'കന്യാസ്ത്രീകളെ തടഞ്ഞുവെക്കുകയും പരസ്യവിചാരണ നടത്തുകയും ചെയ്ത തീവ്രമതവാദികള്‍ക്കെതിരെ കേസെടുക്കണം' മലങ്കര ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍
കോട്ടയം: കന്യാസ്ത്രീകളെ തടഞ്ഞുവെക്കുകയും പരസ്യവിചാരണ നടത്തി ആക്രമിക്കുകയും ചെയ്ത തീവ്രമതവാദികള്‍ക്കെതിരെ കേസെടുക്കാന്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ തയാറാകണമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍. ഛത്തിസ്ഡഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് അദ്ദഹേത്തിന്റെ പ്രതികരണം. അവനെ ക്രൂശിക്ക.. ക്രൂശിക്ക' എന്ന് ആര്‍ത്ത് അട്ടഹസിച്ച കൂട്ടര്‍ക്ക് സമരായവര്‍ ഇപ്പോഴും സ്വതന്ത്രരായി പുറത്ത് നില്‍ക്കുകയാണ്. കന്യാസ്ത്രീകളെ തടഞ്ഞുവെക്കുകയും പരസ്യവിചാരണ നടത്തി ആക്രമിക്കുകയും ചെയ്ത തീവ്രമതവാദികള്‍ക്കെതിരെ കേസെടുക്കാന്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ തയാറാകണം- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ബിലാസ്പൂര്‍ എന്‍.ഐ.എ കോടതിയാണ് കന്യാസ്ത്രീകള്‍ക്ക് ജാമ്യം അനുവദിച്ചത്. 50,000 രൂപ കെട്ടിവയ്ക്കണം, രണ്ട് ആള്‍ ജാമ്യം എന്നീ ഉപാധികളോടെയാണ് ജാമ്യം. പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടിവെക്കണം, രാജ്യം വിട്ടു പോകരുത് എന്നീ ഉപാധികളും ഉണ്ട്. അറസ്റ്റിലായി ഒന്‍പതാം ദിവസമാണ് മോചനം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ചെയ്യാത്ത കുറ്റത്തിനാണ് അവര്‍ ക്രിസ്തുവിനെയും ക്രൂശിച്ചത്! 9 ദിവസത്തെ അന്യായ തടങ്കലിന് ശേഷം കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചത് ആശ്വാസകരമാണ്. ന്യായവിസ്താര സമയത്ത് 'അവനെ ക്രൂശിക്ക.. ക്രൂശിക്ക' എന്ന് ആര്‍ത്ത് അട്ടഹസിച്ച കൂട്ടര്‍ക്ക് സമരായവര്‍ ഇപ്പോഴും സ്വതന്ത്രരായി പുറത്ത് നില്‍ക്കുകയാണ്. കന്യാസ്ത്രീകളെ തടഞ്ഞുവെക്കുകയും പരസ്യവിചാരണ നടത്തി ആക്രമിക്കുകയും ചെയ്ത തീവ്രമതവാദികള്‍ക്കെതിരെ കേസെടുക്കാന്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ തയാറാകണം.
അല്ലാത്തപക്ഷം മതസ്വാതന്ത്ര്യത്തെയും പൗരസ്വാതന്ത്ര്യത്തെയും വിചാരണ ചെയ്യാന്‍ അവര്‍ വീണ്ടും രംഗത്തിറങ്ങും. ജാമ്യം എന്നത് കേസിലെ സ്വാഭാവിക നടപടി മാത്രമാണ്. കള്ളക്കേസ് റദ്ദാക്കുകയാണ് വേണ്ടത്. അപ്പോള്‍ മാത്രമേ കന്യാസ്ത്രീകള്‍ക്ക് നീതി ലഭിക്കൂ.. അപ്പോള്‍ മാത്രമേ ആര്‍ഷഭാരത സംസ്‌കാരത്തിനേറ്റ കളങ്കം മായൂ.. ചെയ്യാത്ത കുറ്റത്തിനാണ് അവര്‍ ക്രിസ്തുവിനെയും ക്രൂശിച്ചത്! പക്ഷേ മൂന്നാം നാള്‍ നാഥന്‍ ലോകത്തെ ജയിച്ചു..സത്യമേവ ജയതേ..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."