HOME
DETAILS

ഓസ്‌ട്രേലിയക്കെതിരെ ചരിത്രം സൃഷ്ടിക്കാൻ സഞ്ജു; മുന്നിലുള്ളത് ഐതിഹാസിക നേട്ടം

  
October 12 2025 | 14:10 PM

sanju samson waiting for a new milestone against Australia in t20

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പര അവസാനിച്ചാൽ ഇന്ത്യയുടെ മുന്നിലുള്ളത് ഓസ്‌ട്രേലിയക്കെതിരായ ഏകദിന, ടി-20 പരമ്പരകളാണ് ഉള്ളത്. ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണിന് അവസരം ലഭിച്ചിരുന്നില്ല. എന്നാൽ സഞ്ജു ടി-20 ടീമിന്റെ ഭാഗമാണ്. ഈ പരമ്പരയിൽ ബാറ്റിംഗ് തിളങ്ങാൻ സാധിച്ചാൽ ഒരു തകർപ്പൻ റെക്കോർഡ് സഞ്ജുവിനെ തേടിയെത്തും. 

ടി-20യിൽ ഓസ്‌ട്രേലിയക്കെതിരെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന നേട്ടത്തിലേക്കാണ് സഞ്ജു കണ്ണുവെക്കുന്നത്. നിലവിൽ ഈ നേട്ടം ഇഷൻ കിഷന്റെ പേരിലാണ്. 58 റൺസാണ് താരം നേടിയത്. 55 റൺസ് നേടിയ കെഎൽ രാഹുലാണ് ഈ പട്ടികയിലെ രണ്ടാമൻ. 48 റൺസുമായി എംഎസ് ധോണിയും 30 റൺസുമായി ദിനേശ് കാർത്തിക്കുമാണ് മൂന്നും നാലും സ്ഥാനങ്ങളിൽ ഉള്ളത്. സഞ്ജു ടി-20യിൽ ഓസ്‌ട്രേലിയക്കെതിരെ 23 റൺസാണ് നേടിയിട്ടുള്ളത്. നിലവിലെ താരത്തിന്റെ പ്രകടനം കണക്കിലെടുത്താൽ സഞ്ജുവിന് ഈ റെക്കോർഡ് അനായാസം സ്വന്തമാക്കാം. 

അടുത്തിടെ അവസാനിച്ച ഏഷ്യ കപ്പിലും സഞ്ജു മിന്നും പ്രകടനമാണ് നടത്തിയത്. ടൂർണമെന്റിൽ നാല് ഇന്നിംഗ്സുകളിൽ നിന്നും ഒരു അർദ്ധ സെഞ്ച്വറി അടക്കം 131 റൺസാണ് സഞ്ജു നേടിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒമാനെതിരെയുള്ള അവസാന മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടി സഞ്ജു തിളങ്ങിയിരുന്നു. മത്സരത്തിൽ 45 പന്തിൽ 56 റൺസ് നേടിയാണ് സഞ്ജു ഇന്ത്യൻ ടീമിന്റെ ടോപ് സ്കോററായത്. മൂന്ന് വീതം ഫോറുകളും സിക്സുകളും ആണ് സഞ്ജു നേടിയത്. ഈ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെ മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് അവാർഡും സഞ്ജുവിനെ തേടിയെത്തി. 

ഒക്ടോബർ 21നാണ് ടി-20 പരമ്പരക്ക് തുടക്കമാവുന്നത്. ഇതിനു മുമ്പ് ഏകദിന പരമ്പര ഒക്ടോബർ 19നും ആരംഭിക്കും. സഞ്ജുവിന്റെ നിലവിലെ മിന്നും പ്രകടനം കങ്കാരുപ്പടക്കെതിരെയും ആവർത്തിക്കുമെന്നാണ് ആരാധകർ ഉറച്ചുവിശ്വസിക്കുന്നത്. 

ഇന്ത്യ ടി-20 സ്‌ക്വാഡ്

സൂര്യകുമാർ യാദവ് ((ക്യാപ്റ്റൻ), അഭിഷേക് ശർമ, ശുഭ്‌മാൻ ഗിൽ (വൈസ് (ക്യാപ്റ്റൻ), തിലക് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, അക്‌സർ പട്ടേൽ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, ഹർഷിത് റാണ, സഞ്ജു സാംസൺ(വിക്കറ്റ് കീപ്പർ), റിം​ഗു സിം​ഗ്, വാഷിം​ഗ്ടൺ സുന്ദർ.

ഇന്ത്യ ഏകദിന സ്‌ക്വാഡ് 

ശുഭ്‌മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), അക്‌സർ പട്ടേൽ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, വാഷിം​ഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് സിറാജ്, അർഷ്‌ദീപ് സിം​ഗ്, പ്രസിദ് കൃഷ്ണ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), യശ്വസി ജെയ്സ്വാൾ.

After the Test series against West Indies, India will now face the ODI and T20 series against Australia. Malayali superstar Sanju Samson is part of the T20 team. If he can shine with his batting in this series, a record-breaking one will be waiting for him.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹരജി; പിന്നിൽ ടിവികെയെന്ന് ഡിഎംകെ

National
  •  6 hours ago
No Image

ഒമാനിൽ പുതിയ ​ഗാർഹിക തൊഴിൽ നിയമം; പാസ്പോർട്ട് പിടിച്ചുവെക്കാനാകില്ല, ജോലി സമയത്തിലും വേതനത്തിലുമടക്കം വമ്പൻ മാറ്റങ്ങൾ

oman
  •  7 hours ago
No Image

ആഡംബര കാർ ആവശ്യപ്പെട്ടതിനെ ചൊല്ലിയുള്ള തർക്കത്തിൽ മകനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച സംഭവം; അച്ഛൻ അറസ്റ്റിൽ

Kerala
  •  7 hours ago
No Image

ഈജിപ്തിലെ വാഹനാപകടത്തിൽ ഖത്തർ നയതന്ത്രജ്ഞർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി യുഎഇ പ്രസിഡന്റ് 

uae
  •  8 hours ago
No Image

നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്കായി കണക്കാക്കുന്നുവെന്ന് അമിത് ഷാ; യുപിക്കാരനല്ലാത്ത യോഗി ആദിത്യനാഥാണ് നുഴഞ്ഞുകയറ്റക്കാരൻ എന്ന് തിരിച്ചടിച്ച് അഖിലേഷ് യാദവ്

National
  •  8 hours ago
No Image

ഈ യാത്ര കുട്ടികള്‍ക്ക് മാത്രം; കര്‍ശന മുന്നറിയിപ്പുമായി യുഎഇ അധികൃതര്‍

uae
  •  8 hours ago
No Image

തിരിച്ചടിയുടെ ലിസ്റ്റിൽ മെസിക്ക് മുകളിൽ റൊണാൾഡോ; ജയിച്ചിട്ടും നിർഭാഗ്യം തേടിയെത്തി

Football
  •  8 hours ago
No Image

രാജസ്ഥാനിൽ വീട്ടിൽ കയറിയ മുതലയെ പിടികൂടാൻ വനം വകുപ്പ് എത്തിയില്ല; രക്ഷകനായെത്തിയത് ഹയാത്ത് ഖാൻ ടൈഗർ

National
  •  8 hours ago
No Image

നിർമ്മാണ മേഖലയ്ക്ക് തിരിച്ചടി: സ്റ്റീലിന്റെ കസ്റ്റംസ് തീരുവ ഇരട്ടിയാക്കി യുഎഇ; വർധനവ് അടുത്ത വർഷം ഒക്ടോബർ വരെ 

uae
  •  9 hours ago
No Image

വ്യാജ രസീതുകള്‍ ഉപയോഗിച്ച് വാഹന തട്ടിപ്പ്; 12 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടി ഷാര്‍ജ പൊലിസ്

uae
  •  9 hours ago