
കൊയിലാണ്ടി തോരായിക്കടവ് പാലം തകർന്നു വീണ സംഭവം: മുൻവിധിയോടെ ഒന്നും പറയുന്നില്ല; വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: കൊയിലാണ്ടി തോരായിക്കടവിൽ നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ ഒരു ഭാഗം തകർന്ന സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരള റോഡ് ഫണ്ട് ബോർഡ് പ്രൊജക്ട് ഡയറക്ടറുടെ റിപ്പോർട്ട് ലഭിച്ചാലുടൻ നടപടിയുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. "അധികൃതർ പരിശോധന നടത്തിയിട്ടും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. മുൻവിധിയോടെ ഒന്നും പറയുന്നില്ല," മന്ത്രി കൂട്ടിച്ചേർത്തു.
ഇന്നലെ വൈകീട്ട് 3.45-നാണ് തോരായിക്കടവ് പാലത്തിന്റെ മധ്യഭാഗത്തെ ഭീം തകർന്നു വീണത്. കോൺക്രീറ്റ് പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് അപകടം. തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. കരാർ കമ്പനിയുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായി നാട്ടുകാർ ആരോപിക്കുന്നു. മലപ്പുറം ആസ്ഥാനമായ പി.എം.ആർ കൺസ്ട്രക്ഷൻ കമ്പനിയാണ് പാലത്തിന്റെ നിർമാണ ചുമതല വഹിക്കുന്നത്. കൊയിലാണ്ടി-ബാലുശ്ശേരി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ഈ പാലം നാട്ടുകാരുടെ ചിരകാലാഭിലാഷമാണ്. എൽ.ഡി.എഫ് സർക്കാർ കിഫ്ബി മുഖേനയാണ് നിർമാണം നടപ്പാക്കുന്നത്.
വെങ്ങളം-അഴിയൂർ ദേശീയപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കണമെന്ന ജനങ്ങളുടെ ആവശ്യം ന്യായമാണെന്ന് മന്ത്രി പറഞ്ഞു. "സർക്കാർ ജനങ്ങളോടൊപ്പമാണ്. കരാറുകാർ ശരിയായ നിലപാട് സ്വീകരിക്കാത്തത് നേരത്തെ ശ്രദ്ധയിൽപ്പെട്ടതാണ്. പ്രവൃത്തി തടസ്സമില്ലാതെ പുരോഗമിക്കാൻ കൂടുതൽ തൊഴിലാളികളെ ഉൾപ്പെടുത്തി സർവീസ് റോഡുകളുടെ നിർമാണം ഉൾപ്പടെ പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്," മന്ത്രി വ്യക്തമാക്കി. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള കേരള റോഡ് ഫണ്ട് യൂണിറ്റിന്റെ മേൽനോട്ടത്തിലാണ് പ്രവൃത്തികൾ നടക്കുന്നത്. നാട്ടുകാരുടെ ദീർഘകാല ആവശ്യമായിരുന്ന ഈ പാലം പൂർത്തിയാകുന്നതോടെ കോഴിക്കോട്-കുറ്റ്യാടി സംസ്ഥാന പാതയിലേക്കും ദേശീയ പാതയിലേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുമായിരുന്നു. അപകടത്തെ തുടർന്ന് നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
The under-construction bridge at Thorayikkadavu in Koyilandy, Kozhikode, collapsed on Thursday evening around 3:45 PM during concrete work. No workers were injured. Minister P.A. Muhammed Riyas promised strict action if lapses are found after the Kerala Road Fund Board's report. Locals allege negligence by the contractor, P.M.R Construction. The bridge, a long-standing demand, is being built by the LDF government through KIFBI
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഡൽഹിയിൽ ഹുമയൂൺ ഖബറിടത്തിന് സമീപമുള്ള ദർഗയുടെ ഭിത്തി തകർന്നുവീണ് അഞ്ച് മരണം
National
• 20 hours ago
മഴ മുന്നറിയിപ്പില്‍ മാറ്റം: ശക്തമായ മഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 20 hours ago
ഇന്റര്‍പോള്‍ അന്വേഷിക്കുന്ന 'മോസ്റ്റ് വാണ്ടഡ്' ചൈനീസ് ക്രിമിനലിനെ അറസ്റ്റ് ചെയ്ത് ദുബൈ പൊലിസ്
uae
• 21 hours ago
ജമ്മുകശ്മീരിലെ മേഘവിസ്‌ഫോടനം: മരണം 60 ആയി, 500ലേറെ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം
National
• 21 hours ago
റൊണാള്‍ഡോ ഇന്ത്യയിലേക്ക്; പക്ഷേ കളിക്കുക കേരളത്തിലല്ല, ഈ സംസ്ഥാനത്ത്!
Football
• a day ago
'ഞാന്‍ സംസാരിക്കാം, വേണ്ട ഞാന്‍ സംസാരിച്ചോളാം'; യു.പി നിയമസഭയില്‍ ബിജെപി എംഎല്‍എമാര്‍ തമ്മില്‍ തര്‍ക്കം; പരിഹസിച്ച് അഖിലേഷ് യാദവ്
National
• a day ago
'നിരവധി രോഗപീഡകളാല്‍ വലയുന്ന 73കാരന്‍..വിചാരണയോ ജാമ്യമോ ഇല്ലാത്ത 1058 ജയില്‍ നാളുകള്‍' സ്വാതന്ത്ര്യ ദിനത്തില്‍ ഉപ്പയെ കുറിച്ച് പോപുലര്‍ഫ്രണ്ട് നേതാവ് ഇ. അബൂബക്കറിന്റെ മകളുടെ കുറിപ്പ്
openvoice
• a day ago
അജ്മാനിലെ റോഡുകളിലും പൊതുനിരത്തുകളിലും ഇലക്ട്രിക് സ്കൂട്ടറുകൾക്ക് നിരോധനം
uae
• a day ago
ശക്തമായ മഴയത്ത് ദേശീയപാതയില്‍ കുഴിയടയ്ക്കല്‍
Kerala
• a day ago
ഒറ്റപ്പാലത്ത് തൊഴുത്തില്‍ കെട്ടിയ പശുക്കള്‍ പിടയുന്നതു കണ്ട് നോക്കിയപ്പോള്‍ ജനനേന്ദ്രിയത്തിലടക്കം മുറിവുകള്‍; മൂന്ന് പശുക്കള്‍ക്കു നേരെ ആക്രമണം
Kerala
• a day ago
'അമ്മ'യെ നയിക്കാന്‍ വനിതകള്‍; ശ്വേത മേനോന് പ്രസിഡന്റ്,ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്
Kerala
• a day ago
സംസ്ഥാനത്ത് കൊടും കുറ്റവാളികള്‍ക്ക് സംരക്ഷണം കിട്ടുന്നുവെന്ന് സിപിഐ; കൊടി സുനിയെ പോലുള്ളവര്‍ക്ക് ജയില്‍ വിശ്രമ കേന്ദ്രം
Kerala
• a day ago
ശക്തമായ മഴ കാരണം പൊന്മുടിയിലേക്കുള്ള സന്ദര്‍ശനം നിരോധിച്ചു
Kerala
• a day ago
വെസ്റ്റ്ബാങ്കില്‍ ഇസ്റാഈലിന്റെ ഇ-1 കുടിയേറ്റ പദ്ധതി; ഗസ്സയില്‍ നരവേട്ട, എതിര്‍പ്പ് പ്രസ്താവനകളിലൊതുക്കി ലോകം
International
• a day ago
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• a day ago
പരിഷ്കരിച്ച സേവനങ്ങള്‍ക്ക് തുടക്കം; ഇനി മുതല്‍ ന്യൂജെന്‍ 112- മാറ്റങ്ങള്‍ അറിയാം
Kerala
• a day ago
അവാര്‍ഡ് വാങ്ങാന്‍ കാത്തു നില്‍ക്കാതെ ജസ്ന പോയി; കോഴികള്‍ക്ക് തീറ്റ കൊടുക്കുന്നതിനിടെ പാമ്പുകടിയേറ്റാണ് ജസ്നയുടെ മരണം
Kerala
• a day ago
വിഎസിനെ ഓര്‍മിച്ച് മകന് അരുണ്‍കുമാര്‍; 'ഒരു സ്വാതന്ത്ര്യ സമരസേനാനിയുടെ മകന് അഭിമാനിക്കാവുന്ന ദിവസം'
Kerala
• a day ago
കൊച്ചിയില്‍ ഫ്ളാറ്റില്‍ വനിത ഡോക്ടര്‍ മരിച്ച നിലയില്‍
Kerala
• a day ago
ജലനിരപ്പ് ഉയരുന്നു; വിവിധ നദികളില്‍ യെല്ലോ അലര്‍ട്ട്
Kerala
• a day ago
ബന്ദിപ്പൂര്‍ വനത്തില്‍ കാട്ടാനക്ക് മുന്നില്‍ സെല്‍പിയെടുക്കാന്‍ ശ്രമിച്ചയാള്‍ക്ക് 25,000 രൂപ പിഴ
National
• a day ago