
പാക് - അഫ്ഗാൻ സംഘർഷത്തിൽ ആശങ്ക ശക്തം; പാകിസ്ഥാന്റെ 58 സൈനികർ കൊല്ലപ്പെട്ടു, അഫ്‌ഗാന്റെ 19 പോസ്റ്റുകൾ പിടിച്ചെടുത്തു, സംയമനം പാലിക്കണമെന്ന് ഖത്തറും സഊദിയും

ന്യൂഡൽഹി: പാകിസ്ഥാൻ - അഫ്ഗാൻ സൈന്യങ്ങൾ തമ്മിൽ അതിർത്തിയിൽ ഏറ്റുമുട്ടിയതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നു. ശനിയാഴ്ച രാത്രിയോടെ ആരംഭിച്ച സംഘർഷം വഷളാകുമോ എന്ന ആശങ്ക പ്രദേശത്തുടനീളം തുടരുകയാണ്. യുദ്ധം തുടർന്നാൽ പശ്ചിമേഷ്യയിലെ മറ്റൊരു പ്രദേശം കൂടി സംഘര്ഷഭരിതമാകും. മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും സംഭാവന നൽകുന്ന തരത്തിൽ തർക്കങ്ങൾ നിയന്ത്രിക്കാൻ വേണ്ടി പ്രവർത്തിക്കാൻ ഖത്തർ വിദേശകാര്യ മന്ത്രാലയം ഇരു കക്ഷികളോടും അഭ്യർത്ഥിച്ചു. ഇരുപക്ഷവും സംയമനം പാലിക്കണമെന്നും യുദ്ധത്തിൽ നിന്ന് പിന്മാറണമെന്നും സഊദി അറേബ്യയും ആവശ്യപ്പെട്ടു.
ഇരു രാജ്യങ്ങളുടെയും അതിർത്തിയിലെ നിരവധി സ്ഥലങ്ങളിൽ മാരകമായ വെടിവയ്പ്പ് ആണ് നടന്നത്. സമീപ വർഷങ്ങളിലെ ഏറ്റവും മോശമായ അതിർത്തി ഏറ്റുമുട്ടലിൽ പോസ്റ്റുകൾ പിടിച്ചെടുത്ത് നശിപ്പിച്ചതായി ഇരുപക്ഷവും അവകാശപ്പെട്ടു. ആക്രമണങ്ങളിൽ കുറഞ്ഞത് 58 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതായി താലിബാൻ ഭരണകൂടത്തിന്റെ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു.
23 സൈനികർ മരിച്ചുവെന്ന് സമ്മതിച്ച പാകിസ്ഥാൻ സൈന്യം, 200 താലിബാൻ 'ഭീകരരെ' കൊന്നതായി അവകാശപ്പെട്ടു. 19 അഫ്‌ഗാൻ സൈനിക പോസ്റ്റുകൾ പിടിച്ചെടുത്തെന്നും പാക് അവകാശവാദം. അഫ്ഗാൻ ആക്രമണങ്ങളെ 'പ്രകോപനമില്ലാത്ത വെടിവയ്പ്പ്' എന്നാണ് പാകിസ്ഥാൻ ആഭ്യന്തര മന്ത്രി വിശേഷിപ്പിച്ചത്. പ്രകോപനമില്ലാതെ ആക്രമിച്ചെന്ന് പരസ്പരം കുറ്റപ്പെടുത്തിയാണ് ഇരു രാജ്യങ്ങളും തമ്മിൽ ഏറ്റുമുട്ടിയത്. പാകിസ്ഥാൻ്റെ 30 സൈനികർക്ക് പരുക്കേറ്റതായും അഫ്‌ഗാൻ അവകാശപ്പെട്ടു.
അഫ്ഗാൻ തലസ്ഥാനമായ കാബൂളിലും തെക്കുകിഴക്കൻ പ്രവിശ്യയായ പക്തികയിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട് രണ്ട് ദിവസത്തിന് ശേഷമാണ് ആക്രമണം ഉണ്ടായത്. വ്യാഴാഴ്ചത്തെ സ്ഫോടനങ്ങൾ പാകിസ്ഥാനാണ് നടത്തിയതെന്ന് താലിബാൻ സർക്കാർ ആരോപിച്ചു. ആരോപണങ്ങൾ പാകിസ്ഥാൻ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.
ഇതിന് പിന്നാലെ, ശനിയാഴ്ച പ്രാദേശിക സമയം രാത്രി 10 മണിയോടെ പാകിസ്ഥാൻ അതിർത്തി പ്രദേശങ്ങളിൽ താലിബാൻ ആക്രമണം ആരംഭിച്ചു, പല സ്ഥലങ്ങളിലും വെടിവയ്പ്പ് നടന്നു. ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ അംഗൂർ അദ്ദ, ബജൗർ, കുറം, ദിർ, ചിത്രാൽ എന്നിവയും ബലൂചിസ്ഥാനിലെ ബഹ്‌റാം ചായും ആക്രമണ സ്ഥലങ്ങളിൽ ഉൾപ്പെട്ടതായി പാകിസ്ഥാൻ റേഡിയോ വ്യക്തമാക്കി.
വെടിവയ്പ്പ് ഏറെക്കുറെ അവസാനിച്ചെങ്കിലും, പാകിസ്ഥാനിലെ കുറം പ്രദേശത്തെ നിവാസികൾ ഇടയ്ക്കിടെ വെടിവയ്പ്പുകൾ നടക്കുന്നതായി റിപ്പോർട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹരജി; പിന്നിൽ ടിവികെയെന്ന് ഡിഎംകെ
National
• 6 hours ago
ഒമാനിൽ പുതിയ ഗാർഹിക തൊഴിൽ നിയമം; പാസ്പോർട്ട് പിടിച്ചുവെക്കാനാകില്ല, ജോലി സമയത്തിലും വേതനത്തിലുമടക്കം വമ്പൻ മാറ്റങ്ങൾ
oman
• 7 hours ago
ആഡംബര കാർ ആവശ്യപ്പെട്ടതിനെ ചൊല്ലിയുള്ള തർക്കത്തിൽ മകനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച സംഭവം; അച്ഛൻ അറസ്റ്റിൽ
Kerala
• 7 hours ago
ഈജിപ്തിലെ വാഹനാപകടത്തിൽ ഖത്തർ നയതന്ത്രജ്ഞർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി യുഎഇ പ്രസിഡന്റ്
uae
• 8 hours ago
നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്കായി കണക്കാക്കുന്നുവെന്ന് അമിത് ഷാ; യുപിക്കാരനല്ലാത്ത യോഗി ആദിത്യനാഥാണ് നുഴഞ്ഞുകയറ്റക്കാരൻ എന്ന് തിരിച്ചടിച്ച് അഖിലേഷ് യാദവ്
National
• 8 hours ago
ഈ യാത്ര കുട്ടികള്‍ക്ക് മാത്രം; കര്‍ശന മുന്നറിയിപ്പുമായി യുഎഇ അധികൃതര്‍
uae
• 8 hours ago
തിരിച്ചടിയുടെ ലിസ്റ്റിൽ മെസിക്ക് മുകളിൽ റൊണാൾഡോ; ജയിച്ചിട്ടും നിർഭാഗ്യം തേടിയെത്തി
Football
• 8 hours ago
രാജസ്ഥാനിൽ വീട്ടിൽ കയറിയ മുതലയെ പിടികൂടാൻ വനം വകുപ്പ് എത്തിയില്ല; രക്ഷകനായെത്തിയത് ഹയാത്ത് ഖാൻ ടൈഗർ
National
• 8 hours ago
നിർമ്മാണ മേഖലയ്ക്ക് തിരിച്ചടി: സ്റ്റീലിന്റെ കസ്റ്റംസ് തീരുവ ഇരട്ടിയാക്കി യുഎഇ; വർധനവ് അടുത്ത വർഷം ഒക്ടോബർ വരെ
uae
• 9 hours ago
വ്യാജ രസീതുകള്‍ ഉപയോഗിച്ച് വാഹന തട്ടിപ്പ്; 12 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടി ഷാര്‍ജ പൊലിസ്
uae
• 9 hours ago
എറണാകുളത്ത് മൂന്നര വയസുകാരിയുടെ ചെവി തെരുവ് നായ കടിച്ചെടുത്തു
Kerala
• 10 hours ago
സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; പാലക്കാട് സ്വദേശിയുടെ നില അതീവഗുരുതരം
Kerala
• 10 hours ago
ഓസ്ട്രേലിയക്കെതിരെ ചരിത്രം സൃഷ്ടിക്കാൻ സഞ്ജു; മുന്നിലുള്ളത് ഐതിഹാസിക നേട്ടം
Cricket
• 10 hours ago
യുഎഇയിൽ കനത്ത മഴ: റാസൽഖൈമയിലും ഫുജൈറയിലും വാദികൾ നിറഞ്ഞൊഴുകി; കുളിർമഴയിൽ ആനന്ദിച്ച് ഒട്ടകങ്ങൾ
uae
• 10 hours ago
ഗസ്സ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദിയ്ക്ക് ക്ഷണം; നേരിട്ട് പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്
International
• 11 hours ago
സമസ്ത നൂറാം വാർഷികം; ദേശീയ സമ്മേളനത്തിന് ഡൽഹിയിൽ ഒരുക്കങ്ങൾ തുടങ്ങി
National
• 12 hours ago
'സ്നേഹവും ഊഷ്മളതയും നിറഞ്ഞ വീടിനേക്കാൾ മനോഹരമായി മറ്റെന്തുണ്ട്!, വിവാഹം കഴിക്കൂ, ഉത്തരവാദിത്തം ഏറ്റെടുക്കൂ'; ഇമാറാത്തി പൗരന്മാരോട് ദുബൈയിലെ പ്രമുഖ വ്യവസായി
uae
• 12 hours ago
പെൺകുട്ടികൾക്ക് വിദ്യാഭ്യാസം 'ഹറാം' ആക്കിയിട്ടില്ലെന്ന് താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി
International
• 12 hours ago
57 വർഷത്തിനിടെയുള്ള ആദ്യ 'സെഞ്ച്വറി'; ലോകകപ്പിൽ വീശിയടിച്ച് ഇന്ത്യയുടെ ഇരട്ട കൊടുങ്കാറ്റ്
Cricket
• 11 hours ago
നിങ്ങളുടെ ഡ്രൈവിങ് ലൈസൻസ് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ; ഇ-ചലാൻ പിഴ അടയ്ക്കാത്തവർ ഇനി കടുത്ത നടപടികൾ നേരിടേണ്ടി വരും
National
• 11 hours ago
അവൻ മെസിയോ റൊണാൾഡോയോ അല്ല, എങ്കിലും ഭാവിയിൽ മികച്ച താരമാകും: ജർമൻ ഇതിഹാസം
Football
• 11 hours ago