HOME
DETAILS

പ്രവാസികൾക്ക് സുവർണാവസരം; 155 ദിർഹത്തിന് യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് ലഭ്യം

  
September 25 2025 | 13:09 PM

golden opportunity for expatriates uae to kerala flight tickets available for 155 dirham

ദുബൈ: വേനൽക്കാലത്തിനും ഓണം സീസണും ശേഷം ഇന്ത്യ-യുഎഇ റൂട്ടുകളിലെ വിമാന ടിക്കറ്റ് നിരക്കിൽ വൻ ഇടിവ്. നിലവിൽ കേരളത്തിലേക്ക് 155 ദിർഹത്തിനടക്കം വിമാന ടിക്കറ്റുകൾ ലഭ്യമാണെന്ന് ട്രാവൽ ഏജൻസികൾ പറയുന്നു. നിലവിൽ ഇന്ത്യ-യുഎഇ റൂട്ടിൽ യാത്രക്കാരുടെ എണ്ണം താരതമ്യേന കുറവാണെന്നും ഇതാണ് ടിക്കറ്റ് നിരക്കിൽ വൻ ഇടിവ് സംഭവിക്കാനും കാരണമെന്നും ട്രാവൽ ഏജൻസികൾ വ്യക്തമാക്കി. ടിക്കറ്റ് നിരക്ക് താഴ്ന്നതോടെ വരും ദിവസങ്ങളിൽ വൻ തോതിൽ ബുക്കിംഗ് ഉണ്ടാകുമെന്നാണ് കരുതുന്നത്. 

'നിലവിൽ 155 ദിർഹത്തിന് വൺവേ ടിക്കറ്റുകൾ ലഭ്യമാണ്, എന്നാൽ ടിക്കറ്റ് വാങ്ങാൻ ആളില്ല, ഡിമാന്റ് വളരെയധികം കുറവാണ്. സ്‌കൂളിൽ പോകുന്ന കുട്ടികൾ ഉള്ളതിനാൽ ഈ സമയത്ത് പൊതുവേ കുടുംബങ്ങൾ യാത്ര ചെയ്യാറില്ല,' സ്മാർട്ട് ട്രാവൽസിന്റെ ചെയർമാൻ അഫി അഹമ്മദ് പറഞ്ഞു.

ദുബൈയിൽ നിന്നും വിവിധ ഇന്ത്യൻ നഗരങ്ങളിലേക്കുള്ള വിമാന ടിക്കറ്റും നിലവിൽ കുറഞ്ഞ വിലയിൽ ലഭ്യമാണ്. ദുബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള വൺവേ ടിക്കറ്റിന് 223 ദിർഹവും മുംബൈയിലേക്കുള്ള ടിക്കറ്റിന് 295 ദിർഹവും തിരുവനന്തപുരത്തേക്കുള്ള ടിക്കറ്റിന് 250 ദിർഹവും ചെന്നൈയിലേക്കുള്ള ടിക്കറ്റിന് 356 ദിർഹവുമാണ് നിലവിൽ ഈടാക്കുന്നത്. 

'സാധാരണ ഈ സമയത്ത് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റിന് ഡിമാന്റ് ഉണ്ടാകാറുണ്ട്, എന്നാൽ ഈ വർഷം ഡിമാന്റ് വളരെയധികം കുറഞ്ഞിരിക്കുന്നു,' അഫി അഹമ്മദ് പറഞ്ഞു.

സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികളുള്ള കുടുംബങ്ങളാണ് ഇക്കാലയളവിൽ പ്രധാനമായും യാത്ര ഒഴിവാക്കുന്ന വിഭാഗമെന്ന് യാത്രാ വ്യവസായ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഈ മാറ്റം അസാധാരണമായ അവസ്ഥാവിശേഷത്തിനാണ് വഴിയൊരുക്കിയിരിക്കുന്നത്. 

'ഇപ്പോൾ കൂടുതൽ കുടുംബങ്ങളും യാത്ര ചെയ്യുന്നില്ല, ഔട്ട്ബൗണ്ട് ഡിമാന്റ് ശരിക്കും ദുർബലമാണ്, എന്നാലും ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള ഇൻബൗണ്ട് ഡിമാന്റ് യഥാർത്ഥത്തിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്' അരൂഹ ട്രാവൽസിലെ റാഷിദ് അബ്ബാസ് പറഞ്ഞു.

യുഎഇയിൽ നിന്ന് നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്കിൽ കുറവുണ്ടെങ്കിലും നാട്ടിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഇപ്പോഴും വർധിച്ചുതന്നെയാണ്. ഇതാണ് പ്രവാസികളെ നാടണയുന്നതിൽ നിന്ന് തടയുന്നതെന്നാണ് റിപ്പോർട്ടുകൾ.

സ്കൂൾ അവധി ദിനങ്ങളും ദീപാവലി ഉത്സവ കാലവും ഒത്തുചേരുന്നതോടെ ഒക്ടോബർ മാസത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകുമെന്ന് ട്രാവൽ ഏജന്റുമാർ പ്രതീക്ഷിക്കുന്നത്. 

"ദീപാവലി സമയത്ത് സ്കൂൾ അവധിയായതിനാൽ ഒക്ടോബറിൽ പുറത്തേക്കുള്ള യാത്രാ ആവശ്യകത വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ദീപാവലിക്കുശേഷം യാത്രയ്ക്കായി മുൻകൂർ ബുക്കിംഗുകൾ വരുന്നുണ്ട്, ഇന്ത്യയിലേക്കുള്ള ടിക്കറ്റുകൾക്ക് ഡിമാന്റ് വർദ്ധിക്കും." അഫി അഹമ്മദ് പറഞ്ഞു. 

expatriates can take advantage of a fantastic offer with flight tickets from the uae to kerala priced at just 155 dirham, making travel to their homeland more affordable and accessible.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫലസ്തീനിന്റെ പക്ഷം ചേര്‍ന്ന് ലോകരാഷ്ട്രങ്ങള്‍ സമാധാനത്തിന് വേണ്ടി പ്രവര്‍ത്തിക്കണം; ഹമീദലി തങ്ങള്‍; എസ്.കെ.എസ്.എസ്.എഫ് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ-പ്രാര്‍ഥനാ സമ്മേളനം നടത്തി

organization
  •  an hour ago
No Image

കരൂർ ദുരന്തത്തിൽ ആദ്യ അറസ്റ്റ്; ഒളിവിലായിരുന്ന ടിവികെ കരൂർ വെസ്റ്റ് ജില്ല സെക്രട്ടറി മതിയഴകൻ പിടിയിൽ

National
  •  an hour ago
No Image

ഒടുവില്‍ ക്ഷമ ചോദിച്ച് ഇസ്‌റാഈല്‍; ഖത്തര്‍ പ്രധാനമന്ത്രിയോട് നെതന്യാഹു മാപ്പ് അപേക്ഷിച്ചു

International
  •  an hour ago
No Image

'ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ ഈ വര്‍ഷം നിലവില്‍ വരും'; യുഎഇ ടൂറിസം വകുപ്പ് മന്ത്രി

uae
  •  2 hours ago
No Image

ന്യൂനപക്ഷങ്ങളെ സാമ്പത്തികമായും, സാമൂഹികമായും ബഹിഷ്കരിക്കണം; ഹിന്ദു സ്ത്രീകളോട് ആയുധങ്ങൾ മൂർച്ച കൂട്ടി തയ്യാറാവാൻ ആഹ്വാനം ചെയ്ത് പ്രജ്ഞ സിങ് ഠാക്കൂർ

National
  •  2 hours ago
No Image

'അത് ആർഎസ്എസ് ഗൂഢാലോചന'; ആർഎസ്എസ് നൂറാം വാർഷികാഘോഷത്തിൽ താൻ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി ചീഫ് ജസ്റ്റിസ് ബി.ആർ ഗവായിയുടെ മാതാവ്

National
  •  2 hours ago
No Image

യുഎഇയിൽ സന്ദർശന വിസയിൽ എത്തിയവർക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങാൻ കഴിയുമോ?‌

uae
  •  2 hours ago
No Image

പൊലിസ് ഉദ്യോ​ഗസ്ഥരുടെ സോഷ്യൽ മീഡിയ വിവരങ്ങൾ ശേഖരിക്കുന്നു; അഡ്മിനോ, മെമ്പറോ ആയ ​ഗ്രൂപ്പുകളുടെ വിവരങ്ങൾ ആവശ്യപ്പെട്ട് പൊലിസ് കമ്മീഷണർ  

Kerala
  •  2 hours ago
No Image

മീന്‍ വില്‍പ്പന തടഞ്ഞതിനെ ചോദ്യം ചെയ്തു; തര്‍ക്കത്തിനിടെ യുവാവ് കൊല്ലപ്പെട്ട സംഭവം; പ്രതിക്ക് ജീവപര്യന്തം കഠിന തടവ് വിധിച്ച് കോടതി

Kerala
  •  2 hours ago
No Image

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ഗുണ്ടാ വേട്ട; മാഞ്ചസ്റ്റർ സിറ്റിയുടെ കുപ്രസിദ്ധ ഗുണ്ടാ സംഘത്തെ രഹസ്യ പൊലിസ് തകർത്ത കഥ

Football
  •  2 hours ago