ഡോക്ടറെ കാണിക്കാനെന്ന് പറഞ്ഞ് കുടുംബം ലഹരിവിമുക്ത കേന്ദ്രത്തിൽ ഉപേക്ഷിച്ചു; പിന്നാലെ യുവാവിന്റെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് 29 സ്പൂണുകളും 19 ടൂത്ത് ബ്രഷുകളും 2 പേനകളും
ഉത്തർപ്രദേശ്: ഹാപൂരിലെ ഒരു ലഹരിവിമുക്ത കേന്ദ്രത്തിൽ പ്രവേശിപ്പിക്കപ്പെട്ട 40 വയസ്സുകാരന്റെ വയറ്റിൽ നിന്ന് ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ 29 സ്റ്റീൽ സ്പൂണുകൾ, 19 ടൂത്ത് ബ്രഷുകൾ, 2 പേനകൾ എന്നിവ നീക്കം ചെയ്തു. മയക്കുമരുന്നിന് അടിമയായ സച്ചിൻ എന്ന യുവാവിനെയാണ് ഈ അസാധാരണ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. ലഹരിവിമുക്ത കേന്ദ്രത്തിലെ മോശം സാഹചര്യങ്ങളും അവിടെ നിന്നുള്ള പെരുമാറ്റവുമാണ് ഇത്തരം അസാധാരണ പ്രവൃത്തിക്ക് കാരണമെന്ന് സച്ചിൻ ആരോപിക്കുന്നു.
ഡോക്ടറെ കാണിക്കാനെന്ന് പറഞ്ഞ് കുടുംബം കഴിഞ്ഞ ദിവസമാണ് യുവാവിനെ കുടുംബം ലഹരിവിമുക്ത കേന്ദ്രത്തിൽ എത്തിക്കുന്നത്. ചികിത്സ ആരംഭിച്ചതിന് പിന്നാലെ കുടുംബം തന്നെ ഉപേക്ഷിച്ചതിലുള്ള ദേഷ്യവും നിരാശയും പ്രകടിപ്പിക്കാൻ യുവാവ് ശ്രമം ആരംഭിച്ചു. തുടർന്ന്, അവിടെ നിന്നും രഹസ്യമായി സ്റ്റീൽ സ്പൂണുകൾ, ടൂത്ത് ബ്രഷുകൾ, പേനകൾ എന്നിവ മോഷ്ടിച്ച് വിഴുങ്ങുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ കടുത്ത വയറുവേദനയെ തുടർന്ന് നടത്തിയ സ്കാനിങ് പരിശോധനയിലാണ് വയറ്റിൽ ഇത്രയും വസ്തുക്കൾ കണ്ടെത്തിയത്. എൻഡോസ്കോപ്പി വഴി വസ്തുക്കൾ നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും, വലിയ അളവിൽ വസ്തുക്കൾ ഉണ്ടായിരുന്നതിനാൽ ശസ്ത്രക്രിയ നടത്തേണ്ടി വന്നു.
ലഹരിവിമുക്ത കേന്ദ്രത്തിലെ മോശം സാഹചര്യങ്ങളും കുടുംബം തന്നെ ഉപേക്ഷിച്ച് പോയതിലുള്ള മനോവിഷമവുമാണ് തന്റെ പ്രവൃത്തിക്ക് കാരണമെന്ന് സച്ചിൻ ആരോപിക്കുന്നു. " ലഹരിവിമുക്ത കേന്ദ്രത്തിൽ രോഗികൾക്ക് വളരെ കുറച്ച് ഭക്ഷണം മാത്രമാണ് നൽകുന്നത്. കുറച്ച് പച്ചക്കറികളും ചപ്പാത്തിയും മാത്രം. വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഭക്ഷണം പോലും ജീവനക്കാർ തനിക്ക് നൽകാറില്ല," സച്ചിൻ പറഞ്ഞു. ദേഷ്യവും വിശപ്പും മൂലം അടുക്കളയിൽ നിന്ന് സ്റ്റീൽ സ്പൂണുകൾ മോഷ്ടിച്ച് മുറിച്ച് വെള്ളത്തോടൊപ്പം വിഴുങ്ങിയെന്നും, പിന്നീട് സ്പൂണുകൾ തീർന്നപ്പോൾ ടൂത്ത് ബ്രഷുകളും പേനകളും വിഴുങ്ങാൻ തുടങ്ങിയെന്നും അവൻ വെളിപ്പെടുത്തി.
ഡോക്ടർമാർ നടത്തിയ ശസ്ത്രക്രിയ വിജയകരമായിരുന്നു. നിലവിൽ രോഗി സുഖം പ്രാപിച്ചു വരികയാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഈ സംഭവം ലഹരിവിമുക്ത കേന്ദ്രങ്ങളിലെ ചികിത്സാ രീതികളെയും സൗകര്യങ്ങളെയും കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു.
A 40-year-old man, Sachin, abandoned by his family at a de-addiction center in Hapur, Uttar Pradesh, had 29 steel spoons, 19 toothbrushes, and 2 pens surgically removed from his stomach. He alleges neglect and poor conditions at the center, including inadequate food, led him to secretly steal and swallow these items out of frustration and hunger. The surgery was successful, and he is recovering.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."