സമസ്ത നൂറാം വാർഷികം; ദേശീയ സമ്മേളനത്തിന് ഡൽഹിയിൽ ഒരുക്കങ്ങൾ തുടങ്ങി
ന്യൂഡൽഹി: സമസ്ത നൂറാം വാർഷിക മഹാ സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം 2025 നവമ്പർ 23, 24 തിയ്യതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന സമസ്ത ദേശീയ സമ്മേളനത്തിന് ഒരുക്കങ്ങൾ തുടങ്ങി. ഡൽഹി ജാമിഅഃ നഗറിൽ നടന്ന സ്വാഗത സംഘം രൂപീകരണ കൺവെൻഷൻ സമസ്ത മാനേജർ K. മോയിൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ഡോ.മുഹമ്മദ് ഷീസ് അബ്ദുൽ വാഹിദ് അധ്യക്ഷനായി. ഡോ. കെ.ടി ജാബിർ ഹുദവി മുഖ്യ പ്രഭാഷണം നടത്തി. എം. കെ റമീസ് അഹമദ്, എം. ടി മുഹമ്മദ് ജാസിർ, അഡ്വ സി. ഷമീർ ഫായിസ് എന്നിവർ പ്രസംഗിച്ചു. എസ്.കെ.എസ്.എസ്.എഫ് ദേശീയ ജനറൽ സെക്രട്ടറി അസ്‌ലം ഫൈസി സ്വാഗതവും വി സിദ്ധീഖുൽ അക്ബർ ഫൈസി നന്ദിയും പറഞ്ഞു.
നവാസ് ഖനി എം.പി, ഹംദുല്ല സഈദ് എം.പി, അഡ്വ. ഹാരിസ് ബീരാൻ എം.പി, K. മോയിൻകുട്ടി മാസ്റ്റർ (രക്ഷാധികാരികൾ), ഡോ. മുഹമ്മദ് ഷീസ് അബ്ദുൽ വാഹിദ് (ചെയർമാൻ), ഡോ . എൻ.പി.അബ്ദുൽ അസീസ് അലീഗർ, ഡോ. കെ.ടി ജാബിർ ഹുദവി, അഡ്വ മർസൂഖ് ബാഫഖി (വൈസ് ചെയർമാൻ), അസ്‌ലം ഫൈസി ബാം ഗ്ലൂർ (ജനറൽ കൺവീനർ), വി. സിദ്ധീഖുൽ അക്ബർ ഫൈസി (വർക്കിംഗ് കൺവീനർ), എം.കെ റമീസ് അഹമദ്, എം.ടി മുഹമ്മദ് ജാസിർ, കെ.വി റഈസ് ഹുദവി (കൺവീനർ), ആഷിഖ് മാടാക്കര (ട്രഷറർ) മുർഷിദ് ഹുദവി കീഴ്പ്പളളി (കോർഡിനേറ്റർ) എന്നിവരെ ഉൾപ്പെടുത്തി 101 സ്വാഗത സംഘം രൂപീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."