ശബരിമല സ്വര്‍ണക്കൊള്ള: പദ്മകുമാര്‍ പ്രസിഡന്റായ 2019 ലെ ദേവസ്വം ബോര്‍ഡ് പ്രതിപട്ടികയില്‍
തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി കടത്തുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ 2019 ലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളെ പ്രതിചേര്‍ത്തു. അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന എ.പദ്മകുമാറുള്‍പ്പെടെ ഉള്ളവരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. ഇതില്‍ ഏഴുപേര്‍ ദേവസ്വം വകുപ്പില്‍നിന്ന് വിരമിച്ചവരും രണ്ടു പേര്‍ സര്‍വിസില്‍ തുടരുന്നവരുമാണ്. രണ്ടിലും ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് മുഖ്യപ്രതി.
ദേവസ്വം കമ്മിഷണര്‍ സുനില്‍ കുമാറിന്റെ പരാതിയില്‍ ദ്വാരപാലക ശില്‍പത്തിലെയും വാതില്‍പ്പടിയിലെയും സ്വര്‍ണം കടത്തിയതില്‍ വെവ്വേറെ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആദ്യത്തെ സംഭവം നടന്നത് 2019 മാര്‍ച്ചിലും രണ്ടാമത്തേത് ഓഗസ്റ്റിലുമായതിനാലാണ് രണ്ട് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തത്. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും.
കവര്‍ച്ച, വിശ്വാസ വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അഴിമതി നിരോധന വകുപ്പു കൂടി ചുമത്താന്‍ ഡി.ജി.പി പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കി.
ദ്വാരപാലക ശില്‍പത്തിലെയും വാതില്‍പ്പടിയിലെയും സ്വര്‍ണംകടത്തിയത് വ്യത്യസ്ത സമയങ്ങളിലായാണ്. ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൊതിഞ്ഞ പാളികളിലെ സ്വര്‍ണം ഉരുക്കിയെടുത്ത് കടത്തിക്കൊണ്ടുപോയത് 2019 മാര്‍ച്ചിലാണ്. വാതില്‍പ്പടിയിലെ സ്വര്‍ണം കവര്‍ന്ന സംഭവം 2019 ഓഗസ്റ്റിലാണ് നടന്നത്. ശബരിമലയിലെ സ്വത്ത് നഷ്ടപ്പെടുന്ന രീതിയില്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ പ്രവര്‍ത്തിച്ചുവെന്നാണ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ആരോപണ വിധേയരായ ജീവനക്കാര്‍ക്കെതിരായ നടപടി ചൊവ്വാഴ്ച തീരുമാനിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു.
അതേസമയം, ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലാണ് ദ്വാരപാലക ശില്‍പങ്ങളും വാതിലുകളും സ്വര്‍ണംപൂശിയതെന്നാണ് ഇണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞിരുന്നത്. ഇവിടെ നിന്ന് ലഭിക്കുന്ന തെളിവുകള്‍ നിര്‍ണായകമാകും.
സംസ്ഥാന വ്യാപകമായി അന്വേഷണം നടത്താന്‍ അധികാരമുള്ളതിനാലാണ് കേസ് ക്രൈംബ്രാഞ്ചാണ് ഏറ്റെടുത്തത്. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് ഉടന്‍ കടക്കുമെന്നാണ് സൂചന. ശബരിമലയില്‍ നിന്ന് കാണാതായത് 989 ഗ്രാം (124 പവന്‍) സ്വര്‍ണമാണ് എന്നാണ് ദേവസ്വം വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍, കാണാതായ സ്വര്‍ണത്തിന്റെ വ്യാപ്തി ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.
സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്ക് ഭണ്ഡാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ കണക്ക്. 1998-ല്‍ യുബി ഗ്രൂപ്പ് ദ്വാരപാലക ശില്പങ്ങള്‍ പൊതിയാന്‍ ഉപയോഗിച്ചത് ഒന്നര കിലോ സ്വര്‍ണമായിരുന്നു. എന്നാല്‍, 2019-ല്‍ ചെന്നൈയില്‍ ഉരുക്കിയപ്പോള്‍ ഈ ശില്പങ്ങളില്‍ നിന്ന് 577 ഗ്രാം സ്വര്‍ണം മാത്രമാണ് ലഭിച്ചതെന്ന് സ്മാര്‍ട്ട് ക്രിയേഷന്‍സ് അവകാശപ്പെടുന്നു. ബാക്കി ഒരു കിലോയോളം സ്വര്‍ണം എവിടെപ്പോയെന്നാണ് അന്വേഷണ സംഘം ചോദിക്കുന്നത്.
ഇതിനു പുറമെ, ശില്പങ്ങളുടെ വശങ്ങളിലെ ഏഴ് പാളികള്‍ ഉരുക്കിയപ്പോള്‍ 409 ഗ്രാം സ്വര്‍ണം മാത്രമാണ് ലഭിച്ചതെന്നും സ്മാര്‍ട്ട് ക്രിയേഷന്‍സ് വാദിക്കുന്നു. 1998-ല്‍ ഈ പാളികള്‍ പൊതിയാന്‍ എത്ര സ്വര്‍ണം ഉപയോഗിച്ചു എന്നതിന് വ്യക്തമായ രേഖകളില്ല. ഇതനുസരിച്ച്, ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം ഒന്നര കിലോയില്‍ അധികം സ്വര്‍ണം ഉണ്ടാകേണ്ടതാണ്. എന്നാല്‍, അന്തിമ റിപ്പോര്‍ട്ടില്‍ 500 ഗ്രാമില്‍ താഴെ സ്വര്‍ണം മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് വ്യക്തമാകുന്നത്.
സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ മൊഴികളില്‍ വൈരുധ്യങ്ങള്‍ ഉള്ളതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിക്കായി സ്വര്‍ണം ഉരുക്കിയെന്ന് സ്മാര്‍ട്ട് ക്രിയേഷന്‍സ് സമ്മതിക്കുന്നുണ്ട്. ഗൂഢാലോചനയില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സ് പ്രധാന കണ്ണിയാണെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. പാളികള്‍ ശരിക്കും ഉരുക്കിയോ അതോ മുഴുവനായി മാറ്റിയോ എന്നതിന് ശാസ്ത്രീയ പരിശോധന ആവശ്യമാണ്. കാണാതായ സ്വര്‍ണത്തിന്റെ യഥാര്‍ഥ വ്യാപ്തി കണ്ടെത്തുകയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി.
English Summary: In a major development in the Sabarimala gold plating scam, the Kerala Crime Branch has named members of the 2019 Travancore Devaswom Board, including former president A. Padmakumar, as accused. The case involves the theft of nearly 989 grams (124 sovereigns) of gold from the sanctum structures, including the golden coatings of Dwarapalaka idols and temple doors.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."