HOME
DETAILS

രണ്ട് വമ്പൻമാർ തിരിച്ചെത്തി; ലോർഡ്സിൽ തീ പാറും; ഇം​ഗ്ലണ്ടിന് ബാറ്റിങ്ങ് 

  
Abishek
July 10 2025 | 10:07 AM

India vs England 3rd Test England Wins Toss Opts to Bat First at Lords

ലോഡ്‌സ്: ഇന്ത്യ ഇം​ഗ്ലണ്ട് മൂന്നാം ടെസ്റ്റിൽ ടോസ് നേടിയ ഇം​ഗ്ലണ്ട് ബാറ്റിങ്ങ് തിരഞ്ഞെടുത്തു. രണ്ട് ടീമും ഓരോ മാറ്റങ്ങളുമായാണ് കളത്തിലിറങ്ങിയത്. രണ്ടാം ടെസ്റ്റിൽ വിശ്രമത്തിലായിരുന്ന പേസർ ജസ്പ്രീത് ബൂംമ്ര ടീമിൽ തിരിച്ചെത്തി. അതേസമയം, കഴിഞ്ഞ മത്സരത്തിൽ കളിച്ച ജോഷ് ടങ്കിനു പകരം ജോഫ്ര ആർച്ചർ ഇം​ഗ്ലണ്ട് പ്ലേയിങ്ങ് ഇലവനിലെത്തി. അഞ്ച് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ നിലവിൽ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ച് സമനിലയിൽ പിരിഞ്ഞതിനാൽ ഇനിയുള്ള ഓരോ മത്സരത്തിലും ഇരു ടീമുകളും ശ്രദ്ധയോടെയാകും കരുക്കൾ നീക്കുക. 

ഇന്ന് മൂന്നാം ടെസ്റ്റിനായി ലോർഡ്സിൽ ഇറങ്ങുമ്പോൾ, എഡ്ജ്ബാസ്റ്റണിൽ നേടിയ ചരിത്ര വിജയം ആവർത്തിക്കുകയാണ് ഇന്ത്യയുടെ പ്രധാന ലക്ഷ്യം. എന്നാൽ, ലോർഡ്സിന്റെ ചരിത്രവും കണക്കുകളും ഇന്ത്യയ്ക്ക് പ്രതീക്ഷക്ക് വക നൽകുന്നതല്ല. ലോർഡ്സിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഇതുവരെ കളിച്ചത് 19 ടെസ്റ്റുകളാണ്. ഇതിൽ മൂന്നെണ്ണത്തിൽ മാത്രമാണ് ഇന്ത്യ വിജയിച്ചത്. നാല് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. ബാക്കി 12 ടെസ്റ്റുകളിലും വിജയം ഇം​ഗ്ലണ്ടിനൊപ്പമായിരുന്നു. 

ലോർഡ്സിൽ ഇന്ത്യ ആദ്യ ടെസ്റ്റ് കളിച്ചത് 1932-ലാണ്. ആ മത്സരത്തിൽ 158 റൺസിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. തുടർന്ന് കളിച്ച ഒൻപത് ടെസ്റ്റുകളിൽ രണ്ട് സമനില മാത്രമായിരുന്നു ഇന്ത്യക്ക് ആശ്വസിക്കാൻ വക നൽകിയത്, ബാക്കി ഏഴ് ടെസ്റ്റിലും പരാജയമായിരുന്നു വിധി. 1986-ലാണ് ലോർഡ്സിൽ ഇന്ത്യയുടെ ആദ്യ വിജയം. കപിൽ ദേവിന്റെ നേതൃത്വത്തിൽ ഇന്ത്യ അഞ്ച് വിക്കറ്റിന്റെ ചരിത്ര വിജയം സ്വന്തമാക്കി. ഇതിനുശേഷം കളിച്ച അഞ്ച് ടെസ്റ്റുകളിൽ മൂന്ന് തോൽവിയും രണ്ട് സമനിലയുമായിരുന്നു ഫലം.

2014ൽ എം.എസ്. ധോണിയുടെ നേതൃത്വത്തിലുള്ള ടീം 95 റൺസിന്റെ വിജയം നേടി. ഇതയിരുന്നു ലോർഡ്സിൽ ഇന്ത്യയുടെ രണ്ടാം വിജയം.  ആദ്യ ഇന്നിംഗ്സിൽ ലീഡ് വഴങ്ങിയ ശേഷമുള്ള ഈ വിജയം ഇന്ത്യയ്ക്ക് ഇരട്ടി മധുരമായിരുന്നു. എന്നാൽ, 2018-ൽ ഇന്ത്യ വലിയ പരാജയം നേരിട്ടു, ഇന്നിംഗ്സിനും 159 റൺസിനുമായിരുന്നു ഇത്തവണ പരാജയപ്പെട്ടത്. 2021-ൽ ലോർഡ്സിൽ അവസാനമായി കളിച്ചപ്പോൾ വിരാട് കോലിയുടെ നേതൃത്വത്തിൽ ഇന്ത്യ 151 റൺസിന്റെ ഉജ്ജ്വല വിജയം നേടി.

അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ, ലീഡ്സിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റിന്റെ ജയത്തോടെ മുന്നിലെത്തി. എന്നാൽ, എഡ്ജ്ബാസ്റ്റണിൽ നടന്ന രണ്ടാം ടെസ്റ്റിൽ 336 റൺസിന്റെ വൻ വിജയവുമായി ഇന്ത്യ പരമ്പര സമനിലയിൽ എത്തിച്ചു. 

England's captain Ben Stokes won the toss and chose to bat first in the third Test against India at Lord's Cricket Ground. England made one change, bringing in Jofra Archer for Josh Tongue, while India welcomed back Jasprit Bumrah, replacing Prasidh Krishna. The five-match series is currently tied 1-1, with both teams looking to take a crucial lead ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടി; യമനില്‍ ചര്‍ച്ച തുടരും 

Kerala
  •  a day ago
No Image

കൊച്ചിയിൽ വൻ ലഹരിവേട്ട; ഫ്ലാറ്റിൽ നിന്ന് യുവതിയും മൂന്ന് യുവാക്കളും പിടിയിൽ

Kerala
  •  a day ago
No Image

അനധികൃത നിര്‍മാണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകക്ക് അതിക്രൂര മര്‍ദ്ദനം; അക്രമികള്‍ മഹാരാഷ്ട ഭരണകക്ഷിയുമായി അടുത്ത ബന്ധമുള്ളവരെന്ന് റിപ്പോര്‍ട്ട് 

National
  •  a day ago
No Image

ഹൈദരാബാദിൽ കമ്മ്യൂണിസ്റ്റ് നേതാവ് ചന്തു റാത്തോഡിനെ വെടിവെച്ച് കൊന്നു; ആക്രമണം പ്രഭാത നടത്തത്തിനിടെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം

National
  •  a day ago
No Image

വേണ്ടത് വെറും ഒരു ഗോൾ മാത്രം; ലോക ഫുട്ബോൾ കീഴടക്കാനൊരുങ്ങി റൊണാൾഡോ

Football
  •  a day ago
No Image

കണ്ടെയ്നറിൽ കാർ കടത്തിയെന്ന് സംശയം; ലോറിയും മൂന്ന് രാജസ്ഥാനികളും കസ്റ്റഡിയിൽ, ഒരാൾ ചാടിപ്പോയി, മണിക്കൂറുകൾക്ക് ശേഷം പിടികൂടി പൊലിസ്

Kerala
  •  a day ago
No Image

ഡല്‍ഹിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇമെയില്‍ വഴി ബോംബ് ഭീഷണി  

National
  •  a day ago
No Image

മെസിയും റൊണാൾഡോയുമല്ല! ഫുട്ബോളിലെ ഏറ്റവും മികച്ച താരം മറ്റൊരാൾ: ഡൊണാൾഡ് ട്രംപ്

Football
  •  a day ago
No Image

അഞ്ച് വർഷത്തിനിടെ 65 ഇന്ത്യൻ വിമാനങ്ങളുടെ എഞ്ചിൻ പറക്കുന്നതിനിടെ നിലച്ചു; ഒന്നര വർഷത്തിനിടെ 11 'മെയ്ഡേ' അപായ കോളുകൾ, ഞെട്ടിക്കുന്ന കണക്ക്!

National
  •  a day ago
No Image

വൈഭവ ചരിതം തുടരുന്നു; കേരളത്തിന്റെ മണ്ണിൽ ഇന്ത്യൻ താരം നേടിയ റെക്കോർഡും തകർത്തു

Cricket
  •  a day ago