തദ്ദേശ തെരഞ്ഞെടുപ്പ്; പാർട്ടികൾക്ക് ചിഹ്നങ്ങൾ അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനായി രാഷ്ട്രീയ പാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. www.sec.kerala.gov.in എന്ന വെബ്സെെറ്റ് സന്ദർശിച്ച് പാർട്ടി ചിഹ്നവും മറ്റ് വിവരങ്ങളുമറിയാം. ആക്ഷേപങ്ങൾ 15 ദിവസത്തിനകം നൽകണമെന്നും കമ്മീഷൻ ഉത്തരവിറക്കി.
ഒന്നാം പട്ടികയിൽ ദേശീയ പാർട്ടികളായ ഇന്ത്യൻ നാഷനൽ കോൺഗ്രസ് (കൈ), ആം ആദ്മി പാർട്ടി (ചൂല്), ബഹുജൻ സമാജ് പാർട്ടി (ആന), ബി.ജെ.പി (താമര), സി.പി.എം (ചുറ്റികയും അരിവാളും നക്ഷത്രവും), നാഷനൽ പീപ്പിൾസ് പാർട്ടി (ബുക്ക്) എന്നീ ചിഹ്നങ്ങളാണ് ഉൾപ്പെട്ടിട്ടുള്ളത്.
രണ്ടാം പട്ടികയിൽ കേരള സംസ്ഥാന പാർട്ടികളായ സി.പി.ഐ (ധാന്യക്കതിരും അരിവാളും), ജനതാദൾ (സെക്യുലർ) (തലയിൽ നെൽക്കതിരേന്തിയ കർഷക സ്ത്രീ), ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് (ഏണി), കേരള കോൺഗ്രസ് (എം) (രണ്ടില), കേരള കോൺഗ്രസ് (ഓട്ടോറിക്ഷ), റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (മൺവെട്ടിയും മൺകോരിയും) എന്നിവക്കും ചിഹ്നം അനുവദിച്ചു.
മൂന്നാം പട്ടികയിൽ മറ്റ് സംസ്ഥാനങ്ങളിലെ അംഗീകൃത പാർട്ടികളും കേരള അസംബ്ലിയിലോ സംസ്ഥാനത്തെ ഏതെങ്കിലും തദ്ദേശ സ്ഥാപനത്തിലോ അംഗങ്ങളുള്ളതും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനിൽ രജിസ്റ്റർ ചെയ്തതുമായ 28 രാഷ്ട്രീയ പാർട്ടികൾക്കും ചിഹ്നം അനുവദിച്ചു. പട്ടിക നാലിലുള്ള 73 എണ്ണം സ്വതന്ത്ര ചിഹ്നങ്ങളിൽ 1, 2, 3 പട്ടികകളിൽ ഉൾപ്പെടാത്തതും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനിൽ രജിസ്റ്റർ ചെയ്തതുമായ രാഷ്ട്രീയ പാർട്ടികൾക്ക് അവർ ആവശ്യപ്പെട്ട പ്രകാരമുള്ള സ്വതന്ത്ര ചിഹ്നങ്ങൾ മുൻഗണനാടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്. ചിഹ്നം അനുവദിക്കാത്ത രാഷ്ട്രീയ പാർട്ടികൾക്ക് ആവശ്യമെങ്കിൽ അപേക്ഷിക്കുന്ന മുറക്ക് സ്വതന്ത്ര ചിഹ്നം അനുവദിക്കും.
അതേസമയം തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് രാജ്യവ്യാപകമായി നടത്തുന്ന സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തില്‍ എതിര്‍പ്പുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ തിരുവനന്തപുരത്ത് വിളിച്ച് ചേര്‍ത്ത രാഷ്ട്രീയ പ്രതിനിധി യോഗത്തില്‍ ബിജെപി ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും എസ്.ഐ.ആറിനെ എതിര്‍ത്തു. സിപിഎം, കോണ്‍ഗ്രസ്, സിപി ഐ, ആര്‍എസ്പി, മുസ് ലിം ലീഗ്, കേരള കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവരാണ് എതിര്‍പ്പറിയിച്ചത്.
2002ലെ പട്ടികക്ക് പകരം 2024ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി വോട്ടര്‍ പട്ടിക പരിഷ്കരണം നടപ്പിലാക്കണമെന്നാണ് പ്രധാന ആവശ്യം. മാത്രമല്ല തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മാത്രം നടപടികളിലേക്ക് കടക്കണമെന്നും, ആധികാരിക രേഖയില്‍ റേഷന്‍ കാര്‍ഡ് കൂടി ഉള്‍പ്പെടുത്തണമെന്നും പ്രതിനിധികള്‍ നിര്‍ദേശം നല്കി.
Election Commission has allotted symbols to political parties for the local body elections.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."