
കേരള സർവകലാശാലയെ ചിലർ നശിപ്പിക്കാൻ ശ്രമിക്കുന്നു; ഭരണപ്രതിസന്ധി ഉണ്ടായതല്ല, മനപ്പൂർവം ഉണ്ടാക്കിയതാണ്; വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ പ്രതികരണം

തിരുവനന്തപുരം: കേരള സർവകലാശാലയെ ചിലർ നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ആരോപിച്ചു. ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സർവകലാശാലയിലെ ഭരണപ്രതിസന്ധി ഉണ്ടായതല്ല, മനപ്പൂർവം ഉണ്ടാക്കിയതാണെന്നും വിസി ആരോപിച്ചു. "ഞാൻ അല്ല ഇതിന് കാരണം," അദ്ദേഹം പറഞ്ഞു.
"സർവകലാശാലയെ ഇങ്ങനെ നശിപ്പിക്കാൻ ഒരു സംഘം ആളുകൾ ശ്രമിച്ചാൽ എന്തു ചെയ്യും? ഗവർണറെ ഇക്കാര്യങ്ങൾ അറിയിച്ചിട്ടുണ്ട്. അദ്ദേഹം യുക്തമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷ," വിസി കൂട്ടിച്ചേർത്തു. ഫയലുകൾ കെട്ടിക്കിടക്കുന്നുവെന്ന ആരോപണം "ശുദ്ധനുണ" ആണെന്നും, പരീക്ഷ എഴുതാത്തവരാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രജിസ്ട്രാർ സസ്പെൻഷൻ വിവാദം
രജിസ്ട്രാർ കെ.എസ്. അനിൽ കുമാറിന്റെ സസ്പെൻഷൻ വിഷയത്തിലും വിസി പ്രതികരിച്ചു. "സസ്പെൻഷൻ പിൻവലിക്കണമെന്ന് അദ്ദേഹം എന്നോടോ സിൻഡിക്കേറ്റിനോടോ ഗവർണറോടോ ആവശ്യപ്പെട്ടിട്ടില്ല. നേരെ കോടതിയിൽ പോയി, പിന്നീട് പരാതി ഇല്ലെന്ന് പറഞ്ഞ് ഹർജി പിൻവലിച്ചു," വിസി വിശദീകരിച്ചു. എന്നാൽ, സസ്പെൻഷൻ പിൻവലിച്ചതിന്റെ രേഖകൾ ആരും കാണിച്ചിട്ടില്ലെന്നും, ആരാണ് പിൻവലിച്ചതെന്ന് ആർക്കും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. "വൈസ് ചാൻസലർ അധ്യക്ഷനായി ഇല്ലാതെ സിൻഡിക്കേറ്റ് കൂടാൻ സാധിക്കില്ല. ഇല്ലാത്ത ഒരു കടലാസ് കാണിച്ച് രജിസ്ട്രാർ അവിടെ ഇരിക്കുകയാണ്. ഇത് ലോകത്ത് എവിടെയെങ്കിലും നടക്കുന്ന കാര്യമാണോ?" വിസി ചോദിച്ചു.
പ്രതിഷേധങ്ങളിൽ പ്രതികരണം
തനിക്കെതിരായ പ്രതിഷേധങ്ങളെക്കുറിച്ചും വിസി ആശങ്ക രേഖപ്പെടുത്തി. "എന്റെ ഭാര്യയുടെ വീട്ടിൽ പോലും പ്രതിഷേധവുമായി ആളുകൾ എത്തി. തിരുവനന്തപുരത്ത് രാത്രി 8:30ന് രാമകൃഷ്ണ മിഷൻ ആശുപത്രിക്ക് മുന്നിൽ കലാപമുണ്ടാക്കി. രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ട്, ഇത് സർവകലാശാലയ്ക്ക് വേണ്ടിയാണെന്ന് പറയുന്നു," അദ്ദേഹം കുറ്റപ്പെടുത്തി. ഡി.വൈ.എഫ്.ഐ. പ്രവർത്തകരാണ് ഇതിന് പിന്നിലെന്ന് ആരോപിക്കപ്പെടുന്നുവെങ്കിലും, ആരാണെന്ന് വ്യക്തമല്ല. "അവർക്ക് സംരക്ഷണം നൽകാൻ പോലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു," വിസി ആരോപിച്ചു. "എന്റെ പേര് വച്ച് ഒരു വയലൻസും ഉണ്ടാകരുത്. വിദ്യാർഥികളോടുള്ള ബാധ്യത കാരണമാണ് ഞാൻ മാധ്യമങ്ങളെ കാണുന്നത്," ഡോ. മോഹനൻ കുന്നുമ്മൽ വ്യക്തമാക്കി.
വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്റെ ഒപ്പിനായി 2500 ഡിഗ്രി സർട്ടിഫിക്കറ്റുകൾ കെട്ടിക്കിടക്കുന്നു. അക്കാഡമിക് കോഴ്സുകളുടെ അംഗീകാര ഫയലുകൾ, അധിക പ്ലാൻ ഫണ്ട് അനുവദിക്കാനുള്ള അപേക്ഷകൾ, അഫിലിയേറ്റഡ് കോളജുകളിലെ കോഴ്സുകളുടെ അംഗീകാരം, അധ്യാപകരുടെ കരിയർ അഡ്വാൻസ്മെന്റ് സ്കീം, പ്രമോഷൻ ഫയലുകൾ തുടങ്ങിയവയെല്ലാം തീർപ്പാകാതെ കുമിഞ്ഞുകൂടുകയാണ്.
വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ സർവകലാശാല ആസ്ഥാനത്ത് എത്തിയിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും ഭരണപരമായ തീരുമാനങ്ങൾ എടുക്കുന്നില്ല. രജിസ്ട്രാർ കെ.എസ്. അനിൽകുമാർ ഒപ്പിട്ടയക്കുന്ന ഫയലുകൾ മോഹനൻ കുന്നുമ്മൽ തിരിച്ചയക്കുകയാണ്. താത്കാലിക രജിസ്ട്രാറായ മിനി കാപ്പൻ പരിശോധിക്കുന്ന ഫയലുകൾ മാത്രമേ പരിഗണിക്കൂ എന്ന നിലപാടിൽ വൈസ് ചാൻസലർ ഉറച്ചുനിൽക്കുന്നു.
ഈ ഭരണസ്തംഭനത്തിൽ പ്രതിഷേധിച്ച് യുഡിഎഫിന്റെ സിൻഡിക്കേറ്റ്, സെനറ്റ് അംഗങ്ങൾ സർവകലാശാല ആസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിച്ചു. സെനറ്റ് അംഗവും എംഎൽഎയുമായ എം. വിൻസന്റിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. യുഡിഎഫിന് ഒരു സിൻഡിക്കേറ്റ് അംഗവും 12 സെനറ്റ് അംഗങ്ങളുമാണ് സർവകലാശാലയിൽ ഉള്ളത്.
Vice Chancellor Dr. Mohanan Kunnummal alleges that certain individuals are deliberately attempting to undermine Kerala University, claiming the current administrative crisis was intentionally created rather than being an accidental occurrence
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കുവൈത്ത്: പൊതുജനങ്ങളുടെ പരാതികൾ കൈകാര്യം ചെയ്യാൻ ഇനി 'ബലദിയ 139' ആപ്പ്
Kuwait
• 4 days ago
'ഓപറേഷന്‍ ബ്ലൂ സ്റ്റാര്‍ തെറ്റായ തീരുമാനം, അതിന് ഇന്ദിരാഗാന്ധിക്ക് സ്വന്തം ജീവന്‍ വിലയായി നല്‍കേണ്ടി വന്നു' പരാമര്‍ശവുമായി പി. ചിദംബരം; രൂക്ഷ വിമര്‍ശനം
National
• 4 days ago
ബംഗാളില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍
National
• 4 days ago
കെട്ടിടങ്ങളെ തീപിടുത്തത്തിൽ നിന്ന് സംരക്ഷണിക്കാനും, അപകട മുന്നറിയിപ്പുകൾ നൽകാനും ഇനി പുതിയ സ്ഥാപനം; ഫെഡറൽ അതോറിറ്റി ഫോർ ആംബുലൻസ് ആൻഡ് സിവിൽ ഡിഫൻസ് സ്ഥാപിച്ച് യുഎഇ പ്രസിഡന്റ്
uae
• 4 days ago
ട്രംപിന്റെ ഇസ്‌റാഈൽ സന്ദർശനം നാളെ; 4 മണിക്കൂർ... പാർലമെന്റിൽ സംസാരിക്കും, നെതന്യാഹുവുമായി കൂടിക്കാഴ്ച, ബന്ദികളുടെ ബന്ധുക്കളെ കാണും
International
• 4 days ago
ഡ്രില്ലിങ് മെഷീന്‍ തലയില്‍ തുളച്ചുകയറി രണ്ടര വയസുകാരന് ദാരുണാന്ത്യം
Kerala
• 4 days ago
പാതിമുറിഞ്ഞ കിനാക്കളുടെ ശേഷിപ്പില്‍ തല ഉയര്‍ത്തി നിന്ന് ഗസ്സക്കാര്‍ പറയുന്നു അല്‍ഹംദുലില്ലാഹ്, ഇത് ഞങ്ങളുടെ മണ്ണ്
International
• 4 days ago
വിപുലമായ വികസനങ്ങൾക്ക് ശേഷം അൽ ഖരൈതിയത് ഇന്റർചേഞ്ച് പൂർണ്ണമായും തുറന്ന് അഷ്ഗാൽ
qatar
• 4 days ago
ചൈനയുടെ മുന്നറിയിപ്പ്: 'ഇത് തിരുത്തണം, യുഎസ് ഇങ്ങനെ മുന്നോട്ടുപോയാൽ കടുത്ത നടപടി സ്വീകരിക്കും'; ട്രംപിനെതിരെ കടുത്ത നിലപാട്
International
• 4 days ago
ഷെങ്കൻ എൻട്രി എക്സിറ്റ് സിസ്റ്റം; നിങ്ങളറിയേണ്ടതെല്ലാം
uae
• 4 days ago
ക്രിക്കറ്റ് ലോകത്തെ 27 വർഷം പഴക്കമുള്ള റെക്കോർഡ് പഴകഥയാക്കി ഇന്ത്യൻ താരം; 28 റൺസ് അകലെ മറ്റോരു ചരിത്ര റെക്കോർഡ് താരത്തെ കാത്തിരിക്കുന്നു
Cricket
• 4 days ago
'ഇതാണ് എന്റെ ജീവിതം'; ഇ.പി ജയരാജന്റെ ആത്മകഥാ പ്രകാശനം നവംബര്‍ മൂന്നിന്
Kerala
• 4 days ago
അനുമതിയില്ലാത്ത സ്ഥലങ്ങളിലൂടെ റോഡ് മുറിച്ചുകടക്കുന്നവർ ജാഗ്രത; കനത്ത പിഴയും ജയിൽ ശിക്ഷയും ലഭിക്കും; പരിശോധനകൾ ശക്തമാക്കി ഷാർജ പൊലിസ്
uae
• 4 days ago
പ്രണയം സത്യമാണെന്ന് തെളിയിക്കാൻ വിഷം കഴിക്കണമെന്ന് പെൺകുട്ടിയുടെ വീട്ടുകാർ; പ്രണയം തെളിയിക്കാൻ ആ വെല്ലുവിളി എറ്റെടുത്ത യുവാവിന് ദാരുണാന്ത്യം
crime
• 4 days ago
ഇരട്ടത്താപ്പിന്റെ പതിവ് ഉദാഹരണം' ട്രംപിന്റെ താരിഫ് ഭീഷണി മറുപടിയുമായി ചൈന
International
• 4 days ago
ഇമാമിന്റെ ഭാര്യയും മക്കളും കൊല്ലപ്പെട്ട സംഭവം: രണ്ട് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
National
• 4 days ago
സൗദി: പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് കര്‍ശന നിയന്ത്രണം, കടകളില്‍ സിസിടിവി വേണം, കസ്റ്റമേഴ്സിനോട് പ്രായം തെളിയിക്കുന്ന രേഖ ആവശ്യപ്പെടാം
Saudi-arabia
• 4 days ago
പാലക്കാട്ടെ ഞെട്ടിക്കുന്ന കൊലപാതകം; രാത്രി 12.30ന് മരുമകന്റെ കോൾ,പാഞ്ഞെത്തിയ മാതാപിതാക്കൾ കണ്ടത് മകളുടെ മൃതദേഹം, പോസ്റ്റ്മോർട്ടത്തിന് ശേഷം മരുമകന്റെ കുറ്റസമ്മതം
crime
• 4 days ago
പശുക്കടത്ത് ആരോപിച്ച് മഹാരാഷ്ട്രയില്‍ വീണ്ടും ഗോരക്ഷകരുടെ വിളയാട്ടം; ഏഴ് പേര്‍ക്ക് പരുക്ക്
National
• 4 days ago
ദുബൈ: ഗതാഗത പിഴകൾ അടയ്ക്കാത്ത 28 വാഹനങ്ങൾ പിടിച്ചെടുത്ത് പൊലിസ്
uae
• 4 days ago
ടാക്സി ഡ്രൈവര്‍ക്കെതിരെ വര്‍ഗീയാധിക്ഷേപം നടത്തിയെന്ന് പരാതി; നടന് ജയകൃഷ്ണന് എതിരെ കേസ്
Kerala
• 4 days ago