HOME
DETAILS

ഭ്രഷ്‌ട് കൽപ്പിച്ച് കൊരൂര് ത്വരീഖത്ത് നേതൃത്വം; മാതാവിനെ കാണാനാകാതെ സഹോദരിമാർ; മരിച്ചാൽ സംസ്കരിക്കില്ലെന്ന് ഭീഷണി

  
July 03 2025 | 13:07 PM

Korur Tariqat Leadership Orders Excommunication Sisters Barred from Seeing Mother Face Burial Threats

കിഴിശ്ശേരി /മലപ്പുറം: പ്രസ്ഥാനവുമായി ബന്ധം അവസാനിപ്പിച്ചതിന് സഹോദരിമാർക്ക് ഭ്രഷ്ട് കൽപ്പിച്ച് കൊടുവള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന കൊരുര് വിഭാഗം ത്വരീഖത്ത് നേതൃത്വം. കിഴിശ്ശേരി സ്വദേശികളായ കല്ലൻ വീട്ടിൽ ലുബ്‌ന, ഷിബ് ല എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയത്. കടുത്ത മനുഷ്യാവകാശ ലംഘനത്തിന് ഇരകളാകുന്നതായി കാണിച്ച് ഇരുവരും ലുബ്‌നയുടെ ഭർത്താവ് വയനാട് സ്വദേശി റിയാസും മലപ്പുറം, വയനാട് ജില്ലാ പൊലിസ് മേധാവിമാർക്കും കൊണ്ടോട്ടി ഡിവൈ.എസ്.പിക്കും പരാതി നൽകി. പരാതിയുടെ പകർപ്പ് മുഖ്യമന്ത്രിക്കും അയച്ചിട്ടുണ്ട്.

കൊടുവള്ളി കിഴക്കോത്ത് പുത്തൻവീട്ടിൽ ഷാഹുൽ ഹമീദ് എന്നയാൾ നേതൃത്വം നൽകുന്ന കൊരുര് ത്വരീഖത്ത് എന്ന പ്രസ്ഥാനത്തിൽ തങ്ങൾ പ്രവർത്തിച്ചിരുന്നതായി ഇവർ പറയുന്നു. മൂന്ന് വർഷം മുൻപാണ് റിയാസും ഭാര്യ ലുബ്നയും പ്രസ്ഥാനവുമായി ബന്ധം പിരിഞ്ഞത്. മൂന്ന് ആഴ്ച മുൻപ് ഷിബ് ലയും പ്രസ്ഥാനവുമായുള്ള ബന്ധം അവസാനിപ്പിച്ചു. ഇതോടെ ഗുരുതരമായ സാമൂഹിക, മാനസിക പീഡനവും ഒറ്റപ്പെടുത്തലും നേരിടേണ്ടിവരികയാണെന്ന് ഇവർ പറഞ്ഞു.

തങ്ങൾ മരിച്ചാൽ സംസ്കരിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും ഇവർ പറയുന്നു.മാതാപിതാക്കൾ കൂടെ താമസിക്കാനുള്ള അവകാശം തന്നെങ്കിലും സംഘടനയുടെ സമ്മർദത്തെ തുടർന്ന് അവർക്ക് ഇത് അനുവദിക്കാനാകുന്നില്ല. പ്രസ്ഥാനത്തിന്റെ ഭീഷണിയെ ഭയന്ന് ഭർത്താവിന്റെ വീട്ടിലും പ്രവേശനം അനുവദിക്കുന്നില്ലെന്ന് ലുബ്ന പറഞ്ഞു.

മൂന്ന് വർഷത്തിന് ശേഷം കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഭാര്യ ലുബ്‌നയ്ക്കും അവളുടെ സഹോദരിക്കുമൊപ്പം താൻ കിഴിശ്ശേരിയിലെ ഭാര്യവീട്ടിൽ എത്തിയെങ്കിലും സംഘടനയുടെ നേതൃത്വത്തിൽ നൂറിലധികം ആളുകൾ സംഘടിച്ചെത്തി തടഞ്ഞ് അക്രമിക്കാൻ ശ്രമിച്ചെന്നും പൊലിസ് എത്തിയാണ് രക്ഷപ്പെടുത്തിയതെന്നും റിയാസ് പറഞ്ഞു.

സ്വന്തം നാടായ വയനാട്ടിലെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണാനും അനുവദിക്കുന്നില്ലെന്നും റിയാസ് പറഞ്ഞു. 2022 ഒക്ടോബറിൽ റിയാസിന്റെ പിതാവ് മരിച്ചിരുന്നു. വിദേശത്തായിരുന്ന ഇയാൾ വയനാട്ടിലെ വീട്ടിലെത്തിയെങ്കിലും സംസ്‌കാരചടങ്ങുകളിൽ പങ്കെടുക്കാനും വീട്ടിൽ പ്രവേശിക്കാനും സംഘടന അനുവദിച്ചില്ലത്രെ. മാതാവിനെ പോലും കാണാതെ തിരിച്ചുപോകേണ്ട സ്ഥിതിയുണ്ടായി.

ഒറ്റപ്പെടുത്തിയതിനാൽ കിഴിശ്ശേരിയിലേയും വയനാട്ടിലെയും വീട്ടിൽ പോകാതെ കുടുംബവുമായി കോയമ്പത്തൂരിൽ കഴിയുകയാണെന്ന് റിയാസ് പറഞ്ഞു.അതിനിടെ റിയാസിന്റെ മാതാവ് തങ്ങളുമായി അടുപ്പം പുലർത്തിയത് അറിഞ്ഞ സംഘടനാ നേതാക്കൾ അവരെ കൊരൂര് വിഭാഗത്തിൽനിന്ന് പുറത്താക്കി. പിന്നീട് അവർ മാപ്പു പറഞ്ഞ് തിരികെ ചേരുകയായിരുന്നെന്നും ഇവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാത്തിരിപ്പിന്റെ പതിറ്റാണ്ടുകള്‍, ഒടുവിലറിയുന്നു അവരെ നാടുകടത്തുകയാണെന്ന്; അനീതിക്കുമേല്‍ അനീതിക്കിരയാവുന്ന ഗസ്സ' മോചിപ്പിക്കുന്ന ടവുകാരില്‍ ഒരു വിഭാഗത്തെ നാടുകടത്താന്‍ ഇസ്‌റാഈല്‍

International
  •  a day ago
No Image

നിങ്ങളറിഞ്ഞോ? ഫ്രീ ആയിട്ട് ​ഗ്ലോബൽ വില്ലേജ് കാണാം; എങ്ങനെയെന്നല്ലേ, ഉത്തരം ഇവിടെയുണ്ട്

uae
  •  a day ago
No Image

പോര്‍ച്ചില്‍ നന്ന് പിന്നോട്ടുരുണ്ടു നീങ്ങിയ കാറിനടിയില്‍ പെട്ട് വീട്ടമ്മ മരിച്ചു

Kerala
  •  a day ago
No Image

മയക്കുമരുന്ന് രാജാവ് മുതല്‍ കൊലയാളിക്കൂട്ടം വരെ; ചെല്ലും ചെലവും കൊടുത്ത് പോറ്റിയ കൊള്ളസംഘങ്ങളിലൂടെ വീണ്ടും ചോരപ്പുഴയൊഴുക്കാന്‍ ഇസ്‌റാഈല്‍,  സയണിസ്റ്റ് തന്ത്രങ്ങള്‍ക്ക് മുന്നില്‍ പതറാതെ ഗസ്സ

International
  •  a day ago
No Image

ഒറ്റ ദിവസത്തെ അയ്യപ്പ സംഗമത്തിന് ചെലവ് എട്ട് കോടി രൂപ! ഇതെന്താ വെള്ളരിക്കാ പട്ടണമോ? ഇത് കമ്മിഷൻ സർക്കാരെന്ന് രമേശ് ചെന്നിത്തല

Kerala
  •  a day ago
No Image

'മഴ തേടി യുഎഇ': വെള്ളിയാഴ്ച മഴയെത്തേടുന്ന നിസ്കാരത്തിന് ആഹ്വാനം ചെയ്ത് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

uae
  •  a day ago
No Image

നെന്മാറ സജിത കൊലപാതകം: കൊടുംകുറ്റവാളി ചെന്താമര കുറ്റക്കാരനെന്ന് കോടതി; ശിക്ഷ വിധി മറ്റന്നാൾ, കടുത്ത ശിക്ഷ വേണമെന്ന് മക്കൾ

Kerala
  •  a day ago
No Image

മരുഭൂമിയിൽ അനധികൃത മദ്യനിർമാണശാല; അബ്ദാലിയിൽ ആറ് പ്രവാസികൾ അറസ്റ്റിൽ

latest
  •  a day ago
No Image

പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും; കളക്ടറോട് ഇന്ന് തന്നെ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ നിർദേശം

Kerala
  •  a day ago
No Image

പൊന്നണിയുന്നത് സ്വപ്നമായി മാറുമോ? 500 ദിർഹം കടന്ന് യുഎഇയിലെ സ്വർണവില

uae
  •  a day ago