HOME
DETAILS

'കുഞ്ഞിന്റെ മുഖം കണ്ട് കൊതി തീര്‍ന്നില്ല, മരിക്കാന്‍ ഒരാഗ്രഹവുമില്ല...'; വിപഞ്ചികയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്

  
Shaheer
July 12 2025 | 06:07 AM

I Couldnt Stop Longing After Seeing the Babys Face I Dont Want to Die Vipanchikas Heartbreaking Suicide Note out

ഷാര്‍ജ: ഷാര്‍ജയില്‍ ഒന്നരവയസുകാരിയായ മകളെ കൊന്ന് ജീവനോടുക്കിയ വിപഞ്ചിക മണിയന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്. ആറു പേജുകളിലായി സ്വന്തം കൈപ്പടയിലാണ് വിപഞ്ചിക ആത്മഹത്യാ കുറിപ്പ് എഴുതിയിരിക്കുന്നത്. ഇത് വിപഞ്ചികയുടെ ഫേസ്ബുക്കിലൂടെയാണ് പുറത്തുവന്നത്. എന്നാല്‍ വളരെ പെട്ടെന്ന് തന്നെ ഇത് ഫേസ്ബുക്കില്‍ നിന്ന് അപ്രത്യക്ഷമായി. യുവതിയുടെ ഭര്‍ത്താവ് നിതീഷ് പോസ്റ്റ് ഡിലീറ്റാക്കിയെന്നാണ് വിപഞ്ചികയുടെ ബന്ധുക്കള്‍ അനുമാനിക്കുന്നത്. എന്നാല്‍ ഡിലീറ്റ് ചെയ്യുന്നതിന് മുമ്പ് കുറിപ്പ് ഡൊണ്‍ലോഡ് ചെയ്തു എന്നതിനാല്‍ ഇത് തെളിവായി സ്വീകരിക്കുമെന്ന് യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു.

ഭര്‍ത്താവ് നിതീഷിനും സഹോദരിക്കും പിതാവിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് കുറിപ്പില്‍ ഉള്ളത്. ഭര്‍തൃപിതാവ് മോശമായി പെരുമാറിയെന്നും ഇതിനെതിരെ നിതീഷ് ഒന്നും പറഞ്ഞില്ലെന്നും കുറിപ്പില്‍ പറയുന്നു. സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരില്‍ താന്‍ ക്രൂരമായ ശാരീരിക, മാനസിക പീഡനത്തിന് ഇരയായെന്നും യുവതി കുറിപ്പില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 

2025-07-1212:07:66.suprabhaatham-news.png
 
 

മരിക്കാന്‍ ഒരാഗ്രഹവുമില്ല. കുഞ്ഞിന്റെ മുഖം കണ്ട് കൊതി തീര്‍ന്നില്ല. തന്റെ മരണത്തില്‍ നിതീഷും സഹോദരി നീതുവുമാണ് ഒന്നാം പ്രതികള്‍. നിതീഷിന്റെ അച്ഛനാണ് രണ്ടാം പ്രതി. നീതു തന്നെ ജീവിക്കാന്‍ അനുവദിച്ചില്ല. വിപഞ്ചിക കുറിപ്പില്‍ വെളിപ്പെടുത്തി.

കല്യാണം ആഡംപരമായി നടത്തിയിലെലന്നും നല്‍കിയ സ്ത്രീധനം കുറഞ്ഞുപോയെന്നും കാര്‍ കൊടുത്തില്ലെന്നും പറഞ്ഞ് തന്നെ നിരന്തരം ഉപദ്രവിക്കുകയാണെന്നും യുവതി വെളിപ്പെടുത്തുന്നു. 

പണമില്ലാത്തവളെന്നും തെണ്ടി ജീവിക്കുന്നവളെന്നും പറഞ്ഞ് നീതു തന്നെ അധിക്ഷേപിച്ചെന്നും യുവതി പറയുന്നു. മുടിയും പൊടിയും നിറഞ്ഞ ഷവര്‍മ തന്റെ വായിലേക്ക് കുത്തിക്കയറ്റിയെന്നും ഗര്‍ഭിണിയായിരുന്ന സമയത്ത് തന്റെ കഴുത്തില്‍ ബെല്‍റ്റിട്ട് തന്നെ വലിച്ചുകൊണ്ടുപോയന്നും യുവതി കുറിപ്പില്‍ വ്യക്തമാക്കുന്നു.

നിതീഷിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നതായും യുവതി കുറിപ്പില്‍ വ്യക്തമാക്കുന്നു. ഇതില്‍ ഒരു യുവതിയുമായി നിതീഷ് ചാറ്റ് ചെയ്യാറുണ്ടായിരുന്നതായും ഇവര്‍ക്ക് പണം അയച്ചുനല്‍കാറുണ്ടായിരുന്നെന്നും യുവതി ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. ഈ യുവതിയുമായുള്ള അടുപ്പത്തിനു ശേഷമാണ് തന്നോടും കുഞ്ഞിനോടുമുള്ള നിതീഷിന്റെ പെരുമാറ്റം കൂടുതല്‍ മോശമായതെന്നും യുവതി കരുതിയിരുന്നു. 

ദിവസങ്ങള്‍ക്ക് മുമ്പാണ് ഷാര്‍ജയിലെ അല്‍ നഹ്ദയിലെ ഫ്‌ലാറ്റില്‍ വെച്ച് കുഞ്ഞിനെ കൊന്ന ശേഷം യുവതി ജീവനൊടുക്കിയത്. ദുബൈയിലെ സ്വകാര്യ കമ്പനിയില്‍ എച്ച്ആര്‍ വിഭാഗത്തില്‍ ജൊലി ചെയ്യുകയായിരുന്നു യുവതി. ഭര്‍ത്താവും യുവതിയും കുറച്ചുകാലമായി മാറിത്താമസിക്കുകയായിരുന്നു.

വിപഞ്ചികയെ സ്ത്രീധനത്തിന്റെ പേര് പറഞ്ഞ് നിതീഷ് നിരന്തരം മാനസികമായി പീഡിപ്പിക്കുകയും വിവാഹമോചനത്തിന് സമ്മര്‍ദം ചെലുത്തുകയും ചെയ്തിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍, വിപഞ്ചികയ്ക്ക് വിവാഹമോചനത്തില്‍ യാതൊരു താല്‍പര്യവും ഉണ്ടായിരുന്നില്ല. വിവാഹമോചനം നടന്നാല്‍ താന്‍ ജീവിച്ചിരിക്കില്ലെന്ന് യുവതി വീട്ടുജോലിക്കാരിയോടും മാതാവിനോടും പറഞ്ഞിരുന്നതായാണ് വിവരം. കഴിഞ്ഞ ദിവസം വിവാഹമോചനവുമായി ബന്ധപ്പെട്ട് വിപഞ്ചികയ്ക്ക് വക്കീല്‍ നോട്ടീസ് ലഭിച്ചിരുന്നതായും വിവരമുണ്ട്. ഇതിനെ തുടര്‍ന്ന്, യുവതി തന്റെ മകളെ കൊലപ്പെടുത്തി തൂങ്ങിമരിച്ചതായാണ് അനുമാനിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഹ്‌ലിയുടെ ആരുംതൊടാത്ത റെക്കോർഡും ഇങ്ങെടുത്തു; ഏഷ്യയിലെ രാജാവായി ഗിൽ

Cricket
  •  an hour ago
No Image

വിദ്യാര്‍ഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവം: സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

Kerala
  •  an hour ago
No Image

You’ll Never Walk Alone; ജോട്ടക്ക് ആദരസൂചകമായി വൈകാരികമായ തീരുമാനവുമായി ലിവർപൂൾ

Football
  •  an hour ago
No Image

ഡൽഹിയിൽ നാല് നില കെട്ടിടം തകർന്നുവീണു; രണ്ട് മരണം, 10 പേരെ രക്ഷപ്പെടുത്തി

National
  •  2 hours ago
No Image

മലയാളിയെ വീഴ്ത്തി ചരിത്രത്തിലേക്ക്; ഇന്ത്യൻ വന്മതിൽ തകർത്ത് റൂട്ടിന്റെ മുന്നേറ്റം

Cricket
  •  2 hours ago
No Image

കളിക്കളത്തിൽ ഞാൻ നേരിട്ടതിൽ ഏറ്റവും കടുത്ത എതിരാളി അവനാണ്: കെയ്ൻ വില്യംസൺ

Cricket
  •  3 hours ago
No Image

കാസർകോടിന് പിന്നാലെ കണ്ണൂരിലും വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ചു; പ്രതിഷേധാർഹം, വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  3 hours ago
No Image

പൊലിസ് ചമഞ്ഞ് 90 ലക്ഷം രൂപ തട്ടിയെടുത്തു; ഒമ്പത് പേര്‍ക്ക് 3 വര്‍ഷം തടവുശിക്ഷയും പിഴയും വിധിച്ച് കോടതി

uae
  •  3 hours ago
No Image

'സ്‌കൂള്‍ സമയമാറ്റം: മുഖ്യമന്ത്രിക്കാണ് നിവേദനം നല്‍കിയത്, അദ്ദേഹം പറയട്ടെ; വിളിച്ചാല്‍ ചര്‍ച്ചക്ക് തയ്യാര്‍' ജിഫ്‌രി തങ്ങള്‍

Kerala
  •  4 hours ago
No Image

പാലക്കാട് : ജില്ലയിലെ നിപ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; 38 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  4 hours ago

No Image

ഓണ്‍ലൈനില്‍ കാര്‍ സെയില്‍: ബഹ്‌റൈനിലെ പ്രവാസി യുവതിക്ക് നഷ്ടമായത് 400 ദിനാര്‍; ഇനിയാരും ഇത്തരം കെണിയില്‍ വീഴരുതെന്ന് അഭ്യര്‍ഥനയും

bahrain
  •  6 hours ago
No Image

'മടിക്കേണ്ട, ഉടനടി വഴിമാറുക'; അടിയന്തര വാഹനങ്ങള്‍ക്ക് വഴി ഒരുക്കി നല്‍കുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശം പുറത്തിറക്കി അബൂദബി പൊലിസ്

uae
  •  6 hours ago
No Image

2025 യുഎഇ ദേശീയ ദിനം: വാരാന്ത്യം ഉള്‍പ്പെടെ അഞ്ച് ദിവസത്തെ അവധി ലഭിക്കുമോ?

uae
  •  6 hours ago
No Image

'എന്തിനാണ് താങ്കള്‍ സ്വിച്ച് ഓഫാക്കിയത്?; ഞാനങ്ങനെ ചെയ്തിട്ടില്ല' പൈലറ്റുമാരുടെ സംഭാഷണം ഇങ്ങനെ; സുഗമമായി പറന്നുയര്‍ന്ന വിമാനം തകര്‍ന്നു വീണതിന് പിന്നിലെ ചുരുളഴിക്കാന്‍ ഇതും നിര്‍ണായകം

National
  •  6 hours ago