HOME
DETAILS

32.85 കിലോമീറ്റർ മൈലേജും 6 എയർബാഗുകളും ഉണ്ടെന്ന് പറ‍ഞ്ഞിട്ടും എന്ത് കാര്യം; വിൽപ്പനയിൽ കൂപ്പുകുത്തി മാരുതിയുടെ ഫാമിലി കാർ

  
Web Desk
August 29 2025 | 06:08 AM

3285 km mileage 6 airbags yet marutis family car sales crash

ചെറിയ കാറുകളുടെ വിഭാഗത്തിൽ മൈലേജ് കൊണ്ട് വിപ്ലവം സൃഷ്ടിച്ച മോഡലാണ് മാരുതി സുസുക്കി സെലേറിയോ. ഒരു കാലത്ത് ഇന്ത്യൻ വാഹന വിപണിയിൽ തരംഗമായിരുന്നു മോഡലും കൂടിയായിരുന്നുവെന്ന് പറയാം. ടോൾബോയ് ഡിസൈനും വിശാലമായ ഇന്റീരിയറും 1.0 ലിറ്റർ പെട്രോൾ എഞ്ചിനുമായാണ് വിപണിയിൽ എത്തിയിരുന്നത്. പ്രധാനമായും ഈ ഹാച്ച്ബാക്ക് കുടുംബങ്ങൾക്ക് പ്രിയങ്കരമായി മാറുകയും ചെയ്തു. ഫാമിലിക്ക് വേണ്ടി വാഹനം വാങ്ങുന്ന പലരുടെയും ആദ്യ ഓപ്ഷൻ സെലേറിയോ ആയിരുന്നു.

എന്നാൽ, ഇന്ന് ഈ മോഡലിന്റെ വിൽപ്പനയിൽ കാര്യമായ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഈ വർഷം ജൂലൈയിൽ വെറും 1,392 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വർഷം ജൂലൈയിലെ 2,465 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ 43.53 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സെലേറിയോയുടെ എഎംടി (ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ) ഗിയർബോക്‌സ് സ്ത്രീകൾക്ക് വലിയ പ്രിയമായിരുന്നു. ക്ലച്ച്‌ലെസ് ഡ്രൈവിങ് അനുഭവം ചെറിയ കാറുകളുടെ വിഭാഗത്തിൽ ജനപ്രിയമാക്കിയത് സെലേറിയോയാണ് എന്ന് നിസ്സംശയം പറയാം. എന്നാൽ, പുതിയ തലമുറ മോഡലിന്റെ ഡിസൈനിലുള്ള മാറ്റങ്ങൾ പലർക്കും അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴും സ്ത്രീകൾ തന്നെയാണ് ഈ കാർ കൂടുതലായി വാങ്ങുന്നത്. എന്നിട്ടും വിൽപ്പന കുറയുന്നത് മാരുതി സുസുക്കിക്കിടയിൽ വലിയ ആശങ്കയാണ്.

2025-08-2912:08:05.suprabhaatham-news.png
 
 

പ്രതിമാസ വിൽപ്പനയിലും ഇടിവ്

ഈ വർഷം ജൂണിൽ 2,038 യൂണിറ്റുകൾ വിറ്റഴിഞ്ഞ സെലേറിയോ, ജൂലൈയിൽ 1,392 യൂണിറ്റുകളിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. 31.70 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഈ ഹാച്ച്ബാക്ക്, 6 എയർബാഗുകൾ, മോഡുലാർ ഹാർട്ട്ടെക്റ്റ് പ്ലാറ്റ്ഫോം, 1.0 ലിറ്റർ K-സീരീസ് എഞ്ചിൻ എന്നിവയുമായാണ് വിപണിയിൽ എത്തുന്നത്. 5.64 ലക്ഷം മുതൽ 7.37 ലക്ഷം രൂപ വരെയാണ് സെലേറിയോയുടെ എക്സ്ഷോറൂം വില.

2025-08-2912:08:95.suprabhaatham-news.png
 
 

   

 

മൈലേജ്, എഞ്ചിൻ, വേരിയന്റുകൾ

66 bhp പവറും 89 Nm torque-ഉം നൽകുന്ന K-സീരീസ് പെട്രോൾ എഞ്ചിൻ 5-സ്പീഡ് മാനുവലോ എഎംടി ട്രാൻസ്മിഷനോടോ കൂടി ലഭ്യമാണ്. സിഎൻജി ഓപ്ഷനിൽ 56 bhp പവറും 82.1 Nm torque-ഉം ലഭിക്കും. മൈലേജിന്റെ കാര്യത്തിൽ, പെട്രോൾ മാനുവലിന് 24.8 കിലോമീറ്ററും, എഎംടിക്ക് 25.75 കിലോമീറ്ററും, സിഎൻജി വേരിയന്റിന് 32.85 കിലോമീറ്ററും ലഭിക്കും. LXI, VXI, ZXI, ZXI+ എന്നീ നാല് വേരിയന്റുകളിലാണ് സെലേറിയോ ലഭ്യമാകുന്നത്.

കമ്പനി ഉത്സവ സീസൺ പ്രതീക്ഷയിൽ 

വിൽപ്പനയിലെ കനത്ത ഇടിവ് മാരുതി സുസുക്കിയെ ആശങ്കയിലാഴ്ത്തുമ്പോൾ, ഉത്സവ സീസൺ വിൽപ്പന മെച്ഛപ്പെടുത്തുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ചെറുകാർ വിഭാഗത്തിൽ മികച്ച മൈലേജും സുരക്ഷയും വാഗ്ദാനം ചെയ്യുന്ന സെലേറിയോയ്ക്ക് വിപണിയിൽ വീണ്ടും തിളങ്ങാൻ കഴിയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

 

 

Despite boasting 32.85 km mileage and 6 airbags, Maruti Suzuki's family-friendly Celerio hatchback has seen a sharp 43.53% sales drop in July 2025, with only 1,392 units sold compared to 2,465 the previous year. Popular among women for its AMT gearbox, the car's new design and declining sales worry India's top automaker



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുരക്ഷിതമല്ലാത്ത രീതിയിൽ ഗ്യാസ് സിലിണ്ടർ വിതരണം ചെയ്തു; ദുബൈയിൽ 170 വാഹനങ്ങൾ പിടിച്ചെടുത്തു

uae
  •  4 hours ago
No Image

ഓട്ടോയിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവതി ഡാൻസാഫ് പരിശോധനയിൽ പിടിയിൽ

Kerala
  •  4 hours ago
No Image

യൂ ട്യൂബർ ഷാജൻ സ്കറിയ ആക്രമണ കേസ്: നാല് പ്രതികൾക്ക് ജാമ്യം

Kerala
  •  5 hours ago
No Image

ഓണാഘോഷത്തിനിടെ ബെംഗളുരുവിലെ നഴ്‌സിംഗ് കോളേജില്‍ സംഘര്‍ഷം; മലയാളി വിദ്യാര്‍ഥിക്ക് കുത്തേറ്റു

National
  •  5 hours ago
No Image

യുഎഇയിലെ അടുത്ത പൊതു അവധി ഈ ദിവസം; 2025-ൽ ശേഷിക്കുന്ന പൊതു അവധി ദിനങ്ങൾ ഈ ആഘോഷ വേളയിൽ

uae
  •  5 hours ago
No Image

ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാനെ പിന്തുണച്ചതിന് ഇന്ത്യ പ്രതികാരം ചെയ്യുന്നു; എസ്‌സി‌ഒ അംഗത്വം തടഞ്ഞുവെന്ന് അസർബൈജാൻ

International
  •  5 hours ago
No Image

സ്വർണക്കടത്ത് കേസിൽ കന്നട നടി രന്യ റാവുവിന് 102 കോടി രൂപ പിഴ

crime
  •  6 hours ago
No Image

യുഎഇയിലെ ഏറ്റവും വിശ്വാസ്യത കുറഞ്ഞ തൊഴിൽ ഇതെന്ന് സർവേ റിപ്പോർട്ട്

uae
  •  6 hours ago
No Image

വെനസ്വേല സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്ക ശ്രമിക്കുന്നു: കരീബിയനിൽ സൈനിക വിന്യാസം, ആരോപണവുമായി വെനസ്വേലൻ പ്രസിഡൻ്റ്

International
  •  6 hours ago
No Image

ഫുഡ് ഡെലിവറി ആപ്പുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ദുബൈ; നടപടി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലെ ഉപഭോക്തൃ വിശ്വാസം വര്‍ധിപ്പിക്കാന്‍

uae
  •  6 hours ago