സിഖ് വിരുദ്ധ പരാമര്‍ശം; രാഹുല്‍ ഗാന്ധിയുടെ ഹരജി തള്ളി അലഹബാദ് ഹൈക്കോടതി
ന്യൂഡല്‍ഹി: സിഖ് വിരുദ്ധ പരാമര്‍ശം നടത്തിയെന്ന ആരോപണത്തിലെ വാരണസി കോടതി ഉത്തരവിനെതിരെ രാഹുല്‍ ഗാന്ധി നല്‍കിയ ഹരജി അലഹബാദ് ഹൈക്കോടതി തള്ളി. ഇതോടെ വാരണാസി എംപി/എംഎല്‍എ കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി തുടരാന്‍ വഴിയൊരുങ്ങും.
അമേരിക്കയില്‍ വെച്ച് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശമാണ് പരാതിക്കിടയാക്കിയത്. രാഹുല്‍ ഗാന്ധിക്കെതിരെ പരാതിക്കാരന്‍ നല്‍കിയ ഹരജി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിയെങ്കിലും വാരണാസിയിലെ പ്രത്യേക കോടതി വീണ്ടും പരിഗണിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെതിരെയാണ് രാഹുല്‍ഗാന്ധി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. വാരണാസി കോടതിയുടെ തീരുമാനം നിയമവിരുദ്ധവും അധികാരപരിധിക്ക് പുറത്തുള്ളതും എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വാദം.
ഇന്ത്യയിലെ സാഹചര്യം സിഖുകാര്‍ക്ക് അനുയോജ്യമല്ലെന്ന് ആയിരുന്നു അമേരിക്കയിലെ പരിപാടിയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം.
allahabad high court dismissed rahul gandhi’s plea against a varanasi court order in the anti-sikh remarks case from his us speech. case to proceed.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."