HOME
DETAILS

ഷെയിഖ് സായിദ് റോഡ് ഉൾപ്പെടെയുള്ള പ്രധാന റോഡുകളിൽ ​ഗതാ​ഗതക്കുരുക്ക് രൂക്ഷം; വാഹനമോടിക്കുന്നവവർക്ക് മുന്നറിയിപ്പ്

  
September 24 2025 | 05:09 AM

heavy traffic congestion hits dubais e311 road and al barsha area

ദുബൈ: ദുബൈയിലെ E311 റോഡിൽ ഇന്ന് (2025 സെപ്റ്റംബർ 24) രാവിലെ ഡ്രൈവർമാർ വലിയ ഗതാഗതക്കുരുക്കാണ് നേരിടുന്നത്. അൽ ബർഷാ പ്രദേശത്തും ശക്തമായ ഗതാഗതക്കുരുക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതസമയം, ജബൽ അലി പ്രദേശത്ത് താരതമ്യേന തിരക്ക് കുറവാണ്. E311 റോഡിൽ, പ്രത്യേകിച്ച് ദുബൈ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപവും, E44 റോഡിൽ ജുമൈറ വില്ലേജ് ട്രയാങ്കിളിനടുത്തും വലിയ കാലതാമസമാണ് നേരിടുന്നത്. കൂടാതെ, E44 റോഡിൽ ബുധനാഴ്ച രാവിലെ മുഴുവൻ കനത്ത ഗതാഗതക്കുരുക്കാണ് പ്രതീക്ഷിക്കുന്നത്.

ഗതാഗത തടസ്സങ്ങൾക്കൊപ്പം, യുഎഇയിലെ വിവിധ പ്രദേശങ്ങളിൽ രാവിലെ 9 മണി വരെ കനത്ത മൂടൽമഞ്ഞുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കാനും ശ്രദ്ധയോടെ വാഹനം ഓടിക്കാനും നിർദേശിച്ചിട്ടുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കാനും കാലതാമസം കുറയ്ക്കാനും ഡ്രൈവർമാർ ബദൽ റൂട്ടുകൾ പരിഗണിക്കണം.

അതേസമയം, അബൂദബിയിൽ, കനത്ത മൂടൽമഞ്ഞിനെ തുടർന്ന് നിരവധി റോഡുകളിലെ വേഗപരിധി താൽക്കാലികമായി കുറച്ചിട്ടുണ്ട്. ദൃശ്യപരത കുറയാൻ സാധ്യതയുള്ളതിനാൽ, വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് അബൂദബി പൊലിസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയിൽ എല്ലാ റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കാൻ എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ വേഗപരിധി കുറയ്ക്കൽ നടപ്പാക്കിയിട്ടുണ്ട്.

Drivers on Sheikh Mohammed bin Zayed Road (E311) in Dubai are experiencing significant traffic delays this morning, September 24, 2025. The Al Barsha area is also witnessing heavy congestion, while Jebel Ali area is reportedly less affected. Motorists are advised to exercise caution, consider alternative routes, and plan their journeys accordingly to minimize delays.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്കായി കണക്കാക്കുന്നുവെന്ന് അമിത് ഷാ; യുപിക്കാരനല്ലാത്ത യോഗി ആദിത്യനാഥാണ് നുഴഞ്ഞുകയറ്റക്കാരൻ എന്ന് തിരിച്ചടിച്ച് അഖിലേഷ് യാദവ്

National
  •  a day ago
No Image

ഈ യാത്ര കുട്ടികള്‍ക്ക് മാത്രം; കര്‍ശന മുന്നറിയിപ്പുമായി യുഎഇ അധികൃതര്‍

uae
  •  a day ago
No Image

തിരിച്ചടിയുടെ ലിസ്റ്റിൽ മെസിക്ക് മുകളിൽ റൊണാൾഡോ; ജയിച്ചിട്ടും നിർഭാഗ്യം തേടിയെത്തി

Football
  •  a day ago
No Image

രാജസ്ഥാനിൽ വീട്ടിൽ കയറിയ മുതലയെ പിടികൂടാൻ വനം വകുപ്പ് എത്തിയില്ല; രക്ഷകനായെത്തിയത് ഹയാത്ത് ഖാൻ ടൈഗർ

National
  •  a day ago
No Image

നിർമ്മാണ മേഖലയ്ക്ക് തിരിച്ചടി: സ്റ്റീലിന്റെ കസ്റ്റംസ് തീരുവ ഇരട്ടിയാക്കി യുഎഇ; വർധനവ് അടുത്ത വർഷം ഒക്ടോബർ വരെ 

uae
  •  a day ago
No Image

വ്യാജ രസീതുകള്‍ ഉപയോഗിച്ച് വാഹന തട്ടിപ്പ്; 12 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടി ഷാര്‍ജ പൊലിസ്

uae
  •  a day ago
No Image

ചൈനീസ് ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി അമേരിക്ക: രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് എഫ്‌സിസി

International
  •  a day ago
No Image

എറണാകുളത്ത് മൂന്നര വയസുകാരിയുടെ ചെവി തെരുവ് നായ കടിച്ചെടുത്തു

Kerala
  •  a day ago
No Image

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; പാലക്കാട് സ്വദേശിയുടെ നില അതീവഗുരുതരം

Kerala
  •  a day ago
No Image

പാക് - അഫ്ഗാൻ സംഘർഷത്തിൽ ആശങ്ക ശക്തം; പാകിസ്ഥാന്റെ 58 സൈനികർ കൊല്ലപ്പെട്ടു, അഫ്‌ഗാന്റെ 19 പോസ്റ്റുകൾ പിടിച്ചെടുത്തു, സംയമനം പാലിക്കണമെന്ന് ഖത്തറും സഊദിയും

International
  •  a day ago