HOME
DETAILS

തീവ്രഹിന്ദുത്വ പ്രൊപ്പഗണ്ട ചിത്രം 'ദി ബംഗാള്‍ ഫയല്‍സ്' ട്രെയിലര്‍ ലോഞ്ച് തടഞ്ഞ് കൊല്‍ക്കത്ത പൊലിസ്

  
Web Desk
August 17 2025 | 04:08 AM

The Bengal Files Trailer Launch Stopped in Kolkata Director Vivek Agnihotri Alleges Police Interference

കൊല്‍ക്കത്ത: 1946ലെ കൊല്‍ക്കത്ത കലാപത്തെ ആസ്പദമാക്കി നിര്‍മിച്ചതെന്ന് പറയപ്പെടുന്ന 'ദി ബംഗാള്‍ ഫയല്‍സ്' എന്ന സിനിമയുടെ ട്രെയിലര്‍ ലോഞ്ച് കൊല്‍ക്കത്ത പൊലിസ് തടഞ്ഞതായി സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി. വിവാദമായ ചിത്രത്തിന്റെ ട്രെയിലര്‍ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ചാണ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്.  ചില ആളുകള്‍ വന്ന് അവിടേക്ക് കറന്റ് കട്ട് ചെയ്‌തെന്നാണ് സംവിധായകന്‍ പറയുന്നത്. വയറുകള്‍ മുറിച്ചു എന്നും ഇയാള്‍ ആരോപിക്കുന്നു. 

ആരുടെ ഉത്തരവിലാണ് ഇതൊക്കെ സംഭവിക്കുന്നത് എന്നെനിക്കറിയില്ല- സംവിധായകന്‍ അഗ്നിഹോത്രി പറയുന്നു.  അതേസമയം, സ്ഥലത്തുണ്ടായിരുന്ന പൊലിസ് ഉദ്യോഗസ്ഥര്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു.

സെന്‍സര്‍ ബോര്‍ഡ് ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് അനുമതി നല്‍കുകയും കല്‍ക്കട്ട ഹൈക്കോടതി ചിത്രം നിരോധിച്ചത് സ്റ്റേ ചെയ്യുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ ഇത് ജനാധിപത്യ അവകാശങ്ങള്‍ക്ക് നേരെയുള്ള ആക്രമണമാണെന്ന് അഗ്‌നിഹോത്രി ആരോപിച്ചു. ഉച്ചക്ക് ഒരു മണിയോടെ ഹോട്ടലിന്റെ പ്രതിനിധിയാണ് ട്രെയിലറിന്റെ പ്രദര്‍ശനം ആദ്യം തടഞ്ഞത്. പത്രസമ്മേളനത്തിന് മാത്രമേ അനുമതി നല്‍കിയിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു- അഗ്നിഹോത്രി ആരോപിച്ചു.

 സംവിധായകന്‍ പൊലിസ് ഉദ്യോഗസ്ഥരുമായും ഹോട്ടല്‍ ജീവനക്കാരുമായും വാഗ്വാദത്തില്‍ ഏര്‍പ്പെട്ടതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെയും മുഖ്യമന്ത്രി മമത ബാനര്‍ജിയുടെയും നിര്‍ദ്ദേശപ്രകാരമാണ് പ്രദര്‍ശനം നിര്‍ത്തിവെച്ചതെന്നും ട്രെയിലര്‍ പകുതിവഴിയില്‍ നിര്‍ത്താന്‍ അവരുടെ പാര്‍ട്ടി നേതാക്കള്‍ ഹോട്ടല്‍ മാനേജ്മെന്റിനെ ഭീഷണിപ്പെടുത്തിയെന്നും അഗ്‌നിഹോത്രി ആരോപിക്കുന്നു. 

രാജ്യത്തെ ഹിന്ദുത്വ അജണ്ടകള്‍ കുത്തിനിറച്ച മറ്റൊരു സിനിമയാണ് ബംഗാള്‍ ഫയല്‍സ് . കശ്മീര്‍ ഫയല്‍സിന് പിന്നാലെ ഇറക്കുന്ന സിനിമക്ക് ഗൂഢ ലക്ഷ്യങ്ങളുണ്ടെന്ന് പറയാതെ വയ്യ. കശ്മീര്‍ ഫയല്‍സിലേത് പോലെ മുസ്ലിം വിരുദ്ധത ഈ ചിത്രത്തിലും ആവശ്യത്തിലേറെയുണ്ട്.
ബംഗാള്‍ വിഭജനത്തിന്റെ കഥയാണ് സിനിമ പറയുന്നത്. ഗാന്ധി, ജിന്ന എന്നിവരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ചിത്രത്തില്‍ ബംഗാള്‍ പാകിസ്ഥാന്റെ ഭാഗമാക്കാന്‍ മുസ്ലിംകള്‍ ശ്രമിക്കുന്നു എന്ന നരേറ്റീവുമുണ്ട്. 

ബംഗാളിലെ മുസ്ലിങ്ങളില്‍ അനധികൃത കുടിയേറ്റക്കാര്‍ ഉണ്ടെന്നും അവരുടെ ലക്ഷ്യം ഇന്ത്യയെ വീണ്ടും വിഭജിക്കുകയാണെന്നും സിനിമ സൂചിപ്പിക്കുന്നു. ഈ ഡയലോഗ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 'അനധികൃത കുടിയേറ്റക്കാര്‍ 10 ശതമാനമായാല്‍ അവര്‍ വോട്ട് ബാങ്കായി മാറും. 20 ശതമാനമായാല്‍ അവര്‍ക്ക് അവരുടേതായ അവകാശങ്ങള്‍ വേണമെന്ന് പറയും. 30 ശതമാനമായാല്‍ സ്വന്തമായൊരു രാജ്യം വേണമെന്ന് ആവശ്യപ്പെടും' ഇതാണ് നായകന്‍ പറയുന്ന ഡയലോഗ്.

 

Director Vivek Agnihotri alleges that Kolkata Police disrupted the trailer launch of his controversial film The Bengal Files, based on the 1946 Kolkata riots. The film, facing criticism for its Hindutva narrative, was reportedly blocked under political pressure despite censor board approval.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളിൽ മെഡിക്കൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ദേശീയ വനിതാ കമ്മീഷൻ

National
  •  3 days ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; കൊല്ലം സ്വദേശിനി മരിച്ചു

Kerala
  •  3 days ago
No Image

മെഡിക്കൽ കോളേജിലെ കുടിവെള്ള ടാങ്കിൽ കണ്ടെത്തിയ മൃതദേഹം 61-കാരന്റേത്: ആശുപത്രിയുടെ ഭാ​ഗത്ത് നിന്നുണ്ടായത് ​ഗുരുതര വീഴ്ച; കൊലപാതകമെന്ന സംശയത്തിൽ പൊലിസ്

National
  •  3 days ago
No Image

കോഴിക്കോട് ഇടിമിന്നലേറ്റ് വീടിന് തീപിടിച്ചു

Kerala
  •  3 days ago
No Image

ഉത്തർപ്രദേശിൽ ഇമാമിന്റെ ഭാര്യയെയും പെൺമക്കളെയും പള്ളി വളപ്പിൽ വെട്ടിക്കൊലപ്പെടുത്തി നിലയിൽ കണ്ടെത്തി

National
  •  3 days ago
No Image

ഒമാനിൽ കനത്ത മഴ: വെള്ളപ്പൊക്ക സാധ്യത, ജാഗ്രതാ നിർദേശവുമായി പൊലിസ്

oman
  •  3 days ago
No Image

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച അട്ടിമറി; സൗത്ത് ആഫ്രിക്കക്കെതിരെ നമീബിയക്ക് ചരിത്ര വിജയം

Cricket
  •  3 days ago
No Image

ഷാര്‍ജയിലെ താമസക്കാരെല്ലാം സെന്‍സസില്‍ പങ്കെടുക്കണം; രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യത

uae
  •  3 days ago
No Image

ഫീസടക്കാത്തതിന്റെ പേരിൽ പത്താം ക്ലാസുകാരനെ നിലത്തിരുത്തി പരീക്ഷ എഴുതിച്ചു; അധ്യാപകർക്കെതിരെ കേസ്

National
  •  3 days ago
No Image

വാള് വീശി ജെയ്‌സ്വാൾ; ആദ്യ ദിവസം 150 കടത്തി പറന്നത് വമ്പൻ ലിസ്റ്റിലേക്ക്

Cricket
  •  3 days ago