HOME
DETAILS

വിദ്യാര്‍ഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവം: സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

  
Web Desk
July 12 2025 | 09:07 AM

Kerala Schools Under Fire After Students Made to Wash Teachers Feet Child Rights Panel Takes Suo Motu Case

തിരുവനന്തപുരം: കാസര്‍കോട്ടും മാവേലിക്കരയിലും വിദ്യാര്‍ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍. ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറോടും പൊലിസിനോടും വിശദീകരണം തേടി. വിദ്യാഭ്യാസ വകുപ്പിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

കാസര്‍കോട് ബന്തടുക്കയിലെ ഭാരതീയ വിദ്യാനികേതന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ബന്തടുക്ക കക്കച്ചാല്‍ സരസ്വതി വിദ്യാലയത്തിലും മാവേലിക്കരയില്‍ വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ ആന്‍ഡ് സൈനിക സ്‌കൂളിലുമാണ് ഗുരുപൂര്‍ണിമയുടെ ഭാഗമായി 'ആചാരം' നടന്നത്. 

കാസര്‍കോട് വ്യാഴാഴ്ച രാവിലെ വ്യാസജയന്തി ദിനത്തിന്റെ ഭാഗമായി വിദ്യാലയത്തിന്റെ സമീപ പ്രദേശങ്ങളിലെ, സര്‍വിസില്‍നിന്ന് വിരമിച്ച 30 അധ്യാപകര്‍ക്ക് കുട്ടികളെക്കൊണ്ട് 'പാദ പൂജ' ചെയ്യിക്കുകയായിരുന്നു. ലിദ്യാലയ സമിതിയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. കുറ്റിക്കോല്‍ പഞ്ചായത്ത് മുന്‍ അംഗമായ ബി.ജെ.പി നേതാവായിരുന്നു പരിപാടിയിലെ അധ്യക്ഷന്‍.

മാവേലിക്കര സ്‌കൂളില്‍ രക്ഷിതാക്കളായ 101 ഗുരുക്കന്മാരെയാണ് കുട്ടികളെക്കൊണ്ട് 'പാദ പൂജ' ചെയ്യിച്ചത്. ഗുരുക്കന്മാര്‍ക്ക് പൊന്നാടയും ഭഗവത് ഗീതയും നല്‍കുകയും ചെയ്ത ചടങ്ങ് സ്‌കൂള്‍ ഓഡിറ്റോറിയത്തിലായിരുന്നു നടന്നത്. ശ്രീശങ്കരാചാര്യ സംസ്‌കൃത യൂനിവേഴ്സിറ്റി പന്മന ക്യാമ്പസ് മുന്‍ ഡയറക്ടര്‍ ഡോ. കെ.പി. വിജയലക്ഷ്മിയാണ് ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തത്.

ൂരിലെ സ്‌കൂളിലും സമാന സംഭവം നടന്നതായുള്ള വിവരം പുറത്തുവന്നിരുന്നു. കണ്ണൂര്‍ ശ്രീകണ്ഠാപുരം വിവേകാനന്ദ വിദ്യാ പീഠത്തിലാണ് പാദപൂജ നടത്തിയത്. ഇവിടേയും ഗുരുപൂര്‍ണിമാഘോഷത്തിന്റെ പേരിലാണ് കുട്ടികളെ കൊണ്ട് വിരമിച്ച അധ്യാപകന്റെ പാദപൂജ ചെയ്യിച്ചത്. അധ്യാപകരും പൂര്‍വാധ്യാപകന്റെ കാല്‍ കഴുകി.

സംഭവത്തില്‍, വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രതിഷേധം അറിയിച്ചിരുന്നു. അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ വിഷയത്തെ കാണുന്നതെന്ന് മന്ത്രി വ്യക്തമാക്കി. പാദപൂജ ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കാത്തതും പ്രതിഷേധാര്‍ഹവുമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇത്തരം പ്രവൃത്തികള്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെ തന്നെ ഇല്ലാതാക്കുന്നതാണെന്നും കൂട്ടിച്ചേര്‍ത്തു. ഗുരുപൂജ നടത്തിയ സ്‌കൂളുകളോട് എത്രയും പെട്ടെന്ന് വിശദീകരണം തേടാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചിരുന്നു. വിദ്യാര്‍ഥികളില്‍ അടിമത്ത മനോഭാവം വളര്‍ത്തുന്ന ഇത്തരം ആചാരങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഈ ബ്രാഹ്‌മണിക് ദുരാചാരം കേരളത്തിന് അപമാനകരമാണെന്ന് ഡി.വൈ.എഫ്.ഐ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസത്തിലൂടെ ലഭിക്കേണ്ട ജനാധിപത്യ ബോധത്തിന്റെ അഭാവമാണ് ഗുരുപൂജ പോലെയുള്ള ആചാരങ്ങളിലൂടെ പുറത്തുവരുന്നതെന്നും ഡി.വൈ.എഫ്.ഐ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

The Kerala State Commission for Protection of Child Rights has taken suo motu cognizance of incidents in Kasaragod and Mavelikkara where students were made to wash teachers’ feet during Guru Purnima rituals. The Education Minister condemned the acts as undemocratic and against educational values.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇസ്‌റാഈലുമായുള്ള വ്യാപാരം തങ്ങൾ പൂർണമായും അവസാനിപ്പിച്ചു, അവരുടെ വിമാനങ്ങളെ ഞങ്ങളുടെ വ്യോമാതിർത്തിയിൽ പ്രവേശിക്കാൻ അനുവദിക്കില്ല'; തുർക്കി വിദേശകാര്യ മന്ത്രി

International
  •  2 days ago
No Image

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും വലിയ നേട്ടമാണത്: രോഹിത് ശർമ്മ

Cricket
  •  2 days ago
No Image

ജോട്ടയുടെ പ്രിയപ്പെട്ടവൻ ജോട്ടയുടെ ജേഴ്സി നമ്പർ അണിയും; ആദരം നൽകാനൊരുങ്ങി പോർച്ചുഗൽ

Football
  •  2 days ago
No Image

ഏഷ്യാ കപ്പ് 2025: ടിക്കറ്റ് വിൽപ്പന ഇന്ന് മുതൽ; ഇന്ത്യ-പാകിസ്ഥാൻ മത്സരം ദുബൈയിൽ

uae
  •  2 days ago
No Image

പന്തെറിയാൻ എറ്റവും കൂടുതൽ ബുദ്ധിമുട്ടിയത് ആ താരത്തിനെതിരെയാണ്: മാർക്ക് വുഡ്

Cricket
  •  2 days ago
No Image

കംബോഡിയൻ നേതാവിനെ 'അങ്കിൾ' എന്നുവിളിച്ച ഫോൺ സംഭാഷണം പുറത്തായി; തായ്‌ലൻഡ് പ്രധാനമന്ത്രി പയേതുങ്താൻ ഷിനവത്രയെ പുറത്താക്കി കോടതി

International
  •  2 days ago
No Image

രാജസ്ഥാൻ സൂപ്പർതാരം ഏഷ്യ കപ്പിൽ; നഷ്ടമായ കിരീടം തിരിച്ചുപിടിക്കാൻ ലങ്കൻ പട വരുന്നു

Cricket
  •  2 days ago
No Image

ഇനി ഫോർമുല വണ്ണിൽ മാറ്റുരക്കുക പതിനൊന്ന് ടീമുകൾ; അടുത്ത സീസൺ മുതൽ ഫോർമുല വണ്ണിൽ മത്സരിക്കാൻ കാഡിലാക്കും

auto-mobile
  •  2 days ago
No Image

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികിത്സാ പിഴവ്: ഡോക്ടര്‍ക്കെതിരേ കേസെടുത്തു

Kerala
  •  2 days ago
No Image

ക്രിപ്‌റ്റോകറൻസി ഉപയോഗിച്ച് മയക്കുമരുന്ന് വാങ്ങി; യുവാവിന് 10 വർഷം തടവ് ശിക്ഷ വിധിച്ച് ദുബൈ കോടതി

uae
  •  2 days ago