HOME
DETAILS

ഷാര്‍ജയില്‍ മലയാളി യുവതിയെ കാണാതായി; സഹായാഭ്യര്‍ത്ഥനയുമായി കുടുംബം

  
Web Desk
September 20, 2025 | 3:46 PM

malayali woman missing in sharjah family issues urgent appeal for assistance

ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി യുവതിയെ കാണാതായി. യുവതിയുടെ രക്ഷിതാക്കള്‍ അല്‍ ഗര്‍ബ പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഷാര്‍ജയിലെ അബു ഷഗാറയില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശികളായ ദമ്പതികളുടെ മകളെയാണ് കാണാതായത്. 22 വയസ്സുകാരിയായ റിതികയെയാണ് ഇന്ന് രാവിലെ എട്ട് മുതല്‍ കാണാതായത്. സഹോദരന്റെ രക്ത പരിശേധന നടത്താന്‍ ക്ലിനിക്കിലേക്ക് ഒപ്പം പോയതാണ് റിതിക. സഹോദരന്‍ ലാബില്‍ കയറിയ സമയം ക്ലിനിക്കില്‍ ഇരിക്കുകയായിരുന്നു റിതിക.

അഞ്ച് മിനുട്ട് കഴിഞ്ഞ് സഹോദരന്‍ ലാബില്‍ നിന്ന് പുറത്തിറങ്ങി നോക്കിയപ്പോള്‍ റിതികയെ കാണാനില്ലായിരുന്നു. ക്ലിനിക്കിന്റെ പുറകുവശത്തെ ഡോറിലൂടെ പുറത്തേക്ക് പോകുന്ന യുവതിയുടെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞു. ക്ലിനിക്കിന്റെ പരിസരങ്ങളിലും മറ്റും അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്ന് യുവതിയുടെ രക്ഷിതാക്കള്‍ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. വെളുത്ത ടോപ്പും കറുത്ത പാന്റ്‌സുമായിരുന്നു കാണാതാകുമ്പോള്‍ യുവതി ധരിച്ചിരുന്നത്.

കഴിഞ്ഞ 27 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശികളായ ദമ്പതികളുടെ രണ്ട് മക്കളില്‍ മൂത്തയാളാണ് കാണാതായ റിതിക. യുഎഇയില്‍ തന്നെയാണ് റിതിക പഠിച്ചുവളര്‍ന്നത്. പത്താം ക്ലാസ് വരെ പഠിച്ച ശേഷം പഠനം ഉപേക്ഷിച്ചു. മകള്‍ക്ക് യാതൊരു തരത്തിലുള്ള പ്രശ്‌നവും ഇല്ലായിരുന്നുവെന്ന് യുവതിയുടെ അമ്മ പറഞ്ഞു. യുവതിയെ കാണുന്നവര്‍ 0547517272 (ആശ) എന്ന നമ്പറില്‍ അറിയിക്കണമെന്ന് യുവതിയുടെ ബന്ധുക്കള്‍ അഭ്യര്‍ത്ഥിച്ചു.

A 22-year-old Malayali woman named Rithika has gone missing in Sharjah, UAE, prompting her family from Thiruvananthapuram to issue a desperate public appeal for help. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ട്രാഫിക് മുന്നറിയിപ്പ്: അപകടത്തെത്തുടർന്ന് അബൂദബിയിലെ പ്രധാന റോഡിൽ വേഗപരിധി കുറച്ചു

uae
  •  13 days ago
No Image

അമിത് ഷാ വരുന്നു; തേജസ്വി യാദവിന്റെ റാലിക്ക് അനുമതി റദ്ദാക്കി ജില്ല ഭരണകൂടം; വിവാദം

Kerala
  •  13 days ago
No Image

വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി; പിതാവിന്റെ സഹോദരി കസ്റ്റഡിയില്‍

Kerala
  •  13 days ago
No Image

കുവൈത്തിൽ വ്യാപക പരിശോധന; നിരവധി കുറ്റവാളികൾ അറസ്റ്റിൽ

Kuwait
  •  13 days ago
No Image

നാണക്കേട് ! വനിത ക്രിക്കറ്റ് ലോകകപ്പിന് എത്തിയ താരങ്ങള്‍ക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയില്‍

National
  •  13 days ago
No Image

മലേഷ്യയില്‍ നിന്ന് നാട്ടിലേക്കു തിരിച്ച മലയാളി കുടുംബം:  ബേഗൂരില്‍ വച്ചു കാറും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം 

Kerala
  •  13 days ago
No Image

പി.എം ശ്രീയിലെ അതൃപ്തി ദേശീയതലത്തിലേക്ക്; ഡൽഹിയിൽ ഡി. രാജ - എം.എ ബേബി കൂടിക്കാഴ്ച

Kerala
  •  13 days ago
No Image

നിങ്ങളുടെ പിറന്നാൾ ദിനത്തിൽ മിറാക്കിൾ ​ഗാർഡൻ സന്ദർശിച്ചോളൂ; ടിക്കറ്റ് സൗജന്യമാണ്; എങ്ങനെയെന്നറിയാം

uae
  •  13 days ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച്,യെല്ലോ അലര്‍ട്ട്

Kerala
  •  13 days ago
No Image

ഭർത്താവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ ഭാര്യക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

Kerala
  •  13 days ago