
കണ്ണൂരിൽ മകനുമായി പുഴയിൽ ചാടി യുവതി മരിച്ച സംഭവം: ഭർതൃവീട്ടുകാരുടെ പീഡനമെന്ന് ആരോപണം; മൂന്ന് വയസ്സുകാരന് വേണ്ടി തിരച്ചിൽ

കണ്ണൂർ: പഴയങ്ങാടി ചെമ്പല്ലിക്കുണ്ട് പാലത്തിൽ നിന്ന് മൂന്ന് വയസുകാരനായ മകനുമായി പുഴയിലേക്ക് ചാടിയ യുവതി മരിച്ചു. വയലപ്ര സ്വദേശിനി റീമ (28) ആണ് മരിച്ചത്. മകൻ ഋഷിപ്പ് രാജിനെ (3) കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. ഭർതൃവീട്ടുകാരുടെ നിരന്തരമായ മാനസിക-ശാരീരിക പീഡനമാണ് റീമയുടെ മരണത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.
ഭർത്താവ് മകളോട് "കുട്ടിയെ കിട്ടിയാൽ മതി, നീ പോയി ആത്മഹത്യ ചെയ്തോ" എന്ന് പറഞ്ഞിരുന്നതായി റീമയുടെ പിതാവ് പറയുന്നു. മരിക്കുന്നതിന് തൊട്ടു മുൻപ് റീമ ഫോണിലൂടെ പിതാവിനോട് തന്റെ മരണത്തിന് ഉത്തരവാദികൾ ഭർത്താവും ഭർതൃ മാതാവുമാണെന്ന് വെളിപ്പെടുത്തിയതായും പിതാവ് പറഞ്ഞു. കല്യാണത്തിന് ശേഷം ഭർതൃ മാതാവിന്റെ പെരുമാറ്റത്തെക്കുറിച്ച് റീമ ഇടയ്ക്ക് പിതാവിനോട് പറഞ്ഞിരുന്നെങ്കിലും വീട്ടിലെ കാര്യങ്ങൾ വിശദമായി തുറന്നു പറയാറില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റീമ മുൻപ് ഗാർഹിക പീഡനത്തിന് ഭർതൃവീട്ടുകാർക്കെതിരെ പൊലിസിൽ പരാതി നൽകിയിരുന്നു. എന്നാൽ, കേസിന്റെ വിശദാംശങ്ങൾ പൊലിസ് കുടുംബത്തെ അറിയിച്ചിരുന്നില്ലെന്ന് പിതാവ് ആരോപിച്ചു.
ഭർത്താവുമായി അകന്നു താമസിക്കുകയായിരുന്ന റീമയും മകനും പുഴയിലേക്ക് ചാടുന്നത് പാലത്തിന് താഴെ ചൂണ്ടയിടാൻ നിന്നിരുന്ന ഒരാളാണ് ആദ്യം കണ്ടത്. രാത്രി രണ്ട് മണിയോടെയായിരുന്നു സംഭവം. ഇയാൾ വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലിസ് സ്ഥലത്തെത്തിയത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് അമ്മയുടെ മൃതദേഹം കണ്ടെത്തിയത്. രാവിലെ അമ്മയെയും കുഞ്ഞിനെയും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിൽ പാലത്തിനു മുകളില്‍ സ്‌കൂട്ടര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.
കനത്ത മഴയെ തുടർന്ന് പുഴയിലെ ജലനിരപ്പ് ഉയർന്നത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
In Kannur, a young woman named Reema died after jumping into a river with her three-year-old son, Rishipp Raj, from Chempallikundu bridge in Pazhayangadi. Her family alleges that harassment by her in-laws drove her to this extreme step. While Reema's body was recovered, the search for her son continues.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ആയുർവേദ ചികിത്സക്കായി അരവിന്ദ് കെജ്‌രിവാൾ കേരളത്തിൽ
Kerala
• 3 days ago
വീട് വളഞ്ഞ് അറസ്റ്റ്; 5 കിലോ കഞ്ചാവുമായി യുവതി പൊലിസ് പിടിയിൽ
crime
• 3 days ago
സ്വകാര്യ ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപണം; ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു
Kerala
• 3 days ago
യെമെനിൽ ഇസ്റാഈൽ വ്യോമാക്രമണം; 35 പേർ കൊല്ലപ്പെട്ടു, ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം
Kerala
• 3 days ago
ജെൻ സി പ്രക്ഷോഭത്തിൽ മുൻനിരയിലുണ്ടായിരുന്ന 73-കാരി സുശീല കർക്കി; നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയാകാൻ സാധ്യത
International
• 3 days ago
വലതുപക്ഷ പ്രവർത്തകനും ട്രംപിന്റെ അനുയായിയുമായ ചാർളി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു
crime
• 3 days ago
വടകര സ്വദേശി ദുബൈയില്‍ മരിച്ചു
uae
• 3 days ago
ഇസ്‌റാഈലിനെതിരേ കൂട്ടായ പ്രതികരണം വേണം, സുഹൃദ് രാജ്യങ്ങളുമായി കൂടിയാലോചനയിലാണ്: ഖത്തര്‍ പ്രധാനമന്ത്രി
International
• 3 days ago
ബിഹാര്‍ മോഡല്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം രാജ്യവ്യാപകമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; ഒക്ടോബര്‍ മുതല്‍ നടപടികള്‍ ആരംഭിക്കാന്‍ തീരുമാനം
National
• 3 days ago
ജെന്‍ സി പ്രക്ഷോഭം; ആടിയുലഞ്ഞ് നേപ്പാള്‍; മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കി ഇടക്കാല പ്രധാനമന്ത്രിയായേക്കും
International
• 3 days ago
കരച്ചിൽ കാരണം ഉറങ്ങാൻ കഴിയുന്നില്ല; 15 ദിവസം പ്രായമുള്ള കുഞ്ഞിനെ ഫ്രിഡ്ജിൽ അടച്ചുവെച്ച് അമ്മ
National
• 3 days ago
അന്താരാഷ്ട്ര വിദ്യാർഥികളിൽ 40 ശതമാനവും ഇന്ത്യക്കാർ; ഇനി അധികം ഇന്ത്യൻ വിദ്യാർഥികൾ വേണ്ട; ഈ രാജ്യം ഇന്ത്യൻ വിദ്യാർഥികളുടെ 80% വിസ അപേക്ഷകളും തള്ളി
National
• 3 days ago
സാധാരണക്കാര്‍ക്ക് നീതി ലഭിക്കുന്നില്ല; പൊലിസ് ദാസ്യവേല അവസാനിപ്പിക്കണം; എട്ടുമാസം കഴിഞ്ഞാല്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് രമേശ് ചെന്നിത്തല
Kerala
• 3 days ago
ഇസ്റാഈല്‍ അക്രമണം ഖത്തർ അമീറിനെ ഫോണിൽ വിളിച്ചു ഇന്ത്യൻ പ്രധാനമന്ത്രി
qatar
• 3 days ago
കുവൈത്ത്: ഒറ്റ ദിവസം കൊണ്ട് ആശുപത്രി പാർക്കിംഗ് ലോട്ടുകളിൽ രേഖപ്പെടുത്തിയത് റെക്കോർഡ് നിയമലംഘങ്ങൾ
latest
• 3 days ago
മുംബൈ നേവി നഗറിൽ വൻ സുരക്ഷാ വീഴ്ച; മോഷ്ടിച്ച റൈഫിളും വെടിക്കോപ്പുകളുമായി തെലങ്കാനയിൽ നിന്നുള്ള സഹോദരന്മാർ പിടിയിൽ
National
• 3 days ago
യുഎഇ പ്രസിഡന്റ് ഖത്തറിൽ; അമീർ നേരിട്ട് എത്തി സ്വീകരിച്ചു
uae
• 3 days ago
ഏഷ്യാ കപ്പ്: ഹെസ്സ സ്ട്രീറ്റിൽ ഗതാഗതക്കുരുക്കുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി ആർടിഎ
uae
• 3 days ago
പോയി പോയി! മസ്കിൻ്റെ എല്ലാം പോയി; ഓറക്കിൾ സഹസ്ഥാപകൻ ലാറി എലിസൺ ഇനി ലോക സമ്പന്നൻ
International
• 3 days ago
ഷാർക്ക് ഇന്റർസെക്ഷനിൽ നാല് ദിവസത്തെ താൽക്കാലിക ഗതാഗത നിയന്ത്രണം; അഷ്ഗൽ
qatar
• 3 days ago
വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രാമനാട്ടുകര സ്വദേശിനിക്കും മലപ്പുറം സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു
Kerala
• 3 days ago