HOME
DETAILS

ഭൂമി കൈയേറ്റ ആരോപണം; യു.എസ്.ടി.എമ്മിന് മേഘാലയ സര്‍ക്കാരിന്റെ 'ക്ലീൻചിറ്റ്'

  
September 24 2025 | 03:09 AM

Meghalaya government gives clean chit to USTM over land grabbing allegations

ഗുവാഹതി: വടക്കു കിഴക്കന്‍ മേഖലയിലെ ആദ്യ സ്വകാര്യ സര്‍വകലാശാലയായ മേഘാലയ സയന്‍സ് ആന്‍ഡ് ടെക്‌നോളജി(യു.എസ്.ടി.എം)ക്കെതിരായ വനഭൂമി കൈയേറ്റ ആരോപണങ്ങള്‍ നിഷേധിച്ച് മേഘാലയ സര്‍ക്കാര്‍. കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് യു.എസ്.ടി.എമ്മിന് ഭൂമി അനുവദിച്ചതെന്നും ലംഘനങ്ങളുടെ പേരില്‍ ഇതിനകം പിഴ ചുമത്തിയിട്ടുണ്ടെന്നും തിരിച്ചുപിടിച്ചിട്ടുണ്ടെന്നും മേഘാലയ സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. 

നേരത്തെ നിയമവിരുദ്ധമായി വനഭൂമിയില്‍ നിര്‍മിച്ചെന്നാരോപിച്ച് യൂനിവേഴ്‌സിറ്റിക്ക് സുപ്രിംകോടതി നിയോഗിച്ച സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റി (സി.ഇ.സി) 150.35 കോടി രൂപ പിഴയിട്ടിരുന്നു. കേസില്‍ വിശദീകരണം തേടി മേഘാലയ സര്‍ക്കാരിന് സുപ്രിംകോടതി നോട്ടിസയക്കുകയും ചെയ്തു. ഇതിനുള്ള മറുപടിയിലാണ്, അസമിലെ ഹിമന്തബിശ്വ ശര്‍മയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് മേഘാലയ സത്യവാങ്മൂലം സമര്‍പ്പിച്ചത്. 

മേഘാലയയിലെ വനഭൂമി സംസ്ഥാന അധികാരപരിധിയില്‍ മാത്രമല്ല, സ്വയംഭരണ ജില്ലാ കൗണ്‍സിലുകളുടെ അധികാരത്തിന് കീഴിലാണെന്ന് സര്‍ക്കാര്‍ വാദിച്ചു. യൂനിവേഴ്‌സിറ്റിയുടെ നിര്‍മാണമാണ് അസമിലെ പ്രളയകാരണമെന്ന ഹിമന്തയുടെ ആരോപണം മേഘാലയ നിഷേധിച്ചു. ആസൂത്രണമില്ലാത്ത നഗരവല്‍ക്കരണം, തണ്ണീര്‍ത്തടങ്ങളുടെ കൈയേറ്റം, മോശം മാലിന്യനിര്‍മാർജന സംവിധാനം എന്നിവയാണ് പ്രളയകാരണമെന്ന് ചൂണ്ടിക്കാട്ടിയ സത്യവാങ്മൂലം, മേഘാലയയില്‍ നിന്ന് അസമിലേക്ക് മഴവെള്ളം സ്വാഭാവികമായി ഒഴുകുന്നത് മനുഷ്യനിര്‍മ്മിത പ്രതിഭാസമല്ലെന്നും വ്യക്തമാക്കി.

കേന്ദ്രത്തിന്റെ അനുമതിയില്ലാതെ 25 ഹെക്ടര്‍ വനഭൂമിയിലാണ് യൂനിവേഴ്‌സിറ്റി നിർമിച്ചതെന്നായിരുന്നു ആരോപണം. യു.എസ്.ടി.എമ്മും ചുറ്റുമുള്ള കെട്ടിടങ്ങളും കൈവശപ്പെടുത്തിയ മുഴുവന്‍ പ്രദേശവും ഒരു വര്‍ഷത്തിനുള്ളില്‍ സാധാരണ വനത്തിലേക്ക് പൂർണമായും പുനഃസ്ഥാപിക്കണമെന്നും പിഴത്തുകയില്‍ നിന്നുള്ള ഫണ്ട് കെട്ടിടങ്ങള്‍ പൊളിക്കാന്‍ ഉപയോഗിക്കണമെന്നും നേരത്തെ സി.ഇ.സി സുപ്രിംകോടതിയോട് ശുപാര്‍ശ ചെയ്തിരുന്നു. ഇതോടെ യൂനിവേഴ്‌സിറ്റി കെട്ടിടം പൊളിക്കാനുള്ള നീക്കം നടത്തുന്നതിനിടെയാണ് യൂനിവേഴ്‌സിറ്റിക്ക് അനുകൂലമായുള്ള മേഘാലയ സര്‍ക്കാരിന്റെ ഇടപെടല്‍. കേസ് അടുത്തമാസം വീണ്ടും സുപ്രിംകോടതി പരിഗണിക്കും.

ഹിമന്ത ബിശ്വ ശര്‍മയുടെ ആരോപണത്തിന് പിന്നാലെ പരീക്ഷയില്‍ ക്രമക്കേട് നടത്തിയെന്ന പേരില്‍ സര്‍വകലാശാലയുടെ സ്ഥാപക ചാന്‍സലറും വിദ്യാഭ്യാസ വിചക്ഷണനുമായ മഹ്ബൂബുല്‍ ഹഖിനെ അറസ്റ്റ്‌ചെയ്തിരുന്നു. ഹഖിന് പിന്നീട് ഗുവാഹതി ഹൈക്കോടതി ജാമ്യം നല്‍കി. കേസില്‍ മേഘാലയ സര്‍ക്കാര്‍ സ്വീകരിച്ച നടപടി ഹഖിന് ആശ്വസമാണ്. ഗുവാഹത്തിയുടെ പ്രവേശന കേന്ദ്രമായ ജോര്‍ബട്ടിനോട് ചേര്‍ന്നുള്ള മേഘാലയയിലെ റിഭോയ് ജില്ലയിലാണ് സര്‍വകലാശാലയുള്ളത്. നാക്കിന്റെ ആദ്യ 50 റാങ്കില്‍പ്പെട്ട സ്ഥാപനം ആണിത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിക്കറ്റ് ലോകത്തെ 27 വർഷം പഴക്കമുള്ള റെക്കോർഡ് പഴകഥയാക്കി ഇന്ത്യൻ താരം; 28 റൺസ് അകലെ മറ്റോരു ചരിത്ര റെക്കോർട്ട് താരത്തെ കാത്തിരിക്കുന്നു

Cricket
  •  a day ago
No Image

'ഇതാണ് എന്റെ ജീവിതം';  ഇ.പി ജയരാജന്റെ ആത്മകഥാ പ്രകാശനം നവംബര്‍ മൂന്നിന്

Kerala
  •  a day ago
No Image

അനുമതിയില്ലാത്ത സ്ഥലങ്ങളിലൂടെ റോഡ് മുറിച്ചുകടക്കുന്നവർ ജാ​ഗ്രത; കനത്ത പിഴയും ജയിൽ ശിക്ഷയും ലഭിക്കും; പരിശോധനകൾ ശക്തമാക്കി ഷാർജ പൊലിസ്

uae
  •  a day ago
No Image

പ്രണയം സത്യമാണെന്ന് തെളിയിക്കാൻ വിഷം കഴിക്കണമെന്ന് പെൺകുട്ടിയുടെ വീട്ടുകാർ; പ്രണയം തെളിയിക്കാൻ ആ വെല്ലുവിളി എറ്റെടുത്ത യുവാവിന് ദാരുണാന്ത്യം

crime
  •  a day ago
No Image

പശുക്കടത്ത് ആരോപിച്ച് മഹാരാഷ്ട്രയില്‍ വീണ്ടും ഗോരക്ഷകരുടെ വിളയാട്ടം; ഏഴ് പേര്‍ക്ക് പരുക്ക്

National
  •  a day ago
No Image

ദുബൈ: ഗതാഗത പിഴകൾ അടയ്ക്കാത്ത 28 വാഹനങ്ങൾ പിടിച്ചെടുത്ത് പൊലിസ്

uae
  •  a day ago
No Image

ടാക്‌സി ഡ്രൈവര്‍ക്കെതിരെ വര്‍ഗീയാധിക്ഷേപം നടത്തിയെന്ന് പരാതി; നടന്‍ ജയകൃഷ്ണന് എതിരെ കേസ്

Kerala
  •  2 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: പദ്മകുമാര്‍ പ്രസിഡന്റായ 2019 ലെ ദേവസ്വം ബോര്‍ഡ് പ്രതിപട്ടികയില്‍

Kerala
  •  2 days ago
No Image

ഈജിപ്തിലെ ഷാം എൽ ഷെയ്ക്കിൽ കാർ അപകടം; മൂന്ന് ഖത്തർ നയതന്ത്രജ്ഞർക്ക് ദാരുണാന്ത്യം, രണ്ട് പേർക്ക് പരുക്ക്

qatar
  •  2 days ago
No Image

ഇരട്ടത്താപ്പിന്റെ പതിവ് ഉദാഹരണം'  ട്രംപിന്റെ താരിഫ് ഭീഷണി മറുപടിയുമായി ചൈന

International
  •  2 days ago


No Image

സൗദി: പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് കര്‍ശന നിയന്ത്രണം, കടകളില്‍ സിസിടിവി വേണം, കസ്റ്റമേഴ്‌സിനോട് പ്രായം തെളിയിക്കുന്ന രേഖ ആവശ്യപ്പെടാം

Saudi-arabia
  •  2 days ago
No Image

പാലക്കാട്ടെ ഞെട്ടിക്കുന്ന കൊലപാതകം; രാത്രി 12.30ന് മരുമകന്റെ കോൾ,പാഞ്ഞെത്തിയ മാതാപിതാക്കൾ കണ്ടത് മകളുടെ മൃതദേഹം, പോസ്റ്റ്മോർട്ടത്തിന് ശേഷം മരുമകന്റെ കുറ്റസമ്മതം

crime
  •  2 days ago
No Image

താലിബാന്‍: ബന്ധം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടതിന് അന്ന് രാജ്യദ്രോഹക്കുറ്റം, ഇന്ന് സ്വീകരണം; ചര്‍ച്ചയായി ബി.ജെ.പിയുടെ ഇരട്ടത്താപ്പ്

National
  •  2 days ago
No Image

ഏഷ്യന്‍ ലോകകപ്പ് യോഗ്യത: ഒമാനെ കീഴടക്കി പ്രതീക്ഷ നിലനിര്‍ത്തി യുഎഇ; അടുത്ത കളിയില്‍ ഖത്തറിനെ തോല്‍പ്പിച്ചാല്‍ 35 വര്‍ഷത്തിന് ശേഷം യുഎഇക്ക് യോഗ്യത

oman
  •  2 days ago