HOME
DETAILS

കനത്ത മഴ: തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

  
Web Desk
September 26 2025 | 01:09 AM

heavy rain all educational institutions including professional colleges in thiruvananthapuram district closed today

തിരുവനന്തപുരം: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (സെപ്റ്റംബർ 26) അവധി പ്രഖ്യാപിച്ചതായി ജില്ലാ കലക്ടർ അനു കുമാരി അറിയിച്ചു. എന്നാൽ, മുൻനിശ്ചയിച്ച പൊതു പരീക്ഷകൾക്ക് മാറ്റമില്ലെന്നും കലക്ടർ വ്യക്തമാക്കി. രാത്രി മുഴുവൻ ശക്തമായ മഴ തുടർന്നിട്ടും അവധി പ്രഖ്യാപനം വൈകിയത് വിദ്യാർഥികൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു. വിദ്യാഭ്യാസ മന്ത്രി കലക്ടറുമായി ചർച്ച നടത്തിയ ശേഷമാണ് അവധി പ്രഖ്യാപിച്ചത്.

കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ റഡാർ ചിത്രങ്ങൾ പ്രകാരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം/ശക്തമായ മഴയ്ക്കും, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് മുന്നറിയിപ്പും നിലവിലുണ്ട്.

നാളത്തെ മുന്നറിയിപ്പ്

നാളെ (സെപ്റ്റംബർ 27) തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന ശക്തമായ മഴ (ISOL H) പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

സുരക്ഷാ മുന്നറിയിപ്പ്

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശങ്ങൾ പാലിച്ച് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

 

 

Due to heavy rainfall, Thiruvananthapuram District Collector Anu Kumari declared a holiday for all educational institutions, including professional colleges, today. However, pre-scheduled public examinations will proceed as planned. The weather department forecasts strong rains and winds up to 40 km/h, with a yellow alert in eight districts.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടിവികെ റാലിയിലെ ദുരന്തം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ; വിജയ്‌ക്കെതിരെ കേസെടുത്തേക്കും?

National
  •  7 hours ago
No Image

കരൂർ ദുരന്തം: വിജയ്‌യുടെ റാലിക്കെത്തിയത് അനുമതിയെക്കാൾ ആറിരട്ടിയിലധികം ആളുകൾ; മരണസംഖ്യ 36 ആയി

National
  •  8 hours ago
No Image

കാനഡയിൽ കൊലപാതകക്കേസ് പ്രതി; വിചാരണക്കിടെ രക്ഷപ്പെട്ടു, മൂന്ന് വർഷം ഒളിവ് ജീവിതം; ഒടുവിൽ ഖത്തറിൽ നിന്ന് പിടികൂടി ഇന്റർപോൾ

qatar
  •  8 hours ago
No Image

അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന; മംഗളുരുവില്‍ 11 മലയാളി വിദ്യാര്‍ഥികള്‍ പിടിയില്‍

National
  •  8 hours ago
No Image

ഷാർജയിലെ ഗതാഗതക്കുരുക്കിന്റെ പ്രധാന കാരണം റോഡുകളിലെ തിരക്ക് മാത്രമല്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പൊലിസ്

uae
  •  8 hours ago
No Image

കരൂർ റാലി ദുരന്തം: മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കരൂരിലേക്ക് തിരിച്ചു

National
  •  9 hours ago
No Image

ബാംഗ്ലൂരിൽ നിന്ന് രാസലഹരി വസ്തുക്കളുമായി കൊച്ചിയിലെത്തി; നേപ്പാൾ സ്വദേശിയും യുവതിയും പിടിയിൽ

Kerala
  •  9 hours ago
No Image

എയിംസ്; ബിജെപിയും സുരേഷ് ഗോപിയും രണ്ടുതട്ടില്‍; പ്രഖ്യാപനം കേന്ദ്ര നിയമം അനുസരിച്ച് മാത്രമെന്ന് എം.ടി രമേശ്

Kerala
  •  9 hours ago
No Image

തദ്ദേശസ്ഥാപന വോട്ടർപട്ടിക : എല്ലാ വോട്ടർമാർക്കും സവിശേഷ തിരിച്ചറിയൽ നമ്പർ

Kerala
  •  9 hours ago
No Image

തമിഴ്നാട്ടിൽ വിജയ്‌യുടെ റാലിക്കിടെ വൻ ദുരന്തം: മരണസംഖ്യ 31 ആയി; മരിച്ചവരിൽ കുട്ടികളും

National
  •  9 hours ago