HOME
DETAILS

'മാധ്യമങ്ങള്‍ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ ന്യായീകരിക്കാനാവില്ല'; ധര്‍മ്മസ്ഥലയെ കുറിച്ചുള്ള വാര്‍ത്തകള്‍ നിയന്ത്രിക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി

  
Web Desk
August 08, 2025 | 5:22 PM

Supreme Court has rejected the petition seeking a ban on reporting news related to the mass grave incident at Dharmasthala

മംഗളൂരു: ധര്‍മ്മസ്ഥലയിലെ കൂട്ടക്കുഴിമാടം സംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തടയണമെന്ന ഹരജി സുപ്രീം കോടതി തള്ളി. ക്ഷേത്രക്കുറിച്ച് അപകീര്‍ത്തികരമായ റിപ്പോര്‍ട്ടുകള്‍ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ധര്‍മ്മസ്ഥല ധര്‍മാധികാരി ഡോ ഡി വീരേന്ദ്ര ഹെഗ്‌ഡെ എംപിയുടെ സഹോദരന്‍ ഡി ഹര്‍ഷേന്ദ കുമാര്‍ നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്. മാധ്യമങ്ങള്‍ക്കെതിരായ നിയന്ത്രണങ്ങള്‍ ന്യായീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. 

സംസാര സ്വാതന്ത്ര്യത്തെ ഹനിക്കുമെന്നതിനാല്‍ ഹരജി അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് മന്‍മോഹന്‍ വ്യക്തമാക്കി. വാര്‍ത്തകള്‍ അപകീര്‍ത്തികരമാവുന്നെങ്കില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാമെന്നും ജസ്റ്റിസുമാരായ രാജേഷ് ബിന്‍ഡാലും, മന്‍മോഹനും അടങ്ങിയ ബെഞ്ച് പറഞ്ഞു. 

നേരത്തെ സമാന ആവശ്യമുയര്‍ത്തി ഹര്‍ഷേന്ദ കുമാര്‍ ബെംഗളുരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. ക്ഷേത്രത്തെ അപകീര്‍ത്തിപ്പെടുത്തി വാര്‍ത്തകള്‍ നല്‍കിയെന്ന് ആരോപിച്ച് 8842 ന്യൂസ് ലിങ്കുകളും, ചില യൂട്യൂബ് ചാനലുകളുടെ വിവരങ്ങളും കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് സെഷന്‍സ് കോടതി ജൂലൈ 18ന് എല്ലാ മാധ്യമങ്ങളെയും കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് വിലക്കി ഇടക്കാല ഉത്തരവിറക്കി. 

തുടര്‍ന്ന് കുഡ്‌ല റാം പേജ് എന്ന യൂട്യൂബ് ചാനല്‍ നിരോധനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. കോടതി റാംപേജ് യൂട്യൂബ് ചാനലിനുള്ള നിയന്ത്രണങ്ങള്‍ നീക്കുകയും മറ്റ് മാധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ നിലനിര്‍ത്തുകയും ചെയ്തു. തുടര്‍ന്നാണ് ക്ഷേത്ര ഭാരവാഹികള്‍ സുപ്രീം കോടതിയെ സമീപിച്ചത്.

Supreme Court has rejected the petition seeking a ban on reporting news related to the mass grave incident at Dharmasthala. The petition was filed by D. Harshendra Kumar, brother of MP and Dharmadhikari Dr. D. Veerendra Heggade, alleging that defamatory reports about the temple were being circulated.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹീനകൃത്യത്തിന് പിന്നിലുള്ളവരെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ട് വരണം: ഡൽഹി സ്ഫോടനത്തിൽ അപലപിച്ച് പിണറായി വിജയൻ

Kerala
  •  a month ago
No Image

യുദ്ധക്കെടുതിയിൽ മരണപ്പെട്ട പ്രതിശ്രുത വധുവിന്റെ വിവാഹ വസ്ത്രം കത്തിച്ച് സിറിയൻ യുവാവ്; വൈറലായി വികാര നിർഭരമായ വീഡിയോ

International
  •  a month ago
No Image

രാജ്യതലസ്ഥാനത്തെ നടുക്കിയ സ്ഫോടനം; സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി

National
  •  a month ago
No Image

ചെന്നൈ നോട്ടമിട്ട സഞ്ജുവിനെ റാഞ്ചാൻ പഞ്ചാബ് കിങ്‌സ്; വമ്പൻ അപ്‌ഡേറ്റുമായി അശ്വിൻ

Cricket
  •  a month ago
No Image

ഒമാൻ പൊതുമാപ്പ്: സമയപരിധി ഡിസംബർ 31-ന് അവസാനിക്കും; നിയമലംഘകർ ഉടൻ വിസ സ്റ്റാറ്റസ് സ്ഥിരപ്പെടുത്തണമെന്ന് പൊലിസ്‌

oman
  •  a month ago
No Image

കാസർകോഡിൽ വീടിന് നേരെ വെടിവെച്ച സംഭവം; ഓൺലൈൻ ഗെയിമിന്റെ സ്വാധീനത്താൽ വെടിവെച്ചത് 14കാരനായ മകനെന്ന് പൊലിസ്

Kerala
  •  a month ago
No Image

യുഎഇയിൽ ഇ-സ്‌കൂട്ടർ അപകടങ്ങൾ വർദ്ധിക്കുന്നു; അപകടം ഉണ്ടാക്കുന്ന യാത്രക്കാർക്കെതിരെ പൊലിസ്‌

uae
  •  a month ago
No Image

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപത്തെ സ്ഫോടനം: മുംബൈയ്ക്ക് പിന്നാലെ കേരളത്തിലും ജാഗ്രതാ നിർദേശം; പൊലിസ് പട്രോളിംഗ് ശക്തമാക്കും

Kerala
  •  a month ago
No Image

ആരാധനാലയങ്ങൾ ആക്രമിക്കാൻ ഗൂഢാലോചന നടത്തി; സഊദിയിൽ രണ്ട് പൗരന്മാരെ വധശിക്ഷയ്ക്ക് വിധേയരാക്കി

Saudi-arabia
  •  a month ago
No Image

കേരള സർവകലാശാലയിലെ ​ഗവേഷക വിദ്യാർഥിക്കെതിരായ ജാതീയ അധിക്ഷേപം: സംസ്‌കൃത മേധാവിയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് ഹൈക്കോടതി

Kerala
  •  a month ago