമായ കാറ്റിനും സാധ്യത, ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ കനക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂന മര്‍ദം ഉടലെടുത്തടുത്തതാണ് ഇതിന് കാരണം. പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്കന്‍ ആന്ധ്രയ്ക്കും തെക്കന്‍ ഒഡീഷ തീരത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി ഇന്ന് വൈകീട്ടോടെ ന്യൂനമര്‍ദമായി മാറുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൂട്ടല്‍.
അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ (ORANGE ALERT,അടുത്ത മൂന്ന് മണിക്കൂര്‍ മാത്രം) പ്രഖ്യാപിച്ചു. ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മഴ വീണ്ടും ശക്തമാകുന്ന സാഹചര്യത്തില്‍ വയനാട്, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഇന്ന് (വ്യാഴാഴ്ച ജൂണ്‍ 26) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു.
എറണാകുളം ജില്ലയിലെ കോതമംഗലം, കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കുകളിലും പ്രഫഷനല്‍ കോളജുകള്‍ അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. വയനാട്ടില്‍ റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനം ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ല കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രഫഷനല്‍ കോളജുകള്‍ക്കും മദ്രസകള്‍ക്കും അംഗണവാടികള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
ഇടുക്കിയില്‍ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. അംഗണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, കേന്ദ്രീയ വിദ്യാലയം ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.എന്നാല്‍ റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ഉണ്ടായിരിക്കില്ല.
തൃശൂരില്‍ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.സി, ഐ.സി.എസ്.സി, കേന്ദ്രീയ വിദ്യാലയം, അംഗണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.
കണ്ണൂരില്‍ വീടുകളില്‍ വെള്ളം കയറുന്നതായി റിപ്പോര്‍ട്ടുണ്ട്. ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്. കൂട്ടുപുഴ ഭാഗത്ത് പുഴകളിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ പഴശി ബാരേജിലെ ഷട്ടറുകള്‍ ഏത് സമയവും ക്രമീകരിക്കേണ്ടി വന്നേക്കാമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. അതിനാല്‍ വളപട്ടണം പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പഴശി ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
കര്‍ണാടക വനമേഖലയില്‍ ഉരുള്‍പൊട്ടല്‍ ഉള്ളതായി സംശയിക്കുന്നതിനാല്‍ ആളുകള്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Heavy rains are expected across Kerala due to a new low-pressure area over the Bay of Bengal. Orange Alert has been issued in several districts, and educational institutions are closed in Wayanad, Idukki, and Thrissur. Isolated thunderstorms and strong winds are likely.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ലിങ്കില്‍ ക്ലിക്ക് ചെയ്തതും 2,500 ദിര്‍ഹം നഷ്ടപ്പെട്ടു; ഓണ്‍ലൈന്‍ വില്‍പ്പനക്കാരെ ലക്ഷ്യമിട്ട് ദുബൈയില്‍ പുതിയ തട്ടിപ്പ്
uae
• 3 hours ago
കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചു; റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം, ദേഹത്ത് കൂടി ബസ് കയറിയിറങ്ങി, അമ്മയ്ക്ക് പരുക്ക്
Kerala
• 3 hours ago
പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; സ്വദേശിവല്‍ക്കരണത്തിന്റെ അര്‍ധ വാര്‍ഷിക ലക്ഷ്യം കൈവരിക്കാനുള്ള സമയപരിധി അവസാനിക്കാന്‍ 4 ദിവസം
uae
• 4 hours ago
പാകിസ്ഥാന് വേണ്ടി വര്‍ഷങ്ങളോളം ചാരവൃത്തി, ഓപറേഷന്‍ സിന്ദൂറിനിടയിലും ചാരപ്പണി ചെയ്തു; ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥന്‍ വിശാല്‍ യാദവ് അറസ്റ്റില്‍
National
• 4 hours ago
സമസ്ത കേരള ജംഇയ്യതുല്‍ ഉലമ; നൂറ്റാണ്ടിന്റെ സുകൃതം
Kerala
• 4 hours ago
1925ല്‍ കുറ്റിച്ചിറയിലെ വലിയ ജമാഅത്ത് പള്ളിയില്‍ നടന്ന യോഗത്തില്‍ രൂപംകൊണ്ട പ്രസ്ഥാനം | Samastha @ 100
Kerala
• 4 hours ago.png?w=200&q=75)
സമസ്ത നടത്തിയ വിദ്യാഭ്യാസ മുന്നേറ്റങ്ങള്‍ | Samastha @ 100
Kerala
• 4 hours ago
നിറഞ്ഞൊഴുകുന്ന നദിയിലേക്ക് യാത്രക്കാരുമായി ബസ് മറിഞ്ഞു; ഒരു മരണം, 10 പേരെ കാണാതായി
National
• 4 hours ago
താങ്ങായി എപ്പോഴും കൂടെനില്‍ക്കുന്ന സമസ്തയുടെ ജനത | Samastha @ 100
Kerala
• 4 hours ago
ഷാര്‍ജയിലെ ആദ്യ സൗരോര്‍ജ നിലയം തുറന്നു; 13,780 വീടുകള്‍ക്ക് വെളിച്ചമേകും | Sharjah’s 1st solar plant ‘SANA’
uae
• 4 hours ago
രണ്ടു വയസ്സുള്ള ഇറാനിയന്‍ കുഞ്ഞിനെ എടുത്തുയര്‍ത്തി തറയിലടിച്ച് യുവാവ്; സംഭവം മോസ്കോ വിമാനത്താവളത്തില്‍, കുട്ടി കോമയില്‍/video
International
• 5 hours ago
ഇമാറാത്തികള്ക്കിടയിലെ ജനന നിരക്ക് കുറയുന്നു; ഫെഡറല്‍ ഫെര്‍ട്ടിലിറ്റി സെന്റര്‍ സ്ഥാപിക്കാന്‍ യുഎഇ
uae
• 5 hours ago
പുതിയ ഉപഭോക്താക്കളെ സ്വീകരിക്കുന്നതില്‍ നിന്നും ബാങ്കിന് ആറു മാസത്തെ വിലക്ക് ഏര്‍പ്പെടുത്തി യുഎഇ സെന്‍ട്രല്‍ ബാങ്ക്
uae
• 5 hours ago
റാസല്‍ഖൈമയില്‍ ഉണ്ടൊരു നെല്‍ കര്ഷകന്: പ്രതിവര്‍ഷം ഉല്‍പ്പാദിപ്പിക്കുന്നത് 60 കിലോഗ്രാം നെല്ല്; നെല്‍പ്പാടത്ത് ഇന്ത്യയുടെ 'ബസുമതിയും'
uae
• 5 hours ago
ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് മുഹറം ഒന്ന്
qatar
• 7 hours ago
ആരാകും പുതിയ സംസ്ഥാന പൊലിസ് മേധാവി; നിര്‍ണായക യോഗം ഇന്ന്
Kerala
• 7 hours ago
ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: ലഹരിജീവിതത്തിൽനിന്ന് ജീവിതലഹരിയിലേക്ക്; ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കുമ്പസാരക്കുറിപ്പ്
Kerala
• 7 hours ago
മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരേ കർണാടകയിൽ വീണ്ടും കേസ്; ജയിൽവാസം നീട്ടാനുള്ള ശ്രമമെന്ന് ഭാര്യ ഷൈന
Kerala
• 7 hours ago
വാല്‍പ്പാറയില്‍ നാലു വയസ്സുകാരിയെ കൊന്ന പുലിയെ പിടികൂടി
Kerala
• 6 hours ago
കനത്ത മഴയില്‍ എറണാകുളം ആലുവ ശിവക്ഷേത്രം പൂര്‍ണമായും മുങ്ങി
Kerala
• 6 hours ago
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി നഴ്സ് ഹൃദയാഘാതംമൂലം ജിസാനില്‍ മരിച്ചു
Saudi-arabia
• 6 hours ago