HOME
DETAILS

കുടിവെള്ള പൈപ്പ് പൊട്ടി നഷ്ടമായത് 40 ശതമാനം വെള്ളം; പൊട്ടിയത് 3 ലക്ഷം തവണ, ചോർച്ച അടക്കാൻ ചെലവായത് 353.14 കോടി!

  
അശ്റഫ് കൊണ്ടോട്ടി
September 27 2025 | 02:09 AM

40 of drinking water lost due to pipe bursts in kerala 3 lakh bursts reported and 35314 crore spent to fix leaks

മലപ്പുറം: സംസ്ഥാനത്ത് കുടിവെള്ള വിതരണ പൈപ്പുകൾ പൊട്ടുന്നതുമൂലം ദിവസംതോറും നഷ്ടപ്പെടുന്നത് 40 ശതമാനംവരെ ജലമെന്ന് ജലവിഭവ വകുപ്പിന്റെ കണ്ടെത്തൽ. പൈപ്പുകളുടെ കാലപ്പഴക്കമാണ് കാരണം. 30 മുതൽ 50 വർഷംവരെ പഴക്കമുള്ള പൈപ്പുകളാണ് പൊട്ടുന്നത്. പൊട്ടിയ പൈപ്പുകൾ മാറ്റുന്നതിനായി 2021 മുതൽ ഇതുവരെ 353.14 കോടി രൂപയാണ് ചെലവഴിച്ചത്. 

നാലര വർഷത്തിനിടെ പൈപ്പ് പൊട്ടിയതു മൂലം കുടിവെള്ളം മുടങ്ങിയത് 3,34,126 തവണയാണ്. പരാതി ലഭിക്കാത്തതുകൂടി ചേർക്കുമ്പോൾ ഇതിലേറെവരും. അണ്ടർ വാട്ടർലീക്ക്, ഗാർഹിക കണക്ഷനുകളിലെ ചോർച്ച എന്നിവ മൂലമാണ് ജലം നഷ്ടപ്പെടുന്നത്. മീറ്റർ തകരാർ, ജല മോഷണം, റോഡ് നവീകരണം തുടങ്ങിയവയും വാട്ടർ അതോറിറ്റിക്ക് തിരിച്ചടിയാകുന്നു. 16,480 മീറ്ററുകൾ നിലവിൽ തകരാറിലാണ്.

പൈപ്പ് പൊട്ടുന്നതു കണ്ടെത്താൻ വൈകുന്നതോടെ ദിവസങ്ങളോളം കുടിവെള്ളം നഷ്ടമാകുന്നു. പൈപ്പുകൾ നവീകരിക്കുന്നതിന് പ്രത്യേക പദ്ധതികളൊന്നും ഇതുവരെ വകുപ്പ് ആവിഷ്‌കരിച്ചിട്ടുമില്ല. നിലവിൽ 1252.27 കോടി രൂപ വാട്ടർ അതോറിറ്റിക്ക് കുടിശ്ശികയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്നാട്ടിൽ വിജയ്‌യുടെ റാലിക്കിടെ വൻ ദുരന്തം: മരണസംഖ്യ 31 ആയി; മരിച്ചവരിൽ കുട്ടികളും

National
  •  5 hours ago
No Image

കളഞ്ഞു കിട്ടിയ പഴ്സിലുണ്ടായിരുന്നത്, പണവും 200,000 ദിർഹത്തിന്റെ ചെക്കും; ഉടമക്ക് തിരിച്ചു നൽകിയ വിദ്യാർഥിക്ക് ദുബൈ പൊലിസിന്റെ ആദരം

uae
  •  5 hours ago
No Image

വിജയ് നയിച്ച റാലിക്കിടെ അപകടം: തിക്കിലും തിരക്കിലും പെട്ട് 10 മരണം; കുട്ടികളുൾപ്പെടെ 20 ലധികം പേർ കുഴഞ്ഞ് വീണു; മുപ്പതിലധികം പേർ ചികിത്സയിൽ

Kerala
  •  5 hours ago
No Image

കേരളത്തിൽ മഴക്കൊപ്പം ശക്തമായ കാറ്റും: നാല് ജില്ലകളിൽ യെല്ലോ അലർട്ട്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും 

Kerala
  •  6 hours ago
No Image

യൂറോപ്യൻ രാജ്യത്ത് നിന്നെത്തിയ 20 അടി കണ്ടെയ്‌നർ; സംശയം തോന്നി പരിശോധിച്ചപ്പോൾ പിടിച്ചെടുത്തത് 3,037 മദ്യക്കുപ്പികൾ

Kuwait
  •  6 hours ago
No Image

കണ്ണൂരിൽ പി.എസ്.സി പരീക്ഷയ്ക്കിടെ ഹൈടെക് കോപ്പിയടി: യുവാവ് പിടിയിൽ

Kerala
  •  6 hours ago
No Image

ഫാമിലി വിസ ലംഘകർക്ക് നിയമപരമായ പദവി ശരിയാക്കാൻ അനുമതി: വാർത്ത വ്യാജമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  6 hours ago
No Image

യാത്രക്കാർക്കൊപ്പം: 2025 ൽ 14 പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവിസ് ആരംഭിച്ച് വിമാനക്കമ്പനികൾ

uae
  •  7 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ വീണ്ടും അവസരം; അന്തിമ വോട്ടർ പട്ടിക ഒക്ടോബർ 25-ന് 

Kerala
  •  7 hours ago
No Image

ഫൈനലിന് മുമ്പേ സ്പെഷ്യൽ നേട്ടം; ലങ്ക കീഴടക്കി ഇന്ത്യക്കൊപ്പം തിളങ്ങി സഞ്ജു

Cricket
  •  8 hours ago