HOME
DETAILS

തദ്ദേശ തെരഞ്ഞെടുപ്പ്; കേരളത്തില്‍ എസ്.ഐ.ആര്‍ നടപ്പാക്കുന്നത് നീട്ടിയേക്കും

  
September 24 2025 | 02:09 AM

Local body elections Implementation of SIR in Kerala may be extended

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം (എസ്.ഐ.ആര്‍) നടപ്പാക്കുന്നത് നീട്ടിയേക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത്. തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നത് വരെ എസ്.ഐ.ആര്‍ നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കേരളത്തിലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചിരുന്നു. അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് രത്തന്‍ യു. ഖേല്‍ക്കര്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. 

എസ്.ഐ.ആര്‍ നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങളിലേക്ക് കടക്കാന്‍ നേരത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഷെഡ്യൂള്‍ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായുള്ള നടപടികളും സംസ്ഥാനത്ത് ആരംഭിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ എസ്.ഐ.ആര്‍ നടപ്പാക്കുന്നത് ഉദ്യോഗസ്ഥതലത്തില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കില്ലെന്ന നിലപാടാണ് നേരത്തെ സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്. എന്നാല്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ ബി.ജെ.പി ഒഴികെയുള്ള എല്ലാവരും ഇതിനെ എതിര്‍ത്തതോടെയാണ് പുനഃപരിശോധനയ്ക്ക്  മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ തയാറായത്. 

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനോടും ജില്ല കലക്ടര്‍മാരോടും നടത്തിയ കൂടിയാലോചനകള്‍ക്ക് ശേഷമാണ് തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കേരളത്തില്‍ എസ്.ഐ.ആര്‍ നീട്ടിവയ്ക്കുന്നതാകും ഉചിതമെന്ന് നിർദേശിക്കുന്ന കത്ത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയത്. 

എസ്.ഐ.ആര്‍ നടപടികളില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ സഹകരണം ആവശ്യമാണ്. വീടുവീടാന്തരമുള്ള പരിശോധന ആവശ്യമാണെന്നതിനാല്‍ ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ക്കൊപ്പം പാര്‍ട്ടികളുടെ ബൂത്ത് ലെവല്‍ ഏജന്റുമാരും സഹകരിച്ചാല്‍ മാത്രമെ എസ്.ഐ.ആര്‍ പൂര്‍ണമായി നടപ്പാകൂ. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടയില്‍ വളരെ സങ്കീര്‍ണ്ണമായ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം കൂടി നടത്തുന്നത് അപ്രായോഗികമാണെന്നാണ് രാഷ്ട്രീയ പാര്‍ട്ടികളുടെയും നിലപാട്. 

കൂടാതെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥര്‍ തന്നെയാകും വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനും മേല്‍നോട്ടം വഹിക്കേണ്ടി വരിക. ഇതു പരിഗണിച്ച് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം മാറ്റിവയ്ക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് ശുപാര്‍ശ നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ: ഗതാഗത പിഴകൾ അടയ്ക്കാത്ത 28 വാഹനങ്ങൾ പിടിച്ചെടുത്ത് പൊലിസ്

uae
  •  2 days ago
No Image

ടാക്‌സി ഡ്രൈവര്‍ക്കെതിരെ വര്‍ഗീയാധിക്ഷേപം നടത്തിയെന്ന് പരാതി; നടന്‍ ജയകൃഷ്ണന് എതിരെ കേസ്

Kerala
  •  2 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: പദ്മകുമാര്‍ പ്രസിഡന്റായ 2019 ലെ ദേവസ്വം ബോര്‍ഡ് പ്രതിപട്ടികയില്‍

Kerala
  •  2 days ago
No Image

ഈജിപ്തിലെ ഷാം എൽ ഷെയ്ക്കിൽ കാർ അപകടം; മൂന്ന് ഖത്തർ നയതന്ത്രജ്ഞർക്ക് ദാരുണാന്ത്യം, രണ്ട് പേർക്ക് പരുക്ക്

qatar
  •  2 days ago
No Image

ഇരട്ടത്താപ്പിന്റെ പതിവ് ഉദാഹരണം'  ട്രംപിന്റെ താരിഫ് ഭീഷണി മറുപടിയുമായി ചൈന

International
  •  2 days ago
No Image

ഇമാമിന്റെ ഭാര്യയും മക്കളും കൊല്ലപ്പെട്ട സംഭവം:  രണ്ട് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

National
  •  2 days ago
No Image

സൗദി: പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് കര്‍ശന നിയന്ത്രണം, കടകളില്‍ സിസിടിവി വേണം, കസ്റ്റമേഴ്‌സിനോട് പ്രായം തെളിയിക്കുന്ന രേഖ ആവശ്യപ്പെടാം

Saudi-arabia
  •  2 days ago
No Image

പാലക്കാട്ടെ ഞെട്ടിക്കുന്ന കൊലപാതകം; രാത്രി 12.30ന് മരുമകന്റെ കോൾ,പാഞ്ഞെത്തിയ മാതാപിതാക്കൾ കണ്ടത് മകളുടെ മൃതദേഹം, പോസ്റ്റ്മോർട്ടത്തിന് ശേഷം മരുമകന്റെ കുറ്റസമ്മതം

crime
  •  2 days ago
No Image

താലിബാന്‍: ബന്ധം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടതിന് അന്ന് രാജ്യദ്രോഹക്കുറ്റം, ഇന്ന് സ്വീകരണം; ചര്‍ച്ചയായി ബി.ജെ.പിയുടെ ഇരട്ടത്താപ്പ്

National
  •  2 days ago
No Image

ഏഷ്യന്‍ ലോകകപ്പ് യോഗ്യത: ഒമാനെ കീഴടക്കി പ്രതീക്ഷ നിലനിര്‍ത്തി യുഎഇ; അടുത്ത കളിയില്‍ ഖത്തറിനെ തോല്‍പ്പിച്ചാല്‍ 35 വര്‍ഷത്തിന് ശേഷം യുഎഇക്ക് യോഗ്യത

oman
  •  2 days ago