HOME
DETAILS

പാക് ഏജന്റുമാര്‍ക്ക് വര്‍ഷങ്ങളോളം രഹസ്യങ്ങള്‍ കൈമാറി, ചാരന്‍മാര്‍ക്കൊപ്പം വിദേശത്ത് കറക്കവും; ജ്യോതി മല്‍ഹോത്രയ്‌ക്കെതിരേ തെളിവുകള്‍ നിരത്തി 2,500 പേജുള്ള കുറ്റപത്രം

  
August 17 2025 | 01:08 AM

Found Concrete Evidence against YouTuber Jyoti Malhotra for Spying For Pak

ന്യൂഡല്‍ഹി: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ അറസ്റ്റിലായ ട്രാവല്‍ വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്രയ്‌ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ ഏജന്റുമാര്‍ക്ക് വര്‍ഷങ്ങളോളം തന്ത്രപ്രധാന വിവരങ്ങള്‍ ജ്യോതി മല്‍ഹോത്ര കൈമാറിയെന്നതിന് വ്യക്തമായ തെളിവുകള്‍ ഉണ്ടെന്ന് ഹിസാര്‍ പൊലിസിന് കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഹിസാര്‍ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച 2,500 പേജുള്ള കുറ്റപത്രം ചൂണ്ടിക്കാട്ടി. ജ്യോതി മല്‍ഹോത്ര ചാരവൃത്തിയില്‍ പങ്കാളിയാണെന്ന് തെളിയിക്കുന്ന നിരവധി വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് എസ്.ഐ.ടി കുറ്റപത്രത്തില്‍ പറയുന്നത്.

ജ്യോതി മല്‍ഹോത്ര ഐ.എസ്.ഐ ഏജന്റുമാര്‍ക്ക് വളരെക്കാലമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ കൈമാറുകയും അവരുമായി പതിവായി ബന്ധം പുലര്‍ത്തുകയും ചെയ്തതായും ഇതിന്റെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ഉള്‍പ്പെടെയുണ്ടെന്നും എസ്.ഐ.ടി അറിയിച്ചു. സാധാരണ യൂട്യൂബറായി തുടങ്ങുകയും സ്വാധീനം കൂടിയതിനൊപ്പം അവര്‍ പാക് ചാരസംഘനടയുമായി അടുപ്പം പുലര്‍ത്തുകയുമായിരുന്നു.

ഡല്‍ഹിയിലെ പാക് ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥനായിരുന്ന ഇഹ്‌സാനുര്‍റഹീം എന്ന ഡാനിഷുമായുള്ള ജ്യോതിയുടെ വഴിവിട്ട ബന്ധത്തെക്കുറിച്ചും കുറ്റപത്രത്തില്‍ വിശദമായി പറയുന്നുണ്ട്. പലതവണ ഡാനിഷുമായി വിവിധ രാജ്യങ്ങളില്‍ ജ്യോതി സന്ദര്‍ശിക്കുകയുണ്ടായി. ഡാനിഷുമായുള്ള ഫോണ്‍ സംഭാഷണത്തിലെ വിശദാംശങ്ങളും കുറ്റപത്രത്തിലുണ്ട്. ജ്യോതിക്ക് അടുപ്പമുണ്ടായിരുന്ന ഐ.എസ്.ഐ ഏജന്റുമാരുടെ പേരുകളും കുറ്റപത്രത്തില്‍ പറയുന്നു. 

മെയ് 16 നാണ് ചാരവൃത്തി ആരോപിച്ച് ഹിസാര്‍ പൊലിസ് ജ്യോതിയെഅറസ്റ്റ് ചെയ്തത്. 'ട്രാവല്‍ വിത്ത് ജോ' എന്ന പേരിലുള്ള, 3.7 ലക്ഷം ഫോളോവേഴ്‌സുള്ള അവരുടെ യൂടൂബ് ചാനലില്‍ ഇതിനകം 400 ലേറെ വിഡിയോകളാണ് അപ്ലോഡ്‌ചെയ്തത്. അതില്‍ നല്ലൊരു ശതമാനവും പാക് യാത്രകളെക്കുറിച്ചുള്ളതാണ്. അവരുടെ വിദേശയാത്രകളും ചെലവും യൂടൂബ് വഴിയുള്ള വരുമാനത്തിന് അപ്പുറമാണെന്നും കണ്ടെത്തി. ഇത് രാജ്യരഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയതുവഴി അവര്‍ക്ക് വന്‍തോതില്‍ പണം ലഭിച്ചതിന് തെളിവായാണ് കാണുന്നത്. ജനപ്രിയ സോഷ്യല്‍മീഡിയ ഇന്‍ഫഌവന്‍സര്‍ എന്ന നിലയിലുള്ള സ്വാധീനം ഉപയോഗിച്ച് രാജ്യത്തിന്റെ തന്ത്രപ്രധാനമേഖലകളിലേക്ക് പ്രവേശനം ലഭിച്ചിരിക്കാമെന്നും ഇത് അവര്‍ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടാകുമെന്നും എസ്.ഐ.ടി സംശയിക്കുന്നുണ്ട്.

കഴിഞ്ഞവര്‍ഷം ഏപ്രില്‍ 17ന് പാകിസ്ഥാനിലേക്ക് പോയ അവര്‍ മെയ് 15ന് ഇന്ത്യയില്‍ തിരിച്ചെത്തി. വെറും 25 ദിവസങ്ങള്‍ക്ക് ശേഷം ജൂണ്‍ 10ന് ചൈനയും സന്ദര്‍ശിച്ചു. മൂന്നാഴ്ചയോളം അവിടെ തങ്ങിയ ശേഷം നേപ്പാളിലേക്ക് പോയി. പഹല്‍ ഗാം ഭീകരാക്രമണത്തിന് ശേഷവും പാക് ചാരന്‍മാരുമായി ജ്യോതി ബന്ധം പുലര്‍ത്തി. ഭീകരാക്രമണത്തിന് ആഴ്ചകള്‍ക്ക് മുമ്പ് പോലും ജ്യോതി പാകിസ്ഥാന്‍ സന്ദര്‍ശിച്ചു. പലതവണയാണ് അവര്‍ പാകിസ്ഥാനിലെത്തിയത്. മിക്ക യാത്രാ അനുമതികളും ഡല്‍ഹിയിലെ പാക് ഹൈക്കമ്മിഷന്‍ മുഖേന തരപ്പെടുത്തിയെടുത്തതാണെന്നും പൊലിസ് കണ്ടെത്തി. 

A 2,500-page chargesheet has been filed against YouTuber Jyoti Malhotra after three months of investigation and, sources said, the police have found concrete evidence that she was spying for Pakistan.  Jyoti Malhotra who ran a travel account on YouTube called 'Travel With Jo', had been arrested from Haryana's Hisar in May



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹരജി; പിന്നിൽ ടിവികെയെന്ന് ഡിഎംകെ

National
  •  2 days ago
No Image

ഒമാനിൽ പുതിയ ​ഗാർഹിക തൊഴിൽ നിയമം; പാസ്പോർട്ട് പിടിച്ചുവെക്കാനാകില്ല, ജോലി സമയത്തിലും വേതനത്തിലുമടക്കം വമ്പൻ മാറ്റങ്ങൾ

oman
  •  2 days ago
No Image

ആഡംബര കാർ ആവശ്യപ്പെട്ടതിനെ ചൊല്ലിയുള്ള തർക്കത്തിൽ മകനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച സംഭവം; അച്ഛൻ അറസ്റ്റിൽ

Kerala
  •  2 days ago
No Image

ഈജിപ്തിലെ വാഹനാപകടത്തിൽ ഖത്തർ നയതന്ത്രജ്ഞർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി യുഎഇ പ്രസിഡന്റ് 

uae
  •  2 days ago
No Image

നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്കായി കണക്കാക്കുന്നുവെന്ന് അമിത് ഷാ; യുപിക്കാരനല്ലാത്ത യോഗി ആദിത്യനാഥാണ് നുഴഞ്ഞുകയറ്റക്കാരൻ എന്ന് തിരിച്ചടിച്ച് അഖിലേഷ് യാദവ്

National
  •  2 days ago
No Image

ഈ യാത്ര കുട്ടികള്‍ക്ക് മാത്രം; കര്‍ശന മുന്നറിയിപ്പുമായി യുഎഇ അധികൃതര്‍

uae
  •  2 days ago
No Image

തിരിച്ചടിയുടെ ലിസ്റ്റിൽ മെസിക്ക് മുകളിൽ റൊണാൾഡോ; ജയിച്ചിട്ടും നിർഭാഗ്യം തേടിയെത്തി

Football
  •  2 days ago
No Image

രാജസ്ഥാനിൽ വീട്ടിൽ കയറിയ മുതലയെ പിടികൂടാൻ വനം വകുപ്പ് എത്തിയില്ല; രക്ഷകനായെത്തിയത് ഹയാത്ത് ഖാൻ ടൈഗർ

National
  •  2 days ago
No Image

നിർമ്മാണ മേഖലയ്ക്ക് തിരിച്ചടി: സ്റ്റീലിന്റെ കസ്റ്റംസ് തീരുവ ഇരട്ടിയാക്കി യുഎഇ; വർധനവ് അടുത്ത വർഷം ഒക്ടോബർ വരെ 

uae
  •  2 days ago
No Image

വ്യാജ രസീതുകള്‍ ഉപയോഗിച്ച് വാഹന തട്ടിപ്പ്; 12 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടി ഷാര്‍ജ പൊലിസ്

uae
  •  2 days ago